സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ്-19 കൊറോണയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 കൊറോണയും രോഗപ്രതിരോധവും

കോവിഡ്-19 കൊറോണ വൈറസിനോട് സാമ്യമുള്ളതാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാൻ സാധിക്കും. വൈറസ് ഒരു ശരിരത്തിൽ പ്രവേശിച്ചാൽ ജീവനുള്ള കോശങ്ങളെ ചുഷണം ചെയ്‌തു സ്വയം കോശവിഭജനം നടത്തി പെരുകുന്നു കോവിഡ്-19 പകരുന്നത് ശരീര ശ്രവങ്ങളിൽ നിന്ന് തുമ്മുബോഴും ചുമക്കുമ്പോഴും വായിൽനിന്നു തെറിക്കുന്ന ശ്രവങ്ങളിലൂടെ വൈറസ് പുറത്തുവരികയും വായുവിൽ പടരുകയും ചെയ്യും ഹസ്തദാനം ചെയ്യുകയോ സ്പർശിക്കുകയോ ചെയുമ്പോഴും, രോഗം ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ നിന്നും രോഗം മറ്റൊരാളിലേക്ക് പടരും. സാധാരണ ജലദോഷ പനിപോലെ ശ്വാസകോശ നാളിയെയാണ് ഇത് ബാധക്കുന്നത് ചുമ, തൊണ്ടവേദന, തലവേദന, പനി , മൂക്കൊലിപ്പ് ,ന്യൂമോണിയ പോലുള്ള രോഗ ലക്ഷണങ്ങൾ ആണ് കാണപെടുന്നത് . ശ്രദ്ധച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണം കാണും. ഈ 14 ദിവസമാണ് ഇൻക്യൂബേഷൻ പീരീഡ്.


കൊറോണ വൈറസ് ബാധിച്ചവരെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേഷൻ ചെയ്യണം. രോഗിക്ക് വിശ്രമം ആവശ്യമാണ്, ധാരാളം വെള്ളം കുടിക്കണം. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ കരുതലോടെ ഇരിക്കണം.


ജീവിതശൈലി രോഗങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മലയാളികളിലാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട അപകടഘടകം. കേരളത്തിൽ അഞ്ചിലൊരാൾക്ക് പ്രമേഹമുണ്ട്. കൊളസ്ട്രോൾ, അമിത ബി.പി. എന്നിവയും മലയാളികളിൽ വലിയ തോതിൽ കാണപ്പെടുന്നവയാണ്. വൃക്കരോഗവും ഹൃദ്രോഗവുമെല്ലാം മലയാളികളിൽ വലിയ തോതിൽ കണ്ടുവരുന്നവയാണ്. ഇതെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കാനിടയാക്കും. ഇത്തരത്തിൽ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ വളരെ പെട്ടെന്ന് തന്നെ പകർച്ചവ്യാധികൾക്ക് അടിമപ്പെടുന്നു. ജീവിതശൈലീ രോഗങ്ങളും മറ്റ് ഗുരുതര രോഗങ്ങളും ഉള്ളവർക്ക് കൊറോണ വൈറസ് ബാധയെ കൃത്യമായി പ്രതിരോധിക്കാൻ സാധിക്കില്ല. അത് മരണത്തിന് ഇടയാക്കും. ആരോഗ്യപരമായി ദുർബലരെയാണ് വൈറസ് പെട്ടെന്ന് കീഴടക്കുക. കൊറോണ് വൈറസ് മൂലം ഇതുവരെ മരണപ്പെട്ടവരിൽ കൂടുതലും 45 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ രോഗം ബാധിക്കാതിരിക്കാനും വ്യാപിക്കാതിരിക്കാനും നാം പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.


കൊറോണ വൈറസിനെ പ്രതിരോധിക്കാൻ


പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.

കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.

കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.

പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.

പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്.

അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.

രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.

മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.

വേവിക്കാത്ത മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാൽ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ ആ രീതി ഒഴിവാക്കണം.

വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.

രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം.

പനി. ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.

രോഗിയെ ശുശ്രൂഷിക്കുന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർ മാസ്ക്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം.

രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്. ഇതിനായി കൈയുറകൾ, കാലുറകൾ, ശരീരം മുഴുവൻ മൂടുന്ന ഏപ്രണുകൾ എന്നിവ ധരിക്കണം.

രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം

മുൻപ് വ്യാപിച്ച കൊറോണ വൈറസ് രോഗങ്ങൾ


മെർസ്:മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2012 ൽ മിഡിൽ ഈസ്റ്റ് മേഖലയിലാണ്. ഇതും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തന്നെയായിരുന്നു. എന്നാൽ ലക്ഷണങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം തീവ്രമായിരുന്നു. മൃഗങ്ങളുമായുള്ള സമ്പർക്കം മൂലമാണ് വൈറസ് പരക്കുന്നത്. മെർസ് ആദ്യമായി പടർന്നത് ഒട്ടകങ്ങളിൽ നിന്നാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.


സാർസ്: സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്) മറ്റൊരു തരം കൊറോണ വൈറസാണ്. ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഇത് ശ്വാസകോശ പ്രശ്നങ്ങൾക്കൊപ്പം വയറിളക്കം, ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസകോശ അസ്വസ്ഥത, വൃക്കസ്തംഭനം എന്നിവയുണ്ടാക്കും. 2002-2003 കാലത്ത് ചൈനയിൽ വ്യാപകമായി സാർസ് ബാധിച്ചിരുന്നു. എണ്ണായിരത്തോളം പേർ രോഗബാധിതരാവുകയും എണ്ണൂറോളം പേർ മരണപ്പെടുകയും ചെയ്തിരുന്നു. സിവെറ്റ് ക്യാറ്റിൽ നിന്നുമാണ് സാർസ് പടർന്നത്

അർജുൻ ജി
IX G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം