സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIBES (സംവാദം | സംഭാവനകൾ) (History)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട ശ്രീ. കെ.കേളപ്പന്റെ പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാർന്ന അവതാര മായി ആദരിക്കപ്പെടുന്ന ശ്രീ. സി.കെ.ഗോവിന്ദൻ നായരുടെ സ്മരണ നിലനിർത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളിൽ ഒരാളുമായിരുന്ന എം.എം.കൃഷ്ണൻ നായരുടെ പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ. സി.എ.എബ്രഹാം ആയിരുന്നു.

   2010ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു

ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം 17.08.2010 കാലത്ത് 9 മണിയ്ക്ക് ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ. പി.വിശ്വൻമാസ്റററുടെ അദ്ധ്യക്ഷതയിൽ ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. എളമരം കരീം നിർവഹിച്ചു.

പുതുതായി നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 29.11.2011 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. കൊയിലാണ്ടി ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ. കെ.ദാസന്റെ അദ്ധ്യക്ഷതയിൽ

ബഹു: കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. പി.കെ.അബ്ദുറബ്ബ്നിർവഹിച്ചു.