സെന്റ്. മൈക്കിൾസ്. എച്ച്.എസ് .കുമ്പളം.

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
സെന്റ്. മൈക്കിൾസ്. എച്ച്.എസ് .കുമ്പളം.
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Kannans



കൊല്ലം രൂപതയിലെ കാഞ്ഞിരകോട് ഫെറോന ഇടവകയില്‍ കുമ്പളം ഇടവകയില്‍ പെട്ട ഒരു വിദ്യാലയമാണ് സെന്റ് മൈക്ക്ള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1895-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം രൂപതയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1895 ല്‍ ആണ് കുമ്പളം സെന്റ് മൈക്ക്ള്‍സ് എല്‍. പി. എസ്. ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രാചീനമായ കൊല്ലം രൂപതയില്‍ സ്ഥാപിക്കപ്പെട്ട സ്കൂളുകളുടെ പഴക്കമനുസരിച്ച് ഒമ്പതാം സ്ഥാനമാണ് ഈ വിദ്യാലയത്തിനുള്ളത്. ഈ നാട്ടുകാരനായ ശ്രീ. ജോസഫ് എസ്. കടവില്‍ ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്‍. 1955 ല്‍ യു. പി. സ്കൂളായും 1979 ല്‍ ഹൈസ്കൂളായും 2000ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി. വിഭാഗത്തിന് ഒരു കെട്ടിടത്തില്‍ 5 ക്ളാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തില്‍ 7 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളും 3 സയന്‍സ് ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ഹയര്‍സെക്കണ്ടറി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കൊല്ലം ബിഷപ്പ് മോസ്ററ് റവ. ഡോ. സ്റ്റാന്‍ലി റോമന്‍ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി