സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ്-19 കൊറോണയും രോഗപ്രതിരോധവും
കോവിഡ്-19 കൊറോണയും രോഗപ്രതിരോധവും
കോവിഡ്-19 കൊറോണ വൈറസിനോട് സാമ്യമുള്ളതാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാൻ സാധിക്കും. വൈറസ് ഒരു ശരിരത്തിൽ പ്രവേശിച്ചാൽ ജീവനുള്ള കോശങ്ങളെ ചുഷണം ചെയ്‌തു സ്വയം കോശവിഭജനം നടത്തി പെരുകുന്നു കോവിഡ്-19 പകരുന്നത് ശരീര ശ്രവങ്ങളിൽ നിന്ന് തുമ്മുബോഴും ചുമക്കുമ്പോഴും വായിൽനിന്നു തെറിക്കുന്ന ശ്രവങ്ങളിലൂടെ വൈറസ് പുറത്തുവരികയും വായുവിൽ പടരുകയും ചെയ്യും ഹസ്തദാനം ചെയ്യുകയോ സ്പർശിക്കുകയോ ചെയുമ്പോഴും, രോഗം ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ നിന്നും രോഗം മറ്റൊരാളിലേക്ക് പടരും. സാധാരണ ജലദോഷ പനിപോലെ ശ്വാസകോശ നാളിയെയാണ് ഇത് ബാധക്കുന്നത് ചുമ, തൊണ്ടവേദന, തലവേദന, പനി , മൂക്കൊലിപ്പ് ,ന്യൂമോണിയ പോലുള്ള രോഗ ലക്ഷണങ്ങൾ ആണ് കാണപെടുന്നത് . ശ്രദ്ധച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണം കാണും. ഈ 14 ദിവസമാണ് ഇൻക്യൂബേഷൻ പീരീഡ്.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്. വേവിക്കാത്ത മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാൽ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ ആ രീതി ഒഴിവാക്കണം. വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്. രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. പനി. ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം. രോഗിയെ ശുശ്രൂഷിക്കുന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർ മാസ്ക്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്. ഇതിനായി കൈയുറകൾ, കാലുറകൾ, ശരീരം മുഴുവൻ മൂടുന്ന ഏപ്രണുകൾ എന്നിവ ധരിക്കണം. രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം മുൻപ് വ്യാപിച്ച കൊറോണ വൈറസ് രോഗങ്ങൾ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം