ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി പി.ഒ,
കോട്ടയം
,
686636
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ04822242440
ഇമെയിൽholycrosshsmonippally@yahoo.in
കോഡുകൾ
സ്കൂൾ കോഡ്31055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.മേ‍ഴ്സി എൻ. സി
അവസാനം തിരുത്തിയത്
23-12-2021Sreekumarpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്ഥിതി ചെയ്യുന്നത്. എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

പ്രഥമ മാനേജർ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തിൽ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ൽ ഹോളിക്രോസ് യു.പി സ്കൂൾ സ്ഥാപിതമായി. 1979 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുമ്പോൾ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോർജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു. 1980 ൽ മാനേജർ റവ. ഫാ. ജോൺ കൈനിക്കരപ്പാറയുടെ നേതൃത്വത്തിൽ പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു. കഴിഞ്ഞ 76 വർഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ്

സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോസഫ് ഈഴറാത്ത് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. മാത്യു പീറ്റർ സാറിന്റെ നേതൃത്വത്തിൽ 17 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1933-1946 ശ്രീ. എം.എം ജോസഫ്, ഇടശ്ശേരിൽ
1946-1950 ശ്രീ. ഒ. അബ്രഹാം, തേരാടിയേല്
1950-1951 ഫാ. സഖറിയാസ്, വെള്ളാനാൽ
1951-1953 ശ്രീ. ഒ. അബ്രഹാം, തേരാടിയേൽ
1953-1957 ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ്
1957-1961 ശ്രീ. യു.ജെ ചാക്കോ, തേക്കുനിൽക്കുന്നതിൽ
1961-1963 ശ്രീ. എം.എ ജോസഫ്, അമ്പലത്തിങ്കൽ
1963-1981 ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ്
1982-1982 ശ്രീ. യു. ജോസഫ്, കളപ്പുരയിൽ
1983-1986 ശ്രീ. കെ.എം ജോസഫ്, കാനാട്ട്
1986-1988 ശ്രീ. സി.എം മാത്യു, ചെമ്മലക്കുഴിയിൽ
1988-1992 ‍സി. മേരി ജോസ്, എസ്.ജെ.സി
1992-1995 ശ്രീ. വി.ജെ തോമസ്, വെങ്ങാലിൽ
1995-1999 ശ്രീ. വി.എം വർഗ്ഗീസ്, വലിയപറമ്പിൽ
1999-1999 ശ്രീ. കെ.പി ചെറിയാൻ, കുരീക്കോട്ടിൽ
1999-2000 ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ
2000-2003 സി. ട്രീസ മരിയ, എസ്.ജെ.സി
2003-2004 ശ്രീമതി. കെ. അന്നമ്മ‌, പുളിക്കൽ
2004-2006 ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത്
2006-2007 ശ്രീ. കെ.സി ജോസഫ്, പ്രാലടി
2007-2009 സി..എൽസി ജോസഫ്, എസ്.ജെ.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി