സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ക്ലബ്ബുകൾ/സീഡ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പച്ചക്കറി തോട്ടം

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പച്ചക്കറി തോട്ടംഒരുക്കി 15 സെന്റോളം സ്ഥലത്ത് വിശാലമായാണ് പച്ചക്കറി ഒരുക്കിയിരിക്കുന്നത് പയർ പച്ചമുളക് വെണ്ട വഴുതനങ്ങ ചീര കാബേജ് ബീൻസ് ചേന ഇഞ്ചി പപ്പായ കാന്താരി മുതലായ പച്ചക്കറികളാണ് തോട്ടത്തിൽ ഒരുക്കിയിരിക്കുന്നത് .അധ്യാപകരുടെനേതൃത്വത്തിൽ കുട്ടികൾ രാവിലെയും വൈകുന്നേരവും പച്ചക്കറിത്തോട്ടം നനച്ചും വളമിട്ടും പരിപാലിക്കുന്നു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഭവങ്ങളിൽ ഏറെയും സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നാണ് കണ്ടെത്തുന്നത്.

വീട്ടിലേക്കൊരു കത്തും കുട്ടിക്കൊരു വിത്തും

പടിഞ്ഞാറത്തറ സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ നടത്തിയ ക്ലാസ് പിടിഎ ശ്രദ്ധേയമായി.അർദ്ധ വാർഷിക മൂല്യനിർണയത്തിന് ശേഷം കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിച്ചത് കുട്ടികൾ നിർമിച്ച കവറിൽ കത്ത് വഴിയാണ്. കത്തിന് പുറത്ത് മാതൃഭൂമി സീഡ് നൽകിയ വിത്തുകളുമുണ്ട്. ഓരോ കുട്ടിയെക്കുറിച്ചും വിശദമായ ഗുണാത്മക നിരീക്ഷണങ്ങളാണ് അധ്യാപകർ കത്തുകളായി എഴുതിയത്. തന്റെ കുട്ടിയെക്കുറിച്ചുള്ള വ്യക്‌തമായ നിരീക്ഷണങ്ങൾ മനസ്സിലാക്കിയ രക്ഷിതാക്കൾക്കും സന്തോഷമായി.ലഭിച്ച വിത്തുകൾ നട്ട് വളർത്തി ഫലമെടുക്കുന്നതുവരെ പരിപാലിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകും. ഹെഡ്മാസ്റ്റർ ബിനോജ് ജോൺ , അധ്യാപകരായ മുഹമ്മദ് അലി , ഷാഫ്രിൻ സാജു , പ്രിൻസി ജോസ് , ഷീബ കെ.എ, ജിനിഷ, മാതൃഭൂമി സീഡ് കോർഡിനേറ്റർ ഷിനോജ് ജോർജ് എന്നിവർ നേതൃത്വം നൽകി.