സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs-31037 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ് രോഗം വന്നിട്ട് ചികിത്സിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധശേഷി ആർജിക്കുകയാണ് വേണ്ടത് എന്ന ആശയം മുൻനിർത്തി സ്കൂൾ ഹെൽത്ത് ആൻഡ് എക്കോ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിൻറെ മേൽനോട്ടത്തിൽ നടക്കുന്നു. താളാത്മകമായ വ്യായാമമുറകൾ പരിശീലിപ്പിക്കുക, മനസ്സിന് ആനന്ദവും ഒപ്പം വിഷരഹിത പച്ചക്കറികൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയും വീട്ടിൽ ഒരു അടുക്കള തോട്ടം ഒരുക്കുക, വീട്ടിലും വിദ്യാലയ മുറ്റത്തും ശലഭോദ്യാനം ഒരുക്കുക എന്നിങ്ങനെ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും പ്രധാനം ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഓർമ്മപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുക, സാനിറ്റൈസർ, മാസ്ക് തുടങ്ങിയവയുടെ ശരിയായ വിധത്തിൽ ഉള്ള ഉപയോഗം എന്നിവ നിരന്തരം ശീലിപ്പിക്കുന്നു. ഇവയ്ക്കുപുറമേ പ്രമുഖ വ്യക്തിത്വങ്ങളുടെ വിലയേറിയ ബോധവൽക്കരണ ക്ലാസുകളും ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.