മഴ ഉച്ചനേരത്തൊരു കൊച്ചു മയക്കത്തിൽ പിച്ചവെച്ചെത്തിയ കാർമുകിലിനെ തല്ലിച്ചിതറി ചില്ലുകണമാക്കി ഉന്മാദിനിയായ് പെയ്തു മഴ പൂക്കുന്ന തൈമാവിൻ ചില്ലകളും നിറന്നാടുന്ന കൈതോലകൂട്ടങ്ങളും കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും മഴപെണ്ണിന്റെ കുളിരേറ്റു മയങ്ങിനിന്നു മലമുകളിലെ ഉറവയോടെഴുകുന്നുവൊ നിന്റെ സ്തുതിഗീതം അലകളായെന്നെ തഴുകിടുന്നു .എന്റെ ഗതകാല സ്മരണകൾ ഉണരുന്നിതാ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത