സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
എനര്‍ജി ക്ലബ്ബ്

"അദ്ധ്യയന വര്‍ഷത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഒാരെോ ക്ളാസ്സില്‍ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാര്‍ത്ഥികള്‍ക്ക് KSEBയില്‍ നിന്നും ഉള്ള റിസോഴ്സ് പെഴ്സണ്‍ ശ്രീ വിനീത് ഇ എം ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊര്‍ജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരുടെ ചിത്രങ്ങള്‍ നോഡല്‍ ആഫീസറുടെ വിലാസത്തില്‍ തപാല്‍ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനര്‍ജിക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊര്‍ജ്ജസംരക്ഷണത്തില്‍ ബദ്ധശ്രദ്ധരാണ്."

സംസ്കൃതം ക്ലബ്

ജൂണ്‍ 9-ന് സംസ്കൃതം ക്ലബ് ഉദ്ഘാടനം ചെയ്തു. എച്ച്. എം.ന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.സംസ്കൃതം അദ്ധ്യാപിക ബേബി ടീച്ചറും , അഞ്ചംഗ കമ്മിറ്റിയും. നന്ദന എ.വി
സാന്ദ്ര സുനില്‍
ഋതു .കെ.എന്‍
വിശാഖ .കെ.ജെ
പാര്‍വ്വതി .കെ
ക്ലബിന്റെ നേതൃത്വത്തില്‍ സംസ്കൃത ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്കൃത സംഘഗാന മത്സരവും ചുമര്‍പത്രിക മത്സരവും നടത്തുകയുണ്ടായി. മത്സര വിജയികള്‍ക്ക് പ്രോത്സാഹജനകമായ സമ്മാനവിതരണവും നല്‍കുകയുണ്ടായി.
സംസ്കൃതം കുട്ടികള്‍ക്ക് പ്രശ്‌നോത്തരി മത്സരങ്ങള്‍ ഇടയ്ക്ക് നടത്തുന്നുണ്ട് .കഴിഞ്ഞ വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് എച്ച്.എസ് . വിഭാഗത്തിലെ മൂന്നു കുട്ടികള്‍ക്കും യൂ.പി. വിഭാഗത്തിലെ നാലു കുട്ടികള്‍ക്കും ലഭിക്കുകയുണ്ടായി. അവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.