സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/മഴ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ

ഉച്ചനേരത്തൊരു കൊച്ചു മയക്കത്തിൽ
പിച്ചവെച്ചെത്തിയ കാർമുകിലിനെ
തല്ലിച്ചിതറി ചില്ലുകണമാക്കി
ഉന്മാദിനിയായ്‌ പെയ്തു മഴ
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിറന്നാടുന്ന കൈതോലകൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
മഴപെണ്ണിന്റെ കുളിരേറ്റു മയങ്ങിനിന്നു
മലമുകളിലെ ഉറവയോടെഴുകുന്നുവൊ
നിന്റെ സ്തുതിഗീതം അലകളായെന്നെ
തഴുകിടുന്നു .എന്റെ ഗതകാല സ്മരണകൾ
ഉണരുന്നിതാ
 

നിതിൻ
6C സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത