സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രതിരോധ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധ പ്രവർത്തനങ്ങൾ

ലോകം മുഴുവനും ഇപ്പോൽ കൊറോണാഭീതിയിലാണ്. ഇതിന്റെ വ്യാപനം തടയുന്നതിന് എന്തെല്ലാം പ്രതിരോധപ്രവർത്തനങ്ങളാണ് നമുക്ക് ചെയ്യുവാൻ കഴിയുന്നത്? ലോകാരോഗ്യസംഘടന, നമ്മുടെ ദേശീയ, സംസ്ഥാന സർക്കാരുകൾതുടങ്ങിയവർ നൽകുന്ന കോവിഡ്-19 സംബന്ധിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ആൽക്കഹോൾ ആധാരമാക്കിയ സാനിട്ടൈസർ കൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ നന്നായി ശുദ്ധിയാക്കുക. അവ കൈകളിലെ വൈറസിനെ നശിപ്പിക്കും.മറ്റൊരാളിൽനിന്ന് ഒരു മീറ്റർ അകലം പാലിക്കുക. അയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിൽ വൈറസ് ഉണ്ടാകാനും നിങ്ങൾ അത് ശ്വസിച്ച് ഉള്ളിൽ എത്താനുമുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ഇത്. സ്വയം മുഖം തൊടുന്നത് ഒഴിവാക്കുക. നാം പലയിടത്തും തൊടുന്നത് വഴി കൈകളിൽ വൈറസ് പറ്റിയിരിക്കാം. കണ്ണ്, മൂക്ക്, വായ എന്നിവയിൽക്കൂടി ആ വൈറസ് ഉള്ളിൽ എത്താതിരിക്കാനാണ് ഈ മുൻകരുതൽ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മടക്കിയ കൈമുട്ട് കൊണ്ടോ ടിഷ്യൂ കൊണ്ടോ വായും മൂക്കും മറച്ചുപിടിക്കുക. ആ ടിഷ്യൂ ഉടനെ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുക. അസ്വാസ്ഥ്യം തോന്നുകയാണെങ്കിൽ വീട്ടിൽതന്നെ കഴിയുക. ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക. അടുത്തായി യാത്രകൾ നടത്തുകയോ യാത്ര കഴിഞ്ഞ് വന്നവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ആരോഗ്യപ്രവർത്തകരുമായി പങ്ക് വയ്ക്കുക. അവർക്ക് നിങ്ങളെ ശരിയായി ഗൈഡ് ചെയ്യാനും കോവിഡ് വ്യാപനത്തെ ചെറുക്കാനും കഴിയും.

പുണ്യ അനിൽ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം