സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി എസ് ,ഫോർട്ട്കൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി എസ് ,ഫോർട്ട്കൊച്ചി
St Francis Charch L P School Fortkochi
വിലാസം
Fortkochiപി.ഒ,
,
682001
വിവരങ്ങൾ
ഫോൺ04842215328
ഇമെയിൽstfrancischurchlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK C ELIZABETH
അവസാനം തിരുത്തിയത്
03-01-2019Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ St, Francis Church L.P.S., ഫോർട്ടുകൊച്ചിക്ക് 200 വയസ്സ് തികയുകയാണ്. 1817-ൽ Rev. J. Dawson എന്ന മിഷിണറിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. Church of England, English East India Company യുമായി സഹകരിച്ച് 2 ഇംഗ്ലീഷ് സ്ക്കൂളുകൾ കൊച്ചിയിൽ സ്ഥാപിച്ചു Protestant English Boys School ഉം Potestant English Girls School ഉം 1899-ൽ ഈ രണ്ട് സ്ക്കൂളും ചേർന്ന് Church of English Elementary School എന്ന പേരിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം സെന്റ് ഫ്രാൻസിസ് ചർച്ചിന്റെ സംരക്ഷണയിൽ വിദ്യാലയം പ്രവർത്തിച്ചു. വിദ്യാഭ്യാസം സൗജന്യമാല്ലാതിരുന്ന കാലത്ത് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ഏകവിദ്യാലയമാണിത്. അതിനാൽ ഈ സ്കൂളിനെ Free School എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊച്ചി മഹാരാജാവായ വീരകേരളവർമ്മയുടെ മകൻ രാമവർമ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. ഈ സ്കൂളിന്റെ നിശബ്ദ്ദ സേവന ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഭരണകാലം ഈ സ്കൂളിന്റെ സുവർണകാലഘട്ടം എന്ന് പറയുന്നതിൽ തെറ്റില്ല. കൊച്ചിയുടെ വളർച്ചയും പുരോഗതിയും ഈ സ്കൂളുമായി ബന്ധപ്പെട്ടതാണ്. കൊച്ചിയെ കൊച്ചിയാക്കിയതിൽ ഒരു നല്ലപങ്കുവഹിക്കാൻ ഈ സരസ്വതീക്ഷേത്രത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. സമൂഹ ത്തിലെ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല മഹത്വ്യക്തികളും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. 1985-വരെ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച ആയിരുന്നു. 1985-ൽ ഈ വിദ്യാലയം ഉത്തരകേരള മഹായിടവകളുടെ കേർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഫോർട്ടു കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള എൽ.പി. സ്കൂളായി പ്രവർത്തിക്കുന്നു. Miss Grace Barrid, Mrs. Anna John, Mrs. Gracy Saul, Mrs Annamma Chacko, Mr. P.J. Thomas എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്. ഫോർട്ടുകൊച്ചിയിലെ ചേരിപ്രദേശങ്ങളിൽ നിന്നുള്ള നിർദ്ദന കുടുംബ ങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. പ്രവേശ നോത്സവദിനത്തിൽ തന്നെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എല്ലാ കുട്ടകൾക്കും Uniform, Bag Book, കുട തുടങ്ങിയ പ ഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ദേശീയദിനങ്ങളും ദേശീയാഘോഷങ്ങളും കെങ്കേമമായി ആഘോഷിക്കുന്നു. ശ്രീമതി. കെ.സി. എലിസബത്താണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി മെർളി കെ. വർഗീസ് അധ്യാപികയായി പ്രവർത്തിക്കുന്നു. ആത്മീയമൂല്യങ്ങൾക്ക് ഉന്നതമായ സ്ഥാനം നൽകി കുട്ടികളെ കുടുംബ ത്തിനും സമൂഹത്തിനും പ്രയോജനപ്രദമായ ഉത്തമപൗരൻമാരായി വളർത്തിയെടുക്കാൻ വളരെയധികം പരിശ്രമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Miss Grace Barrid,
  2. Mrs. Anna John,
  3. Mrs. Gracy Saul,
  4. Mrs Annamma Chacko,
  5. Mr. P.J. Thomas എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.963575, 76.241371 |zoom=13}}