സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പാടം നീന്തിപ്പോയ ഗ്രാമകന്യകേ, നിനക്കായ്.....

“ആ പാരിതോഷാദ്വിദ്വുഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം ബലവദപി ശിക്ഷ‍ിതാനാ മാത്മന്യ പ്രത്യയ ചേതഹഃ" -കാളിദാസൻ എല്ലാ രാജ്യങ്ങളിലേയും എല്ലാ കൊച്ചുപ്രദേശങ്ങൾക്കും തനതു ചരിത്രവും സ്വന്തമായ മിത്തുകളുമുണ്ട്. വൈറ്റില നിവാസികൾക്കും സ്വന്തമായൊരു ചരിത്രവും വ്യക്തിത്വമാർന്ന ജീവിതശൈലിയുമുണ്ടായിരുന്നു. വൈറ്റില ഒരു നാടൻ ഗ്രാമമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിവിടെയുണ്ടായിരുന്നു. നിബിഡമായ കാവുകളും , പുള്ളുവൻപാട്ടും, കൊയ്ത്ത് പാട്ടും ,തേക്ക്പാട്ടും ,തിരുവാതിരക്കളിയും, അറയും പുരയും പത്തായവും ജന്മിയും കുടിയാനും കർഷകരുമെല്ലാം ഇഴവേർപ്പെടുത്താനാവാത്ത വിധം ജീവിതത്തിന് ചാരുതയേകി നിലനിന്നിരുന്നു. മുണ്ടകപ്പാടങ്ങളും പൊക്കാളിപ്പാടങ്ങളും അവിടെനിന്നുതിരുന്ന പൂനെല്ലിന്റെ മണവും തോടുകളിലെ ചാലുകളിൽ നിന്ന് പിടിച്ച കരിമീനും ചെമ്മീനുമെല്ലാം ഗ്രാമത്തിന്റെ സമൃദ്ധിയായിരുന്നു.പഴയ വീര പുരുഷന്മാരുടെ കഥകളും പേടിപ്പെടുത്തുന്ന യക്ഷിക്കഥകളും മുത്തശ്ശിമാരുടെ നാവുകളിൽ നിന്നുതിർന്നു വീണിരുന്നു. കഥകൾകേട്ട് ഉറങ്ങിയും ഉറങ്ങാതെയും കഴിച്ചുകൂട്ടിയ ബാല്യം അന്നത്തെ കുട്ടികൾക്കുണ്ടായിരുന്നു. കൊച്ചിൻ കോർപറേഷൻ 1967-ൽ കൊച്ചിൻ കോർപറേഷൻ രൂപീകൃതമായപ്പോൾ വൈറ്റിലയിൽ കോർപറേഷൻ ലയിപ്പിച്ചു. വൈറ്റില കൂടാതെ വെണ്ണല, ഇടപ്പള്ളി, പള്ളുരുത്തി എന്നീ പഞ്ചായത്തുകളും ഫോർട്ട്കൊച്ചി,മട്ടാഞ്ചേരി മുനിസിപ്പാലിറ്റികളും കോർത്താണ് കോർപറേഷൻ രൂപീകരിച്ചത്. വൈറ്റില ജനതയ്ക്കും എളംകുളത്തിനുമിടയിലുള്ള ചെട്ടിച്ചിറ തോടും ചെലവന്നൂർ കായലും സന്ധിക്കുന്ന തോടിനു കുറുകെ നിർമ്മിച്ച പാലമാണ് എറണാകുളം മുനിസിപ്പാലിറ്റിയെയും വൈറ്റില പഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗ്ഗം. ഇതിനെ പുത്തൻപാലം എന്നാണ് പറഞ്ഞുവരുന്നത്.

വയൽത്തല എന്ന വൈറ്റില മുണ്ടകപ്പാടങ്ങളുടെയും പൊക്കാളിപ്പാടങ്ങളുടെയും നാടായിരുന്നു വൈറ്റില. എറണാകുളത്തുനിന്നാരംഭിക്കുന്ന മുണ്ടകപ്പാടവും പൊക്കാളിപ്പാടവും പനങ്കുറ്റി പാലം വരെ ചെന്നവസാനിക്കുമ്പോൾ സ്വാഭാവികമായും ഇത് വയലിന്റെ തലഭാഗമാണ്. ആ വയൽത്തലയാണ് പിന്നീട് വൈറ്റിലയായി മാറിയത്. വൈറ്റില 9.96 ആക്ഷാംശത്തിലും 27.6 രേഖാംശത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രമുറങ്ങുന്ന ഏറങ്കുളം ഇന്നത്തെ കൊച്ചിൻ കോർപറേഷൻ ഷോപ്പിങ് കോംപ്ലെക്സ് പടുതുയർത്തിയിരിക്കുന്നത് ചരിത്രമുറങ്ങുന്ന ഏറങ്കുളത്താണ്. ചുറ്റും കൃഷ്ണശിലകൾക്കൊണ്ട് കൽപ്പടവുകൾ കെട്ടി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ആൾമറകൾ കെട്ടി നിർമ്മിച്ച ഏറംകുളം കൊച്ചി രാജാക്കന്മാരുടെ സംഭാവനയായിരുന്നു. ഇത് ഇവിടത്തെ ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും കാത്തുസൂക്ഷിച്ചിരുന്നു. ജീവജാലങ്ങൾക്ക് നീർകൊടുക്കുന്ന ഉറവയായിരുന്നു. മഴക്കാലത്ത് വെള്ളം സംഭരിക്കുന്ന സംഭരണി ആയിരുന്നു. ഈ കുളത്തിന്റെ അഗാതതയിൽ ഒരു കിണർ ഉണ്ടെന്നും അത് സ്വർണ്ണത്തളികയിട്ട് മൂടിയിട്ടുണ്ടെന്നും അതിന്റെ അടിത്തട്ടിൽ ഒരു നിധിയുണ്ടെന്നും അത് കാക്കാൻ ഭീകരനായ ഒരു മുതല കുളത്തിൽ ഉണ്ടെന്നും ആളുകൾ വിശ്വസിച്ചിരുന്നു. അതിനാൽ വിശ്വാസത്തോടെയും ഭക്തിയോടുകൂടിയും ആണ് ആളുകൾ ആ കുളത്തെ സമീപിച്ചിരുന്നത്. ഏറങ്കുളം നികത്തിയതോടെ ചരിത്രത്തെയും ഐതിഹ്യത്തെയും നാം കുഴിച്ചുമൂടുകയാണ് ചെയ്തത്.


ദീർഘവീക്ഷണം മഴക്കാലത്ത് കുളത്തിൽ വെള്ളം നിറയുമ്പോൾ അധിക ജലം ചെട്ടിച്ചിറയിലേക്കും കണിയാമ്പുഴയിലേക്കും ഒഴുക്കിവിടുന്നതിനുള്ള നിർഘമനമാർഗ്ഗങ്ങൾ ഡ്രെയിനേജ് അന്ന് തന്നെ ഉണ്ടായിരുന്നു എന്നത് നിർമ്മാതാക്കളുടെ ദീർഘവീക്ഷണത്തെ ആണ് കാണിക്കുന്നത്. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രം തെക്കൻ പഴനി എന്നറിയപ്പെടുന്ന വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രം പുരാതനചരിത്ര പ്രാധാന്യമുള്ള പുണ്യസ്ഥാനമാണ്. 820ൽ ശ്രീശങ്കരാചാര്യരുടെ സമാധിയെത്തുടർന്ന് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻമാരിൽ ഒരാളായ തൃശൂർ തെക്കേമഠത്തില്‌‍ സ്വാമികൾ വൈറ്റിലയിൽ ക്ഷേത്രം സ്ഥാപിച്ചു.ക്ഷേത്രസ്ഥാപനത്തിനു ശേഷം ക്ഷേത്രം കൊച്ചി രാജാവിന് കൈമാറി. യുദ്ധവിജയത്തിനായി, തൃപ്പൂണിത്തുറ കോവിലിൽ നിന്നും ദേവസേനനായകനായ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചു. സുബ്രഹ്മണ്യ വിഗ്രഹം സ്വയംഭൂ ആണെന്ന വിശ്വാസം കൂടിയുണ്ട്. ശിവനും സുബ്രഹ്മണ്യനും പ്രതിഷ്ഠയുള്ളതിനാൽ ഇത് ഇരട്ടിയമ്പലം എന്നറിയപ്പെടാൻ തുടങ്ങി. തൂക്കംകൂത്ത് ഭക്തിയോടും ഉപാസനയോടും കൂടി ദേവീപ്രീതിയ്ക്കായി നടത്തുന്ന ഒരനുഷ്ടാനമാണ് തൂക്കം കൂത്ത്. ഭരണീ ദിവസം പറ എഴുന്നള്ളിച്ച്കഴിഞ്ഞ് ഭഗവതിയെ തൂക്കക്കാവിൽ ഇറക്കി വെയ്ക്കും. അവിടെ വെള്ളമണൽകൊണ്ടൊരു കുന്നുണ്ടാക്കും. തൂക്കക്കാരൻ വളരെനാൾ പുറത്ത് എണ്ണ, കുഴമ്പ്,തൈലം എന്നിവ തേച്ച് ചർമ്മത്തിന് ബലം വരുത്തും. കുളിച്ച് ശുദ്ധമായി ചെമ്പട്ട് ഉടുത്ത് കട്ട്യാവ് ഞൊറിഞ്ഞുടുത്ത് അരിമണിയും ചിലമ്പുമിട്ട് കളബം ചാർത്തി ദേവിയുടെ ഉടവാളുമായി നിൽക്കുന്ന തൂക്ക പടിഞ്ഞാറ് നിന്ന് എറണാകുളവും വടക്ക് നിന്ന് പാലാരിവട്ടവും തെക്ക് നിന്ന് തൃപ്പൂണിത്തുറയുമാണ്. വൈറ്റിലയിൽ തൃപ്പൂണിത്തുറ, പാലാരിവട്ടം, എറണാകുളം എന്നീ മൂന്ന് റോഡുകൾ സന്ധിക്കുന്നു. വിദ്യാഭ്യാസവും ആത്മീയസംസ്കാരവും വൈറ്റിലയു‌‌ടെ പ്രാന്തപ്രെദേശങ്ങളായ മര‌ട് ,ചമ്പക്കര,കലൂർ, ക‌‌ടവന്ത്ര, വെണ്ണല, ചളിക്കവ‌ട്ടം,എരൂർ,നെട്ടൂർ എന്നിവി‌ടങ്ങളിലെല്ലാം പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ പൊന്നുരുന്നിയിലായിരുന്നു. പൊരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റും സെന്ററീത്താസ് ഹൈസ്കൂളും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കു‌ൂടാതെ ഗവ.എൽ.പി.എസ്. പൊന്നുരുന്നി, സൻമാർഗ്ഗ പ്രദീപയോഗം യു.പി.സ്കൂൾ,സൻമാർഗ്ഗ പ്രദീപയോഗം, കപ്പുച്ചിൻ ആശ്രമം, ക്രൈസ്റ്റ് ദ കിംഗ് കോൺവെന്റ്, റെയിൽവെക്കടുത്തുള്ള മുസ്ലീം പള്ളി എന്നിവയെല്ലാം ഈ പ്രദേശത്തിന് ആത്മീയമായ ഒരു സംസ്കാരവും പകരുന്നു

ക്രൈസ്റ്റ് ദ കിങ് കോൺവെന്റും പെൺകുട്ടികളുടെ വിദ്യാഭ്യാസവും
     ക്രിസ്തുരാജമഠം,30/9/1939ൽ വരാപ്പുഴ കർമ്മലിത്തസഭ സ്ഥാപിച്ചതാണ്. തുടങ്ങുമ്പോൾ വെറും 20 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ  ഇന്ന് 1500 വിദ്യാർത്ഥിക്കളുമായി തലയെടുപ്പോടെ നിൽക്കുന്നു.

റെയിൽവേ 1958-ൽ പൊന്നുരുന്നിയിലൂ‌ടെ ആദ്യത്തെ എറണാകുളം-കോട്ടയം ട്രെയിൻ ഓടിതുടങ്ങി. ഇതിന്റെ ഉദ്ഘാടനം നടത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു. കണിയാംപുഴ മലബാറുകാർക്ക് ഭാരതപുഴപോലെയും ആലുവക്കാർക്ക് പെരിയാർ പോലെയാണ് വൈറ്റിലക്കാർക്ക് കണിയാംപുഴ.

ദൈവദാസനായ തിയോഫിനച്ചൻ 1959ൽ പൊന്നുരുന്നി കപ്പുച്ചിൻ ആശ്രമം സ്ഥാപിതമായി.

ഗ്രാമചന്തകൾ, മാണിജ്യങ്ങൾ, വ്യവസായങ്ങൾ

പൊന്നുരുന്നി ജുമ മസ്ജിദ് പാലാരിവട്ടം പുതിയ റോഡിലാണ് പൊന്നുരുന്നി ജുമ മസ്ജിദ് സ്ഥിതിചെയ്യുന്നത്.


പൂണിത്തുറ ഗാന്ധി സ്ക്വയർ -ദേശസ്നേഹത്തിന്റെ ഉദാത്തമാതൃക പൂണിത്തുറയിൽ രാജേന്ദ്രമൈതാനിക്കും ഭരത് ഹോട്ടലിനും മുന്നിൽ ഗാന്ധിജിയുടെ ധ്യാനലീനനായ അർദ്ധകായപ്രതിമ സ്ഥാപിച്ചിരിക്കുന്നത് സ്വാതന്ത്രസമരത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമാണ്.സ്വാതന്ത്രസമരസേനാനികളുടെ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്തസംരംഭത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. കാരണക്കോടം ഗ്രാമവും ഗ്രാമദൈവങ്ങളും തമ്മനത്തിന് പടിഞ്ഞാറ് വശം സ്ഥിതിചെയ്യുന്നതാണ് കാരണക്കോടം.150 വർഷങ്ങൾക്ക് മുമ്പ് കാവുകളും വൃക്ഷലതാദികളും നിറഞ്ഞ ഈ ഭൂമി ഗൗഡസാരസ്വതന്മാർ കരണമൊഴിവാക്കി വാങ്ങി. ഇവിടെ നാഗാരാധന നടത്തിയിരിന്ന ബ്രാഹ്മണസംഘം കാവുകളുപേക്ഷിച്ച് ഇവിടെ നിന്നും യാത്രയായി. ഇവിടെ അധിവസിച്ചവരിൽ അധികവും കമ്മത്തിക്കൂട്ടരായിരുന്നു. കമ്മത്തിക്കൂട്ടരിലെ കാരമവർക്ക് സമൂഹത്തിൽ നല്ല സ്ഥാനമുള്ളതിനാലും ഇവിടെ അധിവസിച്ചിരുന്നതിനാലും ഇവിടെ കാരന്നൂർക്കാട് എന്നറിയപ്പെടാൻ തുടങ്ങി. കൊങ്ങിണികളുടെ ആഗമനം പോർച്ചുഗീസുകാരുടെ നിർബന്ധിത മതപരിവർത്തനം മൂലം 700 വർഷങ്ങൾക്ക് മുമ്പ് കൊങ്ങിണികൾ കേരളത്തിലെത്തി. ഗോവയിൽ നിന്ന് കൊണ്ടുവന്ന കൃഷ്ണശിലയിൽ തീർത്ത സത്യനാരായണപ്രതിമയാണ് കാരണക്കോടം തിരുമനക്ഷേത്രത്തിൽ വടക്കുകിഴക്ക് പ്രകാരത്തിൽ പടിഞ്ഞാറുദർശകമായി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ പൗർണ്ണമിനാളിലും പ്രീതിക്കും അഭീഷ്ടസിദ്ധിക്കും സത്യനാരായണപൂജ നടത്തിവരുന്നു.


വ്യവസായം വൈറ്റിലയിൽ ഇന്നത്തെ വിദ്ധ്യുച്ഛക്തി ബോർഡിന്റെ ആസ്ഥാനം പോണ്ടെൻസ് ഹാർബർ എന്നാണറിയപ്പെട്ടിരുന്നത്. അലഞ്ഞുതിരി‍ഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പിഴചുമത്തുന്നതിന് സർക്കാർ പണ്ട് പ്രവർത്തിച്ചിരുന്നു. വൈറ്റില ടോക്ക് എച്ച് സ്കൂളിന് സമീപം ഒരു കെമിക്കൽ കമ്പനി പ്രവർത്തിച്ചിരുന്നു. നാട്ടുകാർ ഇതിനെ ചിരട്ടക്കമ്പനി എന്നാണ് വിളിച്ചിരുന്നത്. മടൽത്തല്ലി കയർപിരിച്ച് തിരിച്ച് സ്ത്രീകൾ ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്നു. വെളിച്ചെണ്ണ ,എള്ളെണ്ണ, മരോട്ടിയെണ്ണ എന്നിവ ഉണ്ടാക്കുന്ന ചക്ക് ചിലവീടുകളിൽ കുടിൽവ്യവസായമെന്നനിലയിൽ പ്രവർത്തിച്ചിരുന്നു.

നെല്ല് ഗവേഷണ കേന്ദ്രം വൈറ്റിലക്ക് ഇന്ന് അന്തർദേശീയ പ്രശസ്തിയുണ്ട്. കടുപ്പത്ത് 40 ഹെക്ടറോളം ഭൂമി പാട്ടത്തിനെടുത്താണ് നെല്ല് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. 1974-ൽ കേരളകാർഷിക സർവ്വകലാശാല ഇതേറ്റെടുത്ത് നെൽകൃഷി, മത്സ്യകൃഷി, എന്നിവയ്ക്കുള്ള ഗവേഷണങ്ങൾ നടത്തിവരുന്നു. ഉപ്പുവെള്ളത്തിൽ വളരുന്ന പ്രത്യേകയിനം പൊക്കാളിവിത്തുകൾ ഇവിടെ ഉത്പാദിപ്പിക്കുന്നു. വൈറ്റില ഒന്ന് മുതൽ ആറുവരെ എന്ന് നാമകരണം ചെയ്തിട്ടുള്ള വിത്തുകൾ തായ്വാനിലെ വിത്തുകളുമായി സംയോജിപ്പിച്ച് ഉത്പാദിപ്പിച്ചവയാണ്. വൈറ്റിലയുടെ പേര്, പരമ്പരാഗത കൃഷിയുടെ പേരിൽ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുകയാണ്. വെൺഅല എന്ന വെണ്ണലയും പാലാരിദേവതയും ഇരിപ്പിടമായ പാലാരിവട്ടവും വൈറ്റിലയുടെ പ്രാന്തപ്രദേശങ്ങളായ പാലാരിവട്ടം ചെറുതുരുത്തി കലൂർ കടവന്ത്ര ചളിക്കവട്ടം വെണ്ണല മരട് ചമ്പക്കര എന്നിവിടെയെല്ലാം ഭൂപ്രകൃതിയോടനുബന്ധിച്ചാണ് പേരുവന്നിരിക്കുന്നത്. ചളിക്കവട്ടമെന്നാൽ ചളിയുള്ള പ്രദേശമെന്നും പാലാരിവട്ടമെന്നാൽ പാലാരി ദേവതയുടെ ഇരിപ്പിടമെന്നും അർത്ഥമുണ്ട്. വെണ്ണല എന്നാൽ തെളിഞ്ഞ വെൺനിറമുള്ള. തൻമനമാണ് തമ്മനമായത്. തൈകളുടെ കൂട്ടമാണ് തൈക്കൂടം. ഏർണാർകുളത്തിൽ നിന്ന് എറണാകുളവും തൃക്കാൽക്കരയിൽനിന്നും തൃക്കാക്കരയും കളഭശ്ശേരിയിൽനിന്നും കലമശ്ശേരിയും ഉണ്ടായതായി പറയപ്പെടുന്നു പ്രവേശനകവാടം എറണാകുളത്തേക്ക് വടക്കുകിഴക്ക് നിന്നുള്ള പ്രവേശനകവാടമാണ് പാലാരിവട്ടം, വൈറ്റില, തെക്കുകിഴക്കുനിന്നുള്ള പ്രവേശനകവാടവും വൈറ്റിലയിലേക്ക് കിഴക്ക് നിന്ന് വെണ്ണലയും