സി ബി എം എച്ച് എസ് നൂറനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സി ബി എം എച്ച് എസ് നൂറനാട്
വിലാസം
നൂറനാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-02-2010Cbmnooranad




ചരിത്രം


ഞങ്ങളുടെ വഴികാട്ടിയും ആദരണീയനുമായ ശ്രീ. എസ്. കൃഷ്ണപിള്ള സാര്‍(മുന്‍ മാനേജര്‍)

1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള്‍ എന്നായരുന്നു. 1966 ല്‍ ഹൈസ്ക്കൂള്‍ ആയി. എരുമക്കുഴി ഹൈസ്ക്കൂള്‍ എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മാനേജരായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം സ്ക്കൂള്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ (സി.ബി.എം. ഹൈസ്ക്കൂള്‍) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂര്‍ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി തുടരുന്നു.
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തില്‍ നൂറനാടിന് തിലകക്കുറി ചാര്‍ത്തി മികച്ച പഠനനിലവാരത്തോടെ തുടര്‍ന്നു പോകുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ പഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
പാലമേല്‍, നൂറനാട്, താമരക്കുളം അടൂര്‍ താലൂക്കില്‍‍പ്പെട്ട പള്ളിക്കല്‍, അടൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 2300 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. 16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്ന്

ഭൗതികസൗകര്യങ്ങള്‍

നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയന്‍സ്, സോഷ്യല്‍സയന്‍സ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബ് സൗകര്യം

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2009'' -ഹൈസ്കക്കൂള്‍ വിഭാഗം ജനറല്‍ ഓപറോള്‍ രണ്ടാം സ്ഥാനം
സംസ്കൃത കലോത്സവം ഹൈസ്ക്കൂള്‍ ഓവറോള്‍ അറബിക് കലോത്സവം യു.പി & ഹൈസ്ക്കൂള്‍ ഓവറോള്‍

ഒന്നാം സ്ഥാനം നേടിയവര്‍ ' ' '
യു. പി
ജനറല്‍
നമ്പര്‍ പേര് ക്ലാസ്സ് ഇനം
1 ഹരിസൂര്യ & പാര്‍ട്ടി 7ജി നാടകം
സംസ്കൃതം
1 മഞ്ജുഷ എം. പിള്ള 7 ജി ഉപന്യാസ രചന
2 ശ്രീലക്ഷ്മി. എസ് 6 സി സിദ്ദരൂപോച്ചാരണം
3 ഹരിനന്ദന്‍ & പാര്‍ട്ടി 7 ജി നാടകം
അറബിക്
1 തസ്നി. എന്‍ 7 ഡി ഗദ്യവായന
2 ഹനീത ഹനീഫ് 7 എച്ച് പദ്യം ചൊല്ലല്‍
3 അന്‍സിയ സലിം 6 എഫ് കഥ പറയല്‍
4 ഹനീത ഹനീഫ് 7 എച്ച് അറബി ഗാനം
5 ഷെഫിന്‍. എസ്. റ്റി 6 എ പ്രസംഗം
6 ഹനീത ഹനീഫ് 7 എച്ച് മോണോ ആക്ട്
7 സൗമി ഇബ്രാഹിം,ബീമ 7 ഡി സംഭാഷണം
ഹൈസ്ക്കൂള്‍
1 ശ്രീകുമാര്‍ 10 എച്ച് കാര്‍ട്ടൂണ്‍
2 തസ്നി സുലൈമാന്‍ 8 എഫ് മാപ്പിളപ്പാട്ട്
3 ആതിര രവി 10 സി ഓട്ടന്‍ തുള്ളല്‍
4 അമൃത വിജയന്‍ 10 ഐ നാടോടി നൃത്തം
5 വന്ദന വിദ്യാധര്‍ 9 എച്ച് ഭരതനാട്യം
6 വന്ദന വിദ്യാധര്‍ 9 എച്ച് മോഹിനിയാട്ടം
7 മേഘ മുരളി 9 എച്ച് ഉപന്യാസ രചന
8 തസ്ലിമ ഹുസൈന്‍ 10 സി പദ്യം ചൊല്ലല്‍ അറബിക്
9 ശ്രീസൂര്യ. കെ 10 ഐ പദ്യം ചൊല്ലല്‍ കന്നട
10 സഫറുളള & പാര്‍ട്ടി 10 സി ദഫ് മുട്ട്
സംസ്കൃതം
1 സൗഭാഗ്യ. ആര്‍ 9 എച്ച് കഥാരചന
2 സൗഭാഗ്യ. ആര്‍ 9 എച്ച് സമസ്യപൂരണം
3 ആതിര രവി 9 എച്ച് പാഠകം
4 ജിത്തു. എ​സ് 10 ഐ അഷ്ടപദി
5 ജിത്തു. എ​സ് 10 ഐ ഗാനാലാപനം
6 നിഷ. വി 10 സി ഗാനാലാപനം
അറബിക്
1 ഫൗസിയ. എച്ച് 10 എ ഉപന്യാസ രചന
2 ഷൈമ. ആര്‍ 10 സി കഥാരചന
3 തസ്ലിമ. എസ് 10 സി ക്യാപ്ഷന്‍ രചന
4 അന്‍ഷാദ്. എച്ച് 10 എ പോസ്റ്റര്‍ നിര്‍മ്മാണം
5 റംസി റഹിം 8 സി പദ്യം ചൊല്ലല്‍
6 റംസി റഹിം 8 സി അറബി ഗാനം
7 തന്‍സി സുലൈമാന്‍ 8 എഫ് കഥാപ്രസംഗം
8 സഫറുളള 10 സി മോണോ ആക്ട്
9 ഫൗസിയ. എച്ച് 10 എ പ്രസംഗം
10 ഷംസീര്‍ ഷാജഹാന്‍ 9 എ ഖുറാന്‍ പാരായണം
11 ഫൗസിയ. എച്ച് 10 എ നിഘണ്ടു നിര്‍മ്മാണം
12 ഷെമിന്‍. ബി 9 എ സംഭാഷണം
13 തസ്ലിമ. എസ് & പാര്‍ട്ടി 10 സി ചിത്രീകരണം

ഗണിതശാസ്ത്രക്ലബ്

ഉത്ഘാടനം : ശ്രീമതി. രജനിടീച്ചര്‍ 07/07/2009ല്‍


വിദ്യാരംഗം കലാ സാഹിത്യവേദി നേച്ച്വര്‍ ക്ലബ്ബ്
സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം, ഗണിതത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവര്‍ത്തനത്തിന് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെല്‍ത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകള്‍ പ്രപര്‍ത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തില്‍ പഠനയാത്രകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.
കുട്ടികളില്‍ കൂടുതല്‍ സാമൂഹ്യപ്രതിപത്തി ഉളവാക്കുന്നതിലേക്ക് 13/07/2009ല്‍ കൗണ്‍സിലിംഗ് നടത്തി. ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി
രക്ഷകര്‍ത്താക്കള്‍ക്ക്


പെണ്‍കുട്ടികള്‍ക്ക്


ആശംസ പ്രഭാഷണം: ഹെഡ് മിസ്ട്രസ്സ് എസ്. സുധാകുമാരി

സ്വാഗതം: എസ്.ഷിബുഖാന്‍

നന്ദി: ജെ.ഹരീഷ് കുമാര്‍


അധ്യക്ഷപ്രസംഗം: പി.റ്റി.എ. പ്രസിഡന്റ് ശ്രീ. സി.ആര്‍. ബാബുപ്രകാശ്

പഠനയാത്രകള്‍

വിനോദയാത്ര - വയനാട് കുറുവ ദ്വീപ്
സോഷ്യല്‍ സയന്‍സ് ക്ലബ് സ്റ്റഡി ടൂര്‍

ദിനാഘോഷങ്ങള്‍

പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി

മാനേജ്മെന്റ്

individual management
ഞങ്ങളുടെ മാനേജര്‍
ശ്രീമതി. കെ. ശാന്തകുമാരിയമ്മ

ആഘോഷങ്ങള്‍

ഓണാഘോഷം
ഓണാഘോഷം2

മാവേലി 3
ഗാന്ധിജയന്തി


മുന്‍ മാനേജര്‍ എസ്. കൃഷ്ണപിള്ളസാറിന്റെ അനുസ്മരണം
ഉദ്ഘാടനം. ശ്രീ. ബാബുപോള്‍ I.A.S
ശ്രീ. ബാബുപോള്‍ I.A.S ഉം കുട്ടികളും ഒരു സംവാദം

മികവ് കാത്തവര്‍

മുന്‍ പ്രഥമ അധ്യാപകര്‍

പേര് from to
എസ്. കൃഷ്ണപിളള 1965 1978
എസ്. ശ്രീധരന്‍ പിളള 1978 1986
ജെ. ശ്രീയമ്മ 1986 1999
ബി. വത്സലാദേവി 1999 2000
റ്റി. ലീലാമ്മ 2000 2001
പി. എസ്. വിജയമ്മ 2001 2002
എന്‍. കൃഷ്ണപിളള 2002 ഏപ്രില്‍ 2002 മേയ്
എസ്. ഭാര്‍ഗ്ഗവന്‍ പിളള 2002 2003
കെ. എം. രാജന്‍ബാബു 2003 2006
സി.ഡി. ശ്രീകുമാരി 2006 2007
എസ്. സുധാകുമാരി 2007


ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്.

സ്ക്കൂള്‍ കലോത്സവം 2009



{



സംസ്ഥാനകലോത്സവം

അറബികലോത്സവം-ചിത്രീകരണം
നാലാം സ്ഥാനം ഗ്രേഡ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. ഗോപാലകൃഷ്ണന്‍
അഡ്വ. പി. എന്‍. പ്രമോദ്നാരായണന്‍
സി. ആര്‍. ചന്ദ്രന്‍
എസ്. സജി
പി. പ്രസാദ്
കൈരളി ടി.വി പട്ടുറുമ്മാല്‍ ഫെയിം ഹസീന ബീഗം
സിനിമ-സീരിയല്‍ നടി ലക്ഷിപ്രിയ തുടങ്ങിയവര്‍

വഴികാട്ടി

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി_ബി_എം_എച്ച്_എസ്_നൂറനാട്&oldid=75278" എന്ന താളിൽനിന്ന് ശേഖരിച്ചത്