സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്ത് ഓൺലൈൻ ആയും ഡിജിറ്റൽ ആയും നടത്തിയിരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ കോവിഡാനന്തര കാലഘട്ടത്തിൽ (2022- 23 വർഷത്തിൽ ) കൂടുതൽ മികവുറ്റതാ ക്കുക ,പഠനം കാര്യക്ഷമമാക്കുക, സാമൂഹ്യ ശാസ്ത്രാഭിരുചി,  പൗരബോധം, മാനവികത, ദേശസ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ് തേവര എസ് എച്ച് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

          ജൂൺ രണ്ടാം വാരത്തിൽ ക്ലബ് അംഗങ്ങളെയും ലീഡറെയും തെരഞ്ഞെടുത്തു. അംഗങ്ങൾ ഒരുമിച്ചു കൂടി വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

         ലോക ജനസംഖ്യ 800 കോടിയിലെത്തിയ സാഹചര്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ഗുണവും ദോഷവും കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി ജൂലൈ 11 ജനസംഖ്യാ ദിനം

ക്വിസ് ,പോസ്റ്റർ നിർമ്മാണം പ്രദർശനം, സ്കൂൾ അസംബ്ലിയിൽ സന്ദേശം നൽകൽ എന്നീ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി.

        ആഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളും, ക്വിറ്റിന്ത്യാ ദിനം ,ഓഗസ്റ്റ് 15 (സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം) എന്നിവ ചിത്രരചന, ക്വിസ്, ദേശഭക്തിഗാനാലാപനം ,പോസ്റ്റർ നിർമ്മാണം പ്രദർശനം, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിവിധ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ സംഘടിപ്പിച്ചു.

    ഒക്ടോബർ 2 ഗാന്ധിജയന്തിയും സമുചിതമായി കൊണ്ടാടി.

സാമൂഹ്യ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, മാതൃകകൾ , ശേഖരണങ്ങൾ  എന്നിവയുടെ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.

നവംബർ 1

കേരളപ്പിറവി

നവംബർ 19 ദേശീയോദ്ഗ്രഥന ദിനം നവംബർ 26 ഭരണഘടനാ ദിനം ജനുവരി 26

റിപ്പബ്ലിക് ദിനം എന്നിവയും സെമിനാർ, വിവിധ മേഖലകളിൽ പ്രഗത്ഭരായവരുടെ ക്ലാസ്സുകൾ, ആനുകാലിക സംഭവവികാസങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളോടെ  സംഘടിപ്പിക്കാൻ തീരുമാനമെടുത്തു.