"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.സിസിലി  ചാക്കോ
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.സിസിലി  ചാക്കോ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ശശി  താന്നിക്കൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ശശി  താന്നിക്കൽ
| സ്കൂള്‍ ചിത്രം=1964.jpg
| സ്കൂള്‍ ചിത്രം=1964.jpg|
ഗ്രേഡ്=4|
   
   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

21:49, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി.
വിലാസം
മരങ്ങാട്ടുപിള്ളി
സ്ഥാപിതം15 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Tonyantony



കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂള്‍ എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1951 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.


ചരിത്രം

മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സെന്റ് തോമസ് സ്കുള്‍. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത വൈദികരുടെയും കഠിനാദ്ധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ് ഈ സരസ്വതിക്ഷേത്രം. 1920-ല്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിച്ച ഈ സ്ഥാപനം 1948-ല്‍ മിഡില്‍ സ്കൂളായി ഉയര്‍ത്തി. 1951-ല്‍ ഹൈസ്കൂള്‍ നിലവില്‍ വന്നു. 1954-ല്‍ .എസ് .എസ്.എല്‍.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കല്‍ നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനമാര്‍ജ്ജിച്ച് തലമുറകള്‍ ജീവിതത്തിന്റെ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു . അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാന്‍ കഠിനദ്ധ്വാനം ചെയ്ത പൂര്‍വികരുടെ സ്മ്രണകള്‍ നമുക്ക് പുതുചൈതന്യം പകരട്ടെ.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോള്‍ കോര്‍ട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.1994-ല്‍ഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ വൈജ്ഞാനികതലത്തോട് ബന്ധപ്പെടുക ഏന്ന ലക്ഷ്യത്തോടെ 2000-ല്‍ ഒരു കംപ്യൂട്ടര്‍ ലാബ് സ്ഥാപിച്ചു.ഇപ്പോള്‍ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടുകൂടിയ പത്ത് കംപ്യൂട്ടര്‍കള്‍ സ്കൂളില്‍ ഉണ്ട്. മള്‍ട്ടിമീഡിയ ഹാള്‍,സയന്‍സ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയര്‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.തോമസ് നടയ്ക്കല്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1951-1961- റവ.ഫാ.റ്റി.കെ.എബ്രാഹം 1961-1962- റവ.ഫാ.റ്റി.എം.മൈക്കിള്‍ 1962-1966- ശ്രീ.പി.സി.ജോണ്‍ 1966-1967- ശ്രീ.കെ.ഐ.ഇട്ടിയവിര. 1967-1968- ശ്രീ.സി.റ്റി.തൊമ്മന്‍ 1968-1970- ശ്രീ.വി.കെ.കുര്യന്‍ 1970-1971- ശ്രീ.എം.എസ്.ഗോപാലന്‍നായര്‍ 1970-1971- ശ്രീ.എ.സ്.ആന്റണി 1971-1975- ശ്രീ.പി.എ.തോമസ് 1975-1984- ശ്രീ.സി.റ്റി.തൊമ്മന്‍ 1984-1985- ശ്രീ.ഇ.എം.ജോസഫ് 1985-1988- ശ്രീ.എബ്രാഹം മാത്യു 1988-1989- ശ്രീ.കെ.ജോസഫ് 1989-1991- റവ.ഫാ.എ.എം.മാത്യു 1991-1992- ശ്രീ.കെ.എസ്. വര്‍ക്കി 1992-1996- ശ്രീ.പി.റ്റി.ദേവസ്യ 1996-1999- ശ്രീ.വി.കെ.സേവ്യര്‍ 1999-2000- ശ്രീ.കെ. ജെ.ജോര്‍ജ് െമയ് 2000 -ശ്രീ.ഫ്രാന്‍സീസ് ജോര്‍ജ് 2000-2001- ശ്രീമതി.എന്‍.എസ് മേരി 2001-2003- ശ്രീ.റ്റി.ജെ. സെബാസ്റ്റ്യന്‍ 2003-2005- ശ്രീമതി. സൂസമ്മ ചെറിയാന്‍ 2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ 2006-2008- ശ്രീ.റ്റി.റ്റി. തോമസ് 2008-2010- ശ്രീ. ജോസ് കുുര്യാക്കോസ് 2010-2012 - ശ്രീ.ടോമി സെബാസ്റ്റ്യന്‍ 2012-2013- ശ്രീ.ഫിലിപ്പ് സി ജോസഫ് 2013 - 2016 - ശ്രീ.എം.എ ജോർജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്
  • ശ്രീ.സന്തോഷ് ജോര്‍ജ് കുളങ്ങര

വഴികാട്ടി

<googlemap version="0.9" lat="9.788235" lon="76.630669" width="350" height="350" selector="no" controls="none"> 11.071469, 76.077017, ST.THOMAS H.S </googlemap> 9.741881, 76.611786 ST.THOMAS H.S MARANGATTUPILLY </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[]]