സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പാടം നീന്തിപ്പോയ ഗ്രാമകന്യകേ, നിനക്കായ്.....

“ആ പാരിതോഷാദ്വിദ്വുഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം ബലവദപി ശിക്ഷ‍ിതാനാ മാത്മന്യ പ്രത്യയ ചേതഹഃ" -കാളിദാസന്‍ എല്ലാ രാജ്യങ്ങളിലേയും എല്ലാ കൊച്ചുപ്രദേശങ്ങള്‍ക്കും തനതു ചരിത്രവും സ്വന്തമായ മിത്തുകളുമുണ്ട്. വൈറ്റില നിവാസികള്‍ക്കും സ്വന്തമായൊരു ചരിത്രവും വ്യക്തിത്വമാര്‍ന്ന ജീവിതശൈലിയുമുണ്ടായിരുന്നു. വൈറ്റില ഒരു നാടന്‍ ഗ്രാമമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിവിടെയുണ്ടായിരുന്നു. നിബിഡമായ കാവുകളും , പുള്ളുവന്‍പാട്ടും, കൊയ്ത്ത് പാട്ടും ,തേക്ക്പാട്ടും ,തിരുവാതിരക്കളിയും, അറയും പുരയും പത്തായവും ജന്മിയും കുടിയാനും കര്‍ഷകരുമെല്ലാം ഇഴവേര്‍പ്പെടുത്താനാവാത്ത വിധം ജീവിതത്തിന് ചാരുതയേകി നിലനിന്നിരുന്നു. മുണ്ടകപ്പാടങ്ങളും പൊക്കാളിപ്പാടങ്ങളും അവിടെനിന്നുതിരുന്ന പൂനെല്ലിന്റെ മണവും തോടുകളിലെ ചാലുകളില്‍ നിന്ന് പിടിച്ച കരിമീനും ചെമ്മീനുമെല്ലാം ഗ്രാമത്തിന്റെ സമൃദ്ധിയായിരുന്നു.പഴയ വീര പുരുഷന്മാരുടെ കഥകളും പേടിപ്പെടുത്തുന്ന യക്ഷിക്കഥകളും മുത്തശ്ശിമാരുടെ നാവുകളില്‍ നിന്നുതിര്‍ന്നു വീണിരുന്നു. കഥകള്‍കേട്ട് ഉറങ്ങിയും ഉറങ്ങാതെയും കഴിച്ചുകൂട്ടിയ ബാല്യം അന്നത്തെ കുട്ടികള്‍ക്കുണ്ടായിരുന്നു. കൊച്ചിന്‍ കോര്‍പറേഷന്‍ 1967-ല്‍ കൊച്ചിന്‍ കോര്‍പറേഷന്‍ രൂപീകൃതമായപ്പോള്‍ വൈറ്റിലയില്‍ കോര്‍പറേഷന്‍ ലയിപ്പിച്ചു. വൈറ്റില കൂടാതെ വെണ്ണല, ഇടപ്പള്ളി, പള്ളുരുത്തി എന്നീ പഞ്ചായത്തുകളും ഫോര്‍ട്ട്കൊച്ചി,മട്ടാഞ്ചേരി മുനിസിപ്പാലിറ്റികളും കോര്‍ത്താണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. വൈറ്റില ജനതയ്ക്കും എളംകുളത്തിനുമിടയിലുള്ള ചെട്ടിച്ചിറ തോടും ചെലവന്നൂര്‍ കായലും സന്ധിക്കുന്ന തോടിനു കുറുകെ നിര്‍മ്മിച്ച പാലമാണ് എറണാകുളം മുനിസിപ്പാലിറ്റിയെയും വൈറ്റില പഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗ്ഗം. ഇതിനെ പുത്തന്‍പാലം എന്നാണ് പറഞ്ഞുവരുന്നത്.

വയല്‍ത്തല എന്ന വൈറ്റില മുണ്ടകപ്പാടങ്ങളുടെയും പൊക്കാളിപ്പാടങ്ങളുടെയും നാടായിരുന്നു വൈറ്റില. എറണാകുളത്തുനിന്നാരംഭിക്കുന്ന മുണ്ടകപ്പാടവും പൊക്കാളിപ്പാടവും പനങ്കുറ്റി പാലം വരെ ചെന്നവസാനിക്കുമ്പോള്‍ സ്വാഭാവികമായും ഇത് വയലിന്റെ തലഭാഗമാണ്. ആ വയല്‍ത്തലയാണ് പിന്നീട് വൈറ്റിലയായി മാറിയത്. വൈറ്റില 9.96 ആക്ഷാംശത്തിലും 27.6 രേഖാംശത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രമുറങ്ങുന്ന ഏറങ്കുളം ഇന്നത്തെ കൊച്ചിന്‍ കോര്‍പറേഷന്‍ ഷോപ്പിങ് കോംപ്ലെക്സ് പടുതുയര്‍ത്തിയിരിക്കുന്നത് ചരിത്രമുറങ്ങുന്ന ഏറങ്കുളത്താണ്. ചുറ്റും കൃഷ്ണശിലകള്‍ക്കൊണ്ട് കല്‍പ്പടവുകള്‍ കെട്ടി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ആള്‍മറകള്‍ കെട്ടി നിര്‍മ്മിച്ച ഏറംകുളം കൊച്ചി രാജാക്കന്മാരുടെ സംഭാവനയായിരുന്നു. ഇത് ഇവിടത്തെ ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും കാത്തുസൂക്ഷിച്ചിരുന്നു. ജീവജാലങ്ങള്‍ക്ക് നീര്‍കൊടുക്കുന്ന ഉറവയായിരുന്നു. മഴക്കാലത്ത് വെള്ളം സംഭരിക്കുന്ന സംഭരണി ആയിരുന്നു. ഈ കുളത്തിന്റെ അഗാതതയില്‍ ഒരു കിണര്‍ ഉണ്ടെന്നും അത് സ്വര്‍ണ്ണത്തളികയിട്ട് മൂടിയിട്ടുണ്ടെന്നും അതിന്റെ അടിത്തട്ടില്‍ ഒരു നിധിയുണ്ടെന്നും അത് കാക്കാന്‍ ഭീകരനായ ഒരു മുതല കുളത്തില്‍ ഉണ്ടെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ വിശ്വാസത്തോടെയും ഭക്തിയോടുകൂടിയും ആണ് ആളുകള്‍ ആ കുളത്തെ സമീപിച്ചിരുന്നത്. ഏറങ്കുളം നികത്തിയതോടെ ചരിത്രത്തെയും ഐതിഹ്യത്തെയും നാം കുഴിച്ചുമൂടുകയാണ് ചെയ്തത്.


ദീര്‍ഘവീക്ഷണം മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുമ്പോള്‍ അധിക ജലം ചെട്ടിച്ചിറയിലേക്കും കണിയാമ്പുഴയിലേക്കും ഒഴുക്കിവിടുന്നതിനുള്ള നിര്‍ഘമനമാര്‍ഗ്ഗങ്ങള്‍ ഡ്രെയിനേജ് അന്ന് തന്നെ ഉണ്ടായിരുന്നു എന്നത് നിര്‍മ്മാതാക്കളുടെ ദീര്‍ഘവീക്ഷണത്തെ ആണ് കാണിക്കുന്നത്. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രം തെക്കന്‍ പഴനി എന്നറിയപ്പെടുന്ന വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രം പുരാതനചരിത്ര പ്രാധാന്യമുള്ള പുണ്യസ്ഥാനമാണ്. 820ല്‍ ശ്രീശങ്കരാചാര്യരുടെ സമാധിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍മാരില്‍ ഒരാളായ തൃശൂര്‍ തെക്കേമഠത്തില്‌‍ സ്വാമികള്‍ വൈറ്റിലയില്‍ ക്ഷേത്രം സ്ഥാപിച്ചു.ക്ഷേത്രസ്ഥാപനത്തിനു ശേഷം ക്ഷേത്രം കൊച്ചി രാജാവിന് കൈമാറി. യുദ്ധവിജയത്തിനായി, തൃപ്പൂണിത്തുറ കോവിലില്‍ നിന്നും ദേവസേനനായകനായ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചു. സുബ്രഹ്മണ്യ വിഗ്രഹം സ്വയംഭൂ ആണെന്ന വിശ്വാസം കൂടിയുണ്ട്. ശിവനും സുബ്രഹ്മണ്യനും പ്രതിഷ്ഠയുള്ളതിനാല്‍ ഇത് ഇരട്ടിയമ്പലം എന്നറിയപ്പെടാന്‍ തുടങ്ങി. തൂക്കംകൂത്ത് ഭക്തിയോടും ഉപാസനയോടും കൂടി ദേവീപ്രീതിയ്ക്കായി നടത്തുന്ന ഒരനുഷ്ടാനമാണ് തൂക്കം കൂത്ത്. ഭരണീ ദിവസം പറ എഴുന്നള്ളിച്ച്കഴിഞ്ഞ് ഭഗവതിയെ തൂക്കക്കാവില്‍ ഇറക്കി വെയ്ക്കും. അവിടെ വെള്ളമണല്‍കൊണ്ടൊരു കുന്നുണ്ടാക്കും. തൂക്കക്കാരന്‍ വളരെനാള്‍ പുറത്ത് എണ്ണ, കുഴമ്പ്,തൈലം എന്നിവ തേച്ച് ചര്‍മ്മത്തിന് ബലം വരുത്തും. കുളിച്ച് ശുദ്ധമായി ചെമ്പട്ട് ഉടുത്ത് കട്ട്യാവ് ഞൊറിഞ്ഞുടുത്ത് അരിമണിയും ചിലമ്പുമിട്ട് കളബം ചാര്‍ത്തി ദേവിയുടെ ഉടവാളുമായി നില്‍ക്കുന്ന തൂക്ക പടിഞ്ഞാറ് നിന്ന് എറണാകുളവും വടക്ക് നിന്ന് പാലാരിവട്ടവും തെക്ക് നിന്ന് തൃപ്പൂണിത്തുറയുമാണ്. വൈറ്റിലയില്‍ തൃപ്പൂണിത്തുറ, പാലാരിവട്ടം, എറണാകുളം എന്നീ മൂന്ന് റോഡുകള്‍ സന്ധിക്കുന്നു. വിദ്യാഭ്യാസവും ആത്മീയസംസ്കാരവും വൈറ്റിലയു‌‌ടെ പ്രാന്തപ്രെദേശങ്ങളായ മര‌ട് ,ചമ്പക്കര,കലൂര്‍, ക‌‌ടവന്ത്ര, വെണ്ണല, ചളിക്കവ‌ട്ടം,എരൂര്‍,നെട്ടൂര്‍ എന്നിവി‌ടങ്ങളിലെല്ലാം പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പൊന്നുരുന്നിയിലായിരുന്നു. പൊരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റും സെന്ററീത്താസ് ഹൈസ്കൂളും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കു‌ൂടാതെ ഗവ.എല്‍.പി.എസ്. പൊന്നുരുന്നി, സന്‍മാര്‍ഗ്ഗ പ്രദീപയോഗം യു.പി.സ്കൂള്‍,സന്‍മാര്‍ഗ്ഗ പ്രദീപയോഗം, കപ്പുച്ചിന്‍ ആശ്രമം, ക്രൈസ്റ്റ് ദ കിംഗ് കോണ്‍വെന്റ്, റെയില്‍വെക്കടുത്തുള്ള മുസ്ലീം പള്ളി എന്നിവയെല്ലാം ഈ പ്രദേശത്തിന് ആത്മീയമായ ഒരു സംസ്കാരവും പകരുന്നു

ക്രൈസ്റ്റ് ദ കിങ് കോണ്‍വെന്റും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും
     ക്രിസ്തുരാജമഠം,30/9/1939ല്‍ വരാപ്പുഴ കര്‍മ്മലിത്തസഭ സ്ഥാപിച്ചതാണ്. തുടങ്ങുമ്പോള്‍ വെറും 20 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ  ഇന്ന് 1500 വിദ്യാര്‍ത്ഥിക്കളുമായി തലയെടുപ്പോടെ നില്‍ക്കുന്നു.

റെയില്‍വേ 1958-ല്‍ പൊന്നുരുന്നിയിലൂ‌ടെ ആദ്യത്തെ എറണാകുളം-കോട്ടയം ട്രെയിന്‍ ഓടിതുടങ്ങി. ഇതിന്റെ ഉദ്ഘാടനം നടത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. കണിയാംപുഴ മലബാറുകാര്‍ക്ക് ഭാരതപുഴപോലെയും ആലുവക്കാര്‍ക്ക് പെരിയാര്‍ പോലെയാണ് വൈറ്റിലക്കാര്‍ക്ക് കണിയാംപുഴ.

ദൈവദാസനായ തിയോഫിനച്ചന്‍ 1959ല്‍ പൊന്നുരുന്നി കപ്പുച്ചിന്‍ ആശ്രമം സ്ഥാപിതമായി.

ഗ്രാമചന്തകള്‍, മാണിജ്യങ്ങള്‍, വ്യവസായങ്ങള്‍

പൊന്നുരുന്നി ജുമ മസ്ജിദ് പാലാരിവട്ടം പുതിയ റോഡിലാണ് പൊന്നുരുന്നി ജുമ മസ്ജിദ് സ്ഥിതിചെയ്യുന്നത്.


പൂണിത്തുറ ഗാന്ധി സ്ക്വയര്‍ -ദേശസ്നേഹത്തിന്റെ ഉദാത്തമാതൃക പൂണിത്തുറയില്‍ രാജേന്ദ്രമൈതാനിക്കും ഭരത് ഹോട്ടലിനും മുന്നില്‍ ഗാന്ധിജിയുടെ ധ്യാനലീനനായ അര്‍ദ്ധകായപ്രതിമ സ്ഥാപിച്ചിരിക്കുന്നത് സ്വാതന്ത്രസമരത്തിന്റെ സുവര്‍ണ്ണജൂബിലിയുടെ ഭാഗമാണ്.സ്വാതന്ത്രസമരസേനാനികളുടെ ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്തസംരംഭത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. കാരണക്കോടം ഗ്രാമവും ഗ്രാമദൈവങ്ങളും തമ്മനത്തിന് പടിഞ്ഞാറ് വശം സ്ഥിതിചെയ്യുന്നതാണ് കാരണക്കോടം.150 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവുകളും വൃക്ഷലതാദികളും നിറഞ്ഞ ഈ ഭൂമി ഗൗഡസാരസ്വതന്മാര്‍ കരണമൊഴിവാക്കി വാങ്ങി. ഇവിടെ നാഗാരാധന നടത്തിയിരിന്ന ബ്രാഹ്മണസംഘം കാവുകളുപേക്ഷിച്ച് ഇവിടെ നിന്നും യാത്രയായി. ഇവിടെ അധിവസിച്ചവരില്‍ അധികവും കമ്മത്തിക്കൂട്ടരായിരുന്നു. കമ്മത്തിക്കൂട്ടരിലെ കാരമവര്‍ക്ക് സമൂഹത്തില്‍ നല്ല സ്ഥാനമുള്ളതിനാലും ഇവിടെ അധിവസിച്ചിരുന്നതിനാലും ഇവിടെ കാരന്നൂര്‍ക്കാട് എന്നറിയപ്പെടാന്‍ തുടങ്ങി. കൊങ്ങിണികളുടെ ആഗമനം പോര്‍ച്ചുഗീസുകാരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊങ്ങിണികള്‍ കേരളത്തിലെത്തി. ഗോവയില്‍ നിന്ന് കൊണ്ടുവന്ന കൃഷ്ണശിലയില്‍ തീര്‍ത്ത സത്യനാരായണപ്രതിമയാണ് കാരണക്കോടം തിരുമനക്ഷേത്രത്തില്‍ വടക്കുകിഴക്ക് പ്രകാരത്തില്‍ പടിഞ്ഞാറുദര്‍ശകമായി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ പൗര്‍ണ്ണമിനാളിലും പ്രീതിക്കും അഭീഷ്ടസിദ്ധിക്കും സത്യനാരായണപൂജ നടത്തിവരുന്നു.


വ്യവസായം വൈറ്റിലയില്‍ ഇന്നത്തെ വിദ്ധ്യുച്ഛക്തി ബോര്‍ഡിന്റെ ആസ്ഥാനം പോണ്ടെന്‍സ് ഹാര്‍ബര്‍ എന്നാണറിയപ്പെട്ടിരുന്നത്. അലഞ്ഞുതിരി‍ഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പിഴചുമത്തുന്നതിന് സര്‍ക്കാര്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്നു. വൈറ്റില ടോക്ക് എച്ച് സ്കൂളിന് സമീപം ഒരു കെമിക്കല്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. നാട്ടുകാര്‍ ഇതിനെ ചിരട്ടക്കമ്പനി എന്നാണ് വിളിച്ചിരുന്നത്. മടല്‍ത്തല്ലി കയര്‍പിരിച്ച് തിരിച്ച് സ്ത്രീകള്‍ ചന്തയില്‍ കൊണ്ടുപോയി വിറ്റിരുന്നു. വെളിച്ചെണ്ണ ,എള്ളെണ്ണ, മരോട്ടിയെണ്ണ എന്നിവ ഉണ്ടാക്കുന്ന ചക്ക് ചിലവീടുകളില്‍ കുടില്‍വ്യവസായമെന്നനിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

നെല്ല് ഗവേഷണ കേന്ദ്രം വൈറ്റിലക്ക് ഇന്ന് അന്തര്‍ദേശീയ പ്രശസ്തിയുണ്ട്. കടുപ്പത്ത് 40 ഹെക്ടറോളം ഭൂമി പാട്ടത്തിനെടുത്താണ് നെല്ല് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. 1974-ല്‍ കേരളകാര്‍ഷിക സര്‍വ്വകലാശാല ഇതേറ്റെടുത്ത് നെല്‍കൃഷി, മത്സ്യകൃഷി, എന്നിവയ്ക്കുള്ള ഗവേഷണങ്ങള്‍ നടത്തിവരുന്നു. ഉപ്പുവെള്ളത്തില്‍ വളരുന്ന പ്രത്യേകയിനം പൊക്കാളിവിത്തുകള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നു. വൈറ്റില ഒന്ന് മുതല്‍ ആറുവരെ എന്ന് നാമകരണം ചെയ്തിട്ടുള്ള വിത്തുകള്‍ തായ്വാനിലെ വിത്തുകളുമായി സംയോജിപ്പിച്ച് ഉത്പാദിപ്പിച്ചവയാണ്. വൈറ്റിലയുടെ പേര്, പരമ്പരാഗത കൃഷിയുടെ പേരില്‍ ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുകയാണ്. വെണ്‍അല എന്ന വെണ്ണലയും പാലാരിദേവതയും ഇരിപ്പിടമായ പാലാരിവട്ടവും വൈറ്റിലയുടെ പ്രാന്തപ്രദേശങ്ങളായ പാലാരിവട്ടം ചെറുതുരുത്തി കലൂര്‍ കടവന്ത്ര ചളിക്കവട്ടം വെണ്ണല മരട് ചമ്പക്കര എന്നിവിടെയെല്ലാം ഭൂപ്രകൃതിയോടനുബന്ധിച്ചാണ് പേരുവന്നിരിക്കുന്നത്. ചളിക്കവട്ടമെന്നാല്‍ ചളിയുള്ള പ്രദേശമെന്നും പാലാരിവട്ടമെന്നാല്‍ പാലാരി ദേവതയുടെ ഇരിപ്പിടമെന്നും അര്‍ത്ഥമുണ്ട്. വെണ്ണല എന്നാല്‍ തെളിഞ്ഞ വെണ്‍നിറമുള്ള. തന്‍മനമാണ് തമ്മനമായത്. തൈകളുടെ കൂട്ടമാണ് തൈക്കൂടം. ഏര്‍ണാര്‍കുളത്തില്‍ നിന്ന് എറണാകുളവും തൃക്കാല്‍ക്കരയില്‍നിന്നും തൃക്കാക്കരയും കളഭശ്ശേരിയില്‍നിന്നും കലമശ്ശേരിയും ഉണ്ടായതായി പറയപ്പെടുന്നു പ്രവേശനകവാടം എറണാകുളത്തേക്ക് വടക്കുകിഴക്ക് നിന്നുള്ള പ്രവേശനകവാടമാണ് പാലാരിവട്ടം, വൈറ്റില, തെക്കുകിഴക്കുനിന്നുള്ള പ്രവേശനകവാടവും വൈറ്റിലയിലേക്ക് കിഴക്ക് നിന്ന് വെണ്ണലയും