സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

Schoolwiki സംരംഭത്തിൽ നിന്ന്


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
വിലാസം
മാന്നാനം
സ്ഥാപിതം19 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2016033056



വിശുദ്ധ ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്‍റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംമ്പ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂള്‍ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.തോമസ്സുകുട്ടി ചേന്നാട്ടുശ്ശേരി സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. സ്കൂളില്‍ പ്രവൃത്തിക്കുന്ന സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.റവ.ഫാ.സജി പാറക്കടവില്‍ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍.

ചരിത്രം

‎*തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു.(1831)

  • വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.(1833 )
  • ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു.(1834)
  • വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്റ് .ജോസഫ് പ്രസ്സിനു തുടക്കമിട്ടു.(1835)
  • വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നല്‍കുന്നു.(1846)
  • സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ കട്ടക്കയത്തില്‍ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. *ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം പണികഴിപ്പിച്ചത്.(1881 )
  • സ്കുള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലംപറമ്പില്‍ അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു. ശ്രീ പി.സി.കുര്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.
  • ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ്കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്‍ഡിംഗ് രൂപീകൃതമായി.(1887)
  • മാന്നാനം കോണ്‍വന്‍റ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മദ്രാസ് ഗവണ്‍മെന്‍റ് ഔദ്യോഗീക അംഗീകാരം നല്‍കി.(1890)
  • സ്കൂളിനു പ്രതിമാസ ഗ്രാന്‍റ് അനുവദിച്ചു കിട്ടി.(1891)
  • സ്കൂള്‍ സെന്‍റ്.എഫ്രേമിന്റെ പേരില്‍ മാര്‍ ലവീഞ്ഞ് മെത്രാനാല്‍ സമര്‍പ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധന്‍ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിന്റെ അര്‍ത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാല്‍ "സല്‍ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരിക്കാം സ്കൂളിനെ ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത്. മാര്‍ എഫ്രേമിന്റെ തിരുനാള്‍ ജൂണ്‍ 9ന് സാര്‍വ്വത്രിക സഭ ആഘോഷിക്കുന്നു.(1892)
  • ഹൈസ്കുള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ യൂറോപ്യന്‍ ആയിരുന്നു,(1901)
  • പണ്ഡിതവരേണ്യനായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും അതിന്റെ രക്ഷാധികാരിയായിരിക്കാന്‍ സമ്മതിക്കുകയും ചെയ്യുന്നു.(1904)
  • സ്കുളിന്റെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്കയത്തില്‍ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജര്‍.(1910)
    *സ്കുളിന്‍റെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു.(1935)
  • കനക ജൂബിലി ആഘോഷിച്ചു.മെത്രാന്‍മാര്‍, ഉദ്യോഗസ്ഥ പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍ നടന്നു.(1936)
  • സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.(1947)
  • സ്കുളില്‍ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീയോര്‍ ജനറാള്‍,മെത്രാന്‍മാര്‍ കേരള ഗവര്‍ണ്ണര്‍ വി.വി.ഗിരി, ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികള്‍ പങ്കെടുത്തിരുന്നു.(1962)
  • സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു.(1965)
  • പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയും പൂര്‍ത്തിയാക്കി.(1977)
  • സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു.(1986)
  • ബോര്‍ഡിങ്ങിന്റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു.
  • വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു.(1987 )
  • പ്രധാന കെട്ടിടത്തിന്റെ തട്ട് മാറ്റി വാര്‍ക്കുകയും ക്ലാസ്സുകള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.(1993)
  • സ്കുളിന്റെ പ്രധാന കവാടത്തില്‍ മനോഹരമായ ഒരു ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ചു.സ്കൂളില്‍ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ് തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെന്റ്.ജോസഫ് എല്‍.പി.സ്കൂളിലേക്ക് മാറ്റി.(1998)
  • സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി.(2000)
  • ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ് കൗണ്‍സിലിന്റെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി.(2003)
  • ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു.(2004)
  • ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഓഡിയോ വിഷ്വല്‍ ലാബും തുടങ്ങി.(2006)
  • സ്കൂളിന്റെ125-ാമത് ജൂബിലി ആഘോഷിച്ചു(2010)
  • ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചു.(2013)

NB:നാളിതുവരെ 41 പേര്‍ മാനേജര്‍മാരായും 41 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും 4 പേര്‍ പ്രിന്‍സിപ്പല്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 689 പ്ലസ് ടു വിദ്യാര്‍ത്ഥികളും 556 ഹൈസ്കുള്‍ വ്ദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കുള്‍ ലൈബ്രറി
  • സ്കുള്‍ പാര്‍ലമെന്‍റ്
  • ലിറ്റററി & ആര്‍ട്സ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എന്‍എസ്എസ്,
  • സെന്‍റ്. എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ്
  • കെ.സി.എസ്.എല്‍.
  • ജൂനിയര്‍ റെഡ് ക്രോസ്
  • എന്‍.സി.സി.
  • സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്
  • എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • ഭാരത് സ്കൗട്ട് & ഗൈഡ്
  • എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
  • സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍
  • സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐ റ്റി ക്ളബ്ബ്

ഇതര (പവര്‍ത്തനങ്ങള്‍

  • കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവര്‍ത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റല്‍ പെയിന്റിംങ്ങ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി വരുന്നു.
  • ഐ റ്റി മേളയില്‍ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
  • തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ എച്ച് എസ് ,എച്ച് എസ് എസ് ഓവറോള്‍ നിലനിര്‍ത്തുന്നു
*ജില്ലാമേളയില്‍ എച്ച് എസ് എസ് ഒന്നാം സ്ഥാനം നേടി. ,എച്ച്  എസ്, രണ്ടാം സ്ഥാനം നേടി.(2016-17)
  • സംസ്ഥാനഐറ്റിമേളയില്‍ എച്ച് എസ് എസ് ഓവറോള്‍ നേടി.(2016-17)
  • കായികരംഗത്തു കുട്ടികള്‍ ദേശീയതലംവരെപങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍

  • 1.ശ്രീ.പി.സി.കുര്യന്‍ കോട്ടയം(1885-87)
  • 2.ശ്രീ.വര്‍ഗ്ഗീസ് തെങ്ങും മൂട്ടില്‍(1887- 97)
  • 3.ശ്രീ. രാമകൃഷ്മണ അയ്യര്‍(1897- 98)
  • 4.ശ്രീ.റ്റി.ദേവദാസന്‍(1897-98 )
  • 5.ശ്രീ.വി.എ. പാസ്കല്‍(1898-1900)
  • 6.ശ്രീ.കണ്ണന്‍ നായര്‍(1900-01)
  • 7.ശ്രീ.ശങ്കര ശുബ അയ്യര്‍(1900-01 )
  • 8.ശ്രീ.ശബരിമുത്തു പിള്ള(1901-03 )
  • 9.ശ്രീ.പി.ജെ.എബ്രാഹം(1903-06)
  • 10.ശ്രീ.ഡി.എസ്.സൂസി പിള്ള(1906-07)
  • 11.ശ്രീ.എ.ആരോഗ്യസ്വാമി പിള്ള(1907-11 )
  • 12.ശ്രീ.ശ്രീനിവീസ തട്ടാചേരി(1911-15)
  • 13.ശ്രീ.സിവി.നടേശ അയ്യര്‍(1915-18)
  • 14. ശ്രീ.കെ.ജെ.എബ്രാഹം(1918-25 )
  • 15..ശ്രീ.ഇ.സി.ജോണ്‍(1925-26)
  • 16.ഫാ.ജോസഫ് ഏലിയാസ് അയനിക്കല്‍(1926-36)
  • 17.ഫാ.വില്യം നെരിയംപറമ്പില്‍(1936-40 )
  • 18.ഫാാ.ലാസര്‍ ചിറയന്‍ കണ്ടത്ത്(1940-46)
  • 19.ഫാ.ഡോറാറ്റസ് വടക്കേകുടി(1946-47 )
  • 20.ഫാ.ഔറൂലിയസ് കടമപ്പുഴ(1947-50)
  • 21.ഫാ.ക്ലിമാച്ചസ് പുന്നൂര്‍(1950-53 )
  • 22.ഫാ.ബ്ലാസിയോസ് പുത്തന്‍പുരക്കല്‍(1953-63 )
  • 23.ഫാ.പപ്പിയാസ് മാബ്ര(1963-65)
  • 24. ശ്രീ.ലൂക്കാ ചാവറ(1965-66)
  • 25.ശ്രീ. എന്‍.എം.വര്‍ഗ്ഗീസ് നംമ്പിയാ പറമ്പില്‍(1966-67)
  • 26.ശ്രീ.റ്റീ.റ്റി.ഉമ്മന്‍ തുരുത്തുമാലിയില്‍(1967-72 )
  • 27.ശ്രീ.എന്. ശങ്കരപിള്ള കയത്തില്‍(1976-81 )
  • 28.ശ്രീ.കെ.എം.ജോസഫ് കുഞ്ഞ് മുട്ടത്ത്(1981-84 )
  • 29.ശ്രീ.എം.ഒ.ഔസേഫ് മാബ്ര(1984-86)
  • 30.ശ്രീ.റ്റി.ജെ.ജോസഫ് തുരുത്തുമാലില്‍(1986-91)
  • 31. ശ്രീ.കെ.സി.ജെയിമസ് കളത്തുപുള്ളാറ്റു(1991-92)
  • 32. ശ്രീ. എം.ഐ.ജോസുകുട്ടി മണിയനാട്ടു(1992-93)
  • 33.ശ്രീ.എന്.ജെ. സെബാസറ്റ്യന്‍ നീലിയറ(1993-94 )
  • 34.ഫാ.ഗ്രഗറി പി.ജെ.പെരുമാലില്‍(1993-2000)
  • 35. ശ്രീ.ജോസഫ് മാത്യു നായത്തുപറമ്പില്‍(1999-1999)
  • 36.ശ്രീ.ജോസ് തോമസ് പാട്ടാശ്ശേരി(2000-03)
  • 37.ശ്രീ.വി.പി.കുര്യന്‍ ആന്‍നിവീസ്(2003-06)
  • 38.ശ്രീ.റ്റീ.വി.ഗ്രീഗറി (2006-07)
  • 39.ശ്രീ.കെ.ഡി.സെബാസ്റ്റ്യന്‍2007-14)
  • 40.ശ്രീ സിറില്‍ ജി പൊടിപാറ(2015-16)
  • 41.ശ്രീജോജി ഫിലിപ്പ്(2016-)

മാനേജര്‍മാര്‍

മാനേജര്‍മാര്‍ 1885- 2008

  • 1.ഫാ.ജരാര്‍ദ് കണ്‍ണംപള്ളി(1885-1888)
  • 2.ഫാ.റിച്ചാര്‍ഡ് എസ്.ജെ(1889-1891)
  • 3.ഫാ.ബെര്‍ണാര്‍ഡ് കയ്യാലക്കകം(1891-1896)
  • 4.ഫാ.അലോഷ്യസ് നേര്യംപറമ്പില്‍(1896-1908)
  • 5.ഫാ.ഹിലാരിയോന്‍ വടക്കേല്‍(1909- 1910)
  • 6.ഫാ.സറ്റീഫന്‍ തയ്യില്‍(1910-1911)
  • 7.ഫാ.അലോഷ്യസ് നേര്യംപറമ്പില്‍(1911- 1913)
  • 8.ഫാ.സെബാസ്റ്റ്യ൯ ഇലവത്തിങ്കല്‍‍(1914-1915)
  • 9.ഫാ.ഹിലാരിയോന്‍ വടക്കേല്‍(1915- 1918)
  • 10.ഫാ.സറ്റീഫന്‍ തയ്യില്‍(1918- 1921)
  • 11.ഫാ.അലോഷ്യസ് പെരുമാലില്‍(1921- 1927 )
  • 12.ഫാ.യോവാക്കിം ചൂരക്കുറ്റി(1927- 1930)
  • 13.ഫാ.ഹൈസിന്ത് കുന്നുംകല്‍(1930- 1933)
  • 14.ഫാ.എവുസേബിയൂസ് കരിക്കംപള്ളി(.1933- 1936)
  • 15.ഫാ.എവുജിന്‍ മാഞ്ഞൂരാന്‍(1937-1942)
  • 16.ഫാ. ഏലിയാസ് കോടന്‍കണ്ടത്ത്(1942- 1947)
  • 17.ഫാ.ജെറമിയാസ് പ്ളാക്കല്‍(1947-1950)
  • 18.ഫാ.ജെരാര്‍ദ് പൊരാത്തൂര്(1950- 1953)
  • 19.ഫാ.ബ്ളാസിയൂസ് പുത്തന്‍ പുരക്കല്‍(1953-1957)
  • 20.ഫാ.ജെയിംസ് പള്ളിവാതുക്കല്‍(1957-1960)
  • 21.ഫാ.കൊളംബിയാര്‍ ഞാവള്ളി(1960- 1963)
  • 22.ഫാ.ഫബിയാനോസ് കളം(1963-1965)
  • 23.ഫാ.ക്രിസ്റ്റഫര്‍ തയ്യില്‍(1965-1968)
  • 24.ഫാ.തോമസ് മൂര്‍ കരിക്കംപള്ളി(1968- 1968)
  • 25.ഫാ.മാക്സിമിന്‍ പറപ്പള്ളി(1968-1971)
  • 26.ഫാ.റോമൂളൂസ് മാംമ്പുഴക്കല്‍(1971- 1971)
  • 27.ഫാ.ഇസിദോര്‍ എം.വടക്കന്‍(1971- 1974)
  • 28.ഫാ.ദോസിത്തോവുസ് ആനിത്തോട്ടം(1975- 1978)
  • 29.ഫാ.ജോസഫ് മാത്യു നെടുംപറമ്പില്‍(1978- 1979)
  • 30.ഫാ.ജെയിംസ് ജൂലിയാന്‍ പടിഞ്ഞാറേച്ചിറ(1979- 1981)
  • 31.ഫാ.പ്രോബൂസ് പെരുമാലില്‍(1981- 1984)
  • 32.ഫാ.അലക്സാണ്ട൪ കൂലിപ്പുരക്കല്‍(1984- 1987)
  • 33.ഫാ.ജെയിംസ് ജൂലിയാന്‍ പടിഞ്ഞാറേച്ചിറ(1987- 1990)
  • 34.1990- 1993 ഫാ.ജോണ്‍മോനോന്‍കരി(1990- 1993)
  • 35.ഫാ.സെബാസ്റ്റ്യ ന്‍ പാലാത്തറ(1993- 1996)
  • 36.ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍(1996- 1999)
  • 37.ഫാ.ജോസഫ് മുട്ടത്ത്(1999- 2002)
  • 38.ഫാ.ജെയിംസ് കാലായില്‍(2002-2005)
  • 39.ഫാ.ജെയിംസ് തയ്യില്‍(2005- 2008)
  • 40.ഫാ.തോമസ് ചൂളപ്പറമ്പില്‍(2008-2011)
  • 41. ഫാ.ആന്റണി ഇടനാട്(2011-14)
  • 42.ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ(2014-)

ഹൈസ്കൂള്‍ അധ്യാപകര്‍

ഹെഡ് മാസ്റ്റര്‍
  • ശ്രീ ജോജി ഫിലിപ്പ്
മലയാളം
  • 1.ഫാ.ജോഷി പി.എം. സി.എം.ഐ
  • 2.മി.ബാബു തോമസ്
  • 3.ശ്രീമതി.ബിന്ദു ജോസഫ്
  • 4.മി. മാത്തുക്കുട്ടി മാത്യു
ഇംഗ്ളീഷ് 
  • 1. ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.
  • 2.ഫാ.ലാല്‍ ഡി.സി.എം.ഐ.(ലീവ്)
  • 3.ശ്രീമതി.ധന്യ ജോര്‍ജ്ജ്(ലീവ്)
  • 4.സിസ്റ്റര്‍ മറിയമ്മ എബ്രാഹം
  • 5.ശ്രീമതി.റോസ് മേരി ജോര്‍ജ്ജ്
ഹിന്ദി
  • 1. ശ്രീമതി. ആന്‍സമ്മ വി. തോമസ്
  • 2.ജെയിംസ് തോമസ് വലിയകാലായില്‍
സാമൂഹ്യ പാഠം
  • 1. ശ്രീ.ജോസ് ജോണ്‍ ചേരിക്കല്‍
  • 2.ശ്രീ.ജോസഫ് മാത്യു ചെരിവുകാലായില്‍
  • 3.ഫാ.റോയി തോമസ് മാളിയേക്കല്‍
ഫിസിക്കല്‍ സയന്‍സ്
  • 1.ശ്രീ.ബെന്നി സ്കറിയ ഇത്തിപറമ്പില്‍(എന്‍.സി.സി.)
  • 2.ശ്രീമതി.റിന്‍സി ലൂക്കോസ് കാണച്ചേരിതറയില്‍
  • 3.ശ്രീ. റ്റോം ജോസ്
ജീവശാസ് ത്രം
  • 1.ശ്രീ.ജോസഫ് എബ്രാഹം കുഴിക്കോടില്‍
  • 2.ശ്രീമതി. കുഞ്ഞുമോള്‍ സെബാസ്റ്റ്യ ന്‍ തറപ്പേല്‍
ഗണിത ശാസ് ത്രം
  • 1.ശ്രീ. ജോഷി ജോസ് ഇടയന്‍തറത്തുമാളികയില്‍

(കേരള ഗണിതശാസ് ത്ര പരിഷത് അവാര്‍ഡ് ജേതാവ് 2006)

  • 2.ശ്രീ.മൈക്കിള്‍ സിറിയക് മുട്ടപള്ളില്‍
  • 3.ശ്രീമതി.ലിനി ജെയിംസ് ഇടയന്‍തറത്തുമാളികയില്‍
കായിക അധ്യാപകന്‍
  • 1.ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ.
ഡ്രോയിംങ്ങ്
  • 1.ശ്രീ.ജോഷി റ്റീ.സി. തോപ്പുതലക്കല്‍

ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍ ‍

ഇംഗ്ളീഷ് 
  • 1.ശ്രീ.റോയി മിഖായോല്‍
  • 2.ശ്രീമതി.ആനി ചാക്കോ നയത്തുകുളങ്ങര
  • 3.ശ്രീ.ബാബു ജോര്‍ജ് വെട്ടിക്കാതടത്തില്‍
  • 4.ഫാ.സെബാസ്റ്റ്യന്‍ ആന്റണി അട്ടിച്ചിറ സി.എം.ഐ(ലീവ്)
  • 5.ശ്രീമതി.ബീന സെബാസ്റ്റ്യന്‍ കുന്നുംപുറം
മലയാളം
  • 1.ഫാ.തോമസ് ചൂളപ്പറമ്പില്‍ സി.എം.ഐ.(ലീവ്)
  • 2.ശ്രീമതി.നിഷി വി.ജെ
ഹിന്ദി
  • 1.ശ്രീമതി.സുജ ജോണി വടച്ചേരി
  • 2.ശ്രീമതി.ഡോണി ജോര്‍ജ് പുതുശ്ശേരില്‍
ഫിസിക്സ് 
  • 1.ശ്രീമതി.റ്റെസി ലൂക്കോസ് പട്ടാറ
  • 2.ശ്രീമതി.മാഗി എലിസബത്ത് എബ്രാഹം മണലേല്‍
  • 3.ശ്രീമതി.സാന്‍സി ഡൊമിനിക് വയലില്‍
രസതന്ത്രം
  • 1.ശ്രീമതി.ഹെല്‍മാ സെബാസ്റ്റ്യന്‍,പുതുപ്പള്ളില്‍
  • 2.ശ്രീമതി.അനുമോള്‍ ആന്റണി,ചെട്ടിയാശ്ശേരില്‍
  • 3.ശ്രീമതി.മിനിമോള്‍ കുര്യന്‍
ജന്തുശാസ്ത്രം 
  • 1.ശ്രീമതി.ടെസി ലൂക്ക്,പിണമറുകില്‍
സസ്യശാസ്ത്രം
  • 1.ശ്രീമതി.ബെന്‍സി കെ.ജോസഫ് ,കുഴിക്കാട്ടില്‍
ഗണിതശാസ്ത്രം 
  • 1.ശ്രീമതി.മിനി മോള്‍ മാത്യു, മറ്റപ്പള്ളില്‍
  • 2.ശ്രീ.സെബാസ്റ്റ്യന്‍ ആന്റണി, പടിഞ്ഞാറേകളം
  • 3.ശ്രീ.അബ്രഹാം വര്‍ഗ്ഗീസ് , പുതുപറമ്പില്‍
വാണിജ്യ ശാസ്ത്രം 
  • 1.ശ്രീ.ജോസ് ജോസഫ് മുകളേല്‍ പറമ്പില്‍
  • 2.ശ്രീ.സെബാസ്റ്റ്യന്‍ ഫീലിപ്പോസ് , മണിയന്‍ കേരിക്കളം
  • 3.ശ്രീ.എബിന്‍ അലക്സാണ്ടര്‍
സാമ്പത്തികശാസ്ത്രം 
  • 1.ശ്രീ.ഇമ്മാനുവേല്‍ അഗസ്റ്റീന്‍,മണക്കനാട്
  • 2.ശ്രീ.ജോര്‍ജ്ജ് മാത്യു, വെട്ടിക്കാതടത്തില്‍
വിവരവിനിമയസാങ്കേതിക വിദ്യ
  • 1.ഫാ.ലൂക്കാ ആന്‍റണി ചാവറ സി.എം.ഐ.
  • 2.ശ്രീമതി.മഞ്ജുഷ ജേക്കബ് ,പതി യില്‍
  • 3.ശ്രീമതി. റാണി എബ്രാഹം

ഹൈസ്കൂള്‍ അനധ്യാപകര്‍

ക്ലര്‍ക്ക്
  • ശ്രീ.ജേക്കബ് തോമസ് , മുരിയന്‍ കരിചിറയില്‍
പിയൂണ്‍
  • 1.ശ്രീ.കെ.പി.ജോസഫ് , കണ്ടംകരിയില്‍
  • 2.ശ്രീ.ആന്‍റണി റ്റീ.സി., തട്ടാരപ്പളളി
  • 3.ശ്രീമതി.ജെസ്സിയമ്മ റ്റി., തെക്കുംചേരിയില്‍
  • 4.ശ്രീ. മിഥുന്‍ എം മാത്യു

ഹയര്‍സെക്കണ്ടറി സ്കൂള്‍ അനധ്യാപകര്‍

ക്ലര്‍ക്ക് 

ശ്രീ.ജോസഫ് കുര്യന്‍ , പാലമറ്റം

ലാബ് അസിസ്സ്ററന്‍റ്
  • 1.ശ്രീമതി.റെജി. സി.പോള്‍,പ്ലാക്കുഴിയില്‍
  • 2 ശ്രീമതി.സുജാ പി.റ്റി. , വടക്കേകുഴിക്കാട്ടില്‍
ലൈബ്രേറിയന്‍
  • ശ്രീമതി.ആര്‍ഷാ ജോളി,നെടിയകാലായില്‍

സെന്‍റ്.എഫ്രേംസ് വീരപുത്രന്‍മാര്‍

  • 1. സി.എം.ഐ. മാണി കത്തനാര്‍(ഉജ്ജ്വല പ്രതിഭ)
  • 2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
  • 3..ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1. മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍ - പാലാ ബിഷപ്.
  • 2.മാര്‍ പൗളിനോസ് ജീരകത്തില്‍ -ജഗദല്‍പൂര്‍ ബിഷപ്
  • 3.മാര്‍ .ഹിപ്പോളിറ്റസ് -ജമ്മുകാശ്മീര്‍ ബിഷപ്
  • 4. മാര്‍ .ജോണ്‍ പോരുമാറ്റം -ഉജ്ജൈന്‍ ബിഷപ്
  • 5.മോണ്‍സിഞ്ഞോണ്‍ റെയിനോള്‍ഡ്- ആലപ്പുഴ രൂപത
  • 6.മോണ്‍:ഡോ.ജോസഫ് കരിംമ്പാലില്‍ - ചങ്ങനാശ്ശേരി രൂപതാ വികാരി ജനറാള്‍
  • 7. റവ.ഡോ.ജോണ്‍ ബ്രിട്ടോ ചോത്തിമറ്റം തോട്ടക്കാട് - തിരുവനന്തപുരം പ്രോവിന്‍ഷ്യാള്‍
  • 8. റവ.ഡോ.മാത്യു വെള്ളാനിക്കല്‍ ആര്‍പ്പൂക്കര - പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍ണ്ട് , വടവാതൂര്‍
  • 9. ജസ്റ്റീസ് കെ.കെ. മാത്യൂ കുറ്റിയില്‍ അതിരംമ്പുഴ - റിട്ട. സുപ്രീംകോര്‍ട്ട് ജഡ്ജി.
  • 10 ശ്രീ . വി.വി. ജോേണ്‍ വടക്കേടം അതിരമ്പുഴ - ജോഡ് പൂര്‍ യൂണിവേഴ്സിറ്റി റിട്ട.വൈസ് ചാന്‍സലര്‍ , പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍
  • 11. ശ്രീ . വി.ജി. സിറിയക് ഐ.എ.എസ്. കാഞ്ഞിരത്താനം - റിട്ട.കലക്ടര്‍
  • 12.ശ്രീ. കോ.എം.ജോസഫ് കളരിക്കല്‍ അതിരംമ്പുഴ - ഫിഷറീസ് സര്‍വ്വേ ഒഫ് ഇന്ത്യ ഡയറക്ടര്‍
  • 13.ശ്രീ.സി.വി. ആനന്ദബോസ് ഐ.എ.എസ് .ചിറ്റേഴത്ത് മാന്നാനം - കൊള്ളം ജില്ലാ കളക്ടര്‍
  • 14.ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം. ബാംഗ്ലൂര്‍ സബ് കളക്ടര്‍
  • 15.ശ്രീ.കെ.െസ്. പാര്‍ത്ഥസാരഥി ആര്‍പ്പൂക്കര - കാഞ്ഞാങ്ങാട് ഡി.വൈ.എസ്.പി.
  • 16.ഫാ.തോമസ് കളരിക്കല്‍ - സെന്‍റ് ജോസഫ് ട്രയിനിംഗ് കോളജ് റിട്ട.പ്രൊഫസര്‍
  • 17.ഫാ.ആന്‍റണി നരിതൂക്കില്‍ പൂവരണി. - മുന്‍ ദീപിക മാനേജിങ്ങ് എഡിറ്റര്‍
  • 18..പ്രൊഫ: പി.വി.ഉലഹന്നാന്‍ മാപ്പിള - ഭാഷാപണ്ടിതന്‍
  • 19.ശ്രീ.ബി.വെല്ലിഗ് ടണ്‍ കൊല്ലം- മുന്‍ ആരോഗ്യ വകുപ്പു മന്ത്രി
  • 20. ശ്രീ.എം.എ. ജോസഫ് ആര്‍പ്പുക്കര - എക്സ്. എം.പി.
  • 21..ശ്രീ.വി.വി. സെബാസ്റ്റ്യന്‍ വടക്കേടം അതിരമ്പുഴ - എക്സ് . എം.എല്.എ.
  • 22.ശ്രീ.ജോര്‍ജ്ജ് ജോസഫ് പൊടിപാറ മാന്നാനം - എക്സ്. എം.എല് .എ.
  • 23. ശ്രീ.എബ്രാഹം മാഞ്ഞൂര്‍ - എക്സ്.എം.എല്.എ.
  • 24..ശ്രീ.എം.കെ. മുസ്തഫാ കനിറാവൂത്തര്‍ അതിരമ്പുഴ - ഹൈക്കോടതി അഡ്വക്കേറ്റ്
  • 25.ശ്രീ. നവോദയ അപ്പച്ചന്‍ . ഫിലിം
  • 26. ശ്രീ. തോമസ് പി. ജോസഫ് പ്രസന്‍റ് ഹൈകോര്‍ട്ട് ജഡ്ജ്
  • 27. ശ്രീ. ആന്‍റോ സിറിയക് കുന്നും പുറം

വഴികാട്ടി



{{#multimaps:|9.660915,76.516943|width=800px|zoom=18}}

  • മാന്നാനം ജംഗ്ഷനില്‍ നിന്നും തെക്കു വശത്തായി 300 മീറ്റര്‍ അകലെ സെന്റ് ജോസഫ് സ് ആശ്രമ ദേവാലയത്തിന് സമീപം സ്ഥിതിചെയ്യുന്നു. .
  • ഏറ്റുമാനൂരീല്‍ നീന്നും 6കി.മി. അകലം