സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ക്ലബ്ബുകൾ/സീഡ് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭ‍ൂമി സീ‍ഡ് ഹരിത മ‍ുക‍ുളം പ‍ുരസ്കാരം 2022-23

2022-23 അദ്ധ്യയന വർഷത്തിൽ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022 സീ‍ഡ് ഹരിത മ‍ുക‍ുളം പ‍ുരസ്കാരം സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ കരസ്ഥമാക്കി. 29/09/2023 ന് കൽപ്പറ്റ എസ് കെ ജെ ജ‍ൂബിലി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പത്മശ്രീ ശ്രീ .ചെറ‍ുവയൽ രാമനിൽ നിന്ന‍ും ഏറ്റ‍ുവാങ്ങി. പ്രകൃതി സംരക്ഷണം, ഊർജ സംരക്ഷണം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, സ്ക‍ൂൾ പച്ചക്കറിത്തോട്ടം, നാടൻ ഭക്ഷണ രീതിയ‍ും ആരോഗ്യവ‍ും,പരിസ്ഥിതിയ‍ുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, എന്നീ പ്രവർത്തനങ്ങള‍ുടെ മികവിന്നാണ് അംഗീകീരം ലഭിച്ചത്. സീ‍ഡ് പ്രവർത്തകര‍ും അധ്യാപകര‍ും ച‍ടങ്ങിൽ പങ്കെട‍ുത്ത‍ു.

ഒരു കഥ വായിച്ചാലോ ?

വായനയാണ് ലഹരി എന്ന ആശയം ഉൾക്കൊണ്ട് സീഡ് ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ' ഒരു കഥ വായിച്ചാലോ ,എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഒരു കഥ പല ചാർട്ടുകളിലായി എഴുതി അവതരിപ്പിക്കുന്നു. ഓരോ ചാർട്ടിന്റെ അടിയിലും കഥയുടെ ബാക്കി ഭാഗം കണ്ടെത്താനുള്ള നിർദേശം ഉണ്ടായിരിക്കും.ഓരോ ഭാഗവും നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വായിച്ചശേഷം കഥയുമായി ബന്ധപ്പെടുത്തി നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉത്തര സഞ്ചിയിൽ നിക്ഷേപിക്കണം. ഏറ്റവും നന്നായി പൂർത്തിയാക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.എല്ലാ തിങ്കളാഴ്ചയും കഥ നൽകും . വെള്ളിയാഴ്ച വിജയികളെ കണ്ടെത്തും.പ്രധാനാധ്യാപകൻ ബിനോജ് ജോൺ മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് എന്നിവർ നേതൃത്വം നൽകി .അധ്യാപകരായ പ്രിൻസി ജോസ് , മുഹമ്മദ് അലി ഇ ,ഷാഫ്രിൻ സാജു ,ജിനിഷ കെ , എന്നിവർ സംസാരിച്ചു.

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് സീഡ് ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു. ഭക്ഷണംപാഴാക്കരുത് എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഭക്ഷ്യവസ്തുക്കൾ ഊൺ മേശയിൽ എത്തുന്നത് വരെ അതിന് പിന്നിൽ അധ്വാനിക്കുന്ന കർഷകരെയും കച്ചവടക്കാരെയും വിവിധ ജോലികൾ ചെയ്യുന്നവരെയും വിവിധ രാജ്യങ്ങളിൽ ഭക്ഷണം ആവശ്യത്തിനു ലഭിക്കാതെ കഷ്ടപ്പെടുന്ന ആളുകളെയും ഭക്ഷ്യ ദിനത്തിൽ അനുസ്മരിച്ചു.

പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ നടത്തി.

മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ അസംബ്ലിയിൽ വെച്ച് കുട്ടികൾ ഏറ്റുചൊല്ലി. സ്കൂൾ പരിസരത്ത് പരമാവധി പ്ലാസ്റ്റിക് സാധനങ്ങൾ എത്തിക്കാതിരിക്കാൻ കുട്ടികൾ പരിശ്രമിക്കും.സ്കൂളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേർതിരിച്ചു സംസ്കരിക്കും. പരിസ്ഥിതി ക്ലബ്ബ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും .

താളും തകരയും

നാലാം ക്ലാസിലെ മലയാളം പാഠാവലിയിലെ താളും തകരയും എന്ന കുഞ്ഞുണ്ണി മാഷിൻറെ പാഠഭാഗത്തെ പഠന നേട്ടങ്ങൾ ഉൾപ്പെടുത്തി ക്ലാസിൽ നാടൻ വിഭവങ്ങളുടെ സദ്യ നടത്തി.മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സദ്യ സംഘടിപ്പിച്ചത്.മലയാളിയുടെ മാറിയ ഭക്ഷണരീതിയുടെ ദോഷവശങ്ങളെക്കുറിച്ചും പണ്ടുകാലത്തെ ഭക്ഷണ സമ്പ്രദായങ്ങളുടെ ഗുണങ്ങളെക്കുറിച്ചും വിവരിക്കുന്ന പാഠഭാഗമാണ് താളും തകരയും .നമ്മുടെ വീട്ടു പരിസരങ്ങളിൽ നിന്നും ലഭിക്കുന്ന ഇലക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും പച്ചക്കറികളും നൽകുന്ന ആരോഗ്യവും രോഗപ്രതിരോധശേഷിയും കരുത്തും മറ്റൊരു ഭക്ഷണത്തിനും നൽകാൻ ആവില്ല എന്ന് കുഞ്ഞുണ്ണി മാഷ് അടിവരയിട്ട് സൂചിപ്പിക്കുന്നു.ക്ലാസ് പിടി എ യിൽ സൂചിപ്പിച്ചതനുസരിച്ച് എല്ലാ രക്ഷിതാക്കളും തങ്ങളുടെ വീട്ടു പരിസരത്തുനിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗപ്പെടുത്തി വിവിധതരം വിഭവങ്ങൾ തയ്യാറാക്കുകയും കുട്ടികൾക്ക് കൊടുത്തുവിടുകയും ചെയ്തു .തയ്യാറാക്കിയ വിഭവങ്ങളുടെ പാചകക്കുറിപ്പ് കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിച്ചു.

വേസ്റ്റ് ബിൻ സ്ഥാപിച്ചു

സ്കൂളിന്റെ പരിസരത്തുള്ള ബപ്പനംതോടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചീര പൊയിൽ കോളനിയിൽ , തോടിന്റെ കരയിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു. സീഡ് പ്രവർത്തകരും അധ്യാപകരും നടത്തിയ സന്ദർശനത്തിലാണ് ഗുരുതര മാലിന്യ പ്രശ്നം ശ്രദ്ധയിൽ പെട്ടത്.   സീഡ് പ്രവർത്തകർ അധ്യാപകർ പിടിഎ ഭാരവാഹികൾ എല്ലാവരും ഒരുമിച്ച് തോടുപരിസരവും വൃത്തിയാക്കുകയും പടിഞ്ഞാറത്തറ ഇസാഫ് ബാങ്കുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ വേസ്റ്റ് ബിൻ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ വാർഡ് മെമ്പർ സജി യു എസ്,അധ്യാപകർ സീഡ് പ്രവർത്തകർ കോളനിവാസികൾ എന്നിവർ വെയിസ്റ്റ് ബിൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.