സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കൂ രോഗങ്ങൾ തടയൂ

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കൂ രോഗങ്ങൾ തടയൂ


ഇന്ന് ലോകമാകെ 'കോവിഡ് 19' എന്ന രോഗം പടർന്നു പിടിക്കുക യാണല്ലോ? കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത് മരണം വരെ ഉണ്ടാകുന്ന ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ശുചിത്വമാണ് ആകെയുള്ള പരിഹാരമാർഗം. ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുക, ജനസമ്പർക്കം കുറയ്ക്കുക, പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക, എന്നിവയൊക്കെയാണ് ഇത് തടയാനുള്ള മാർഗങ്ങൾ.

ഇതുപോലെ ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടാക്കുന്നുണ്ട്. ഇതിനു പരിഹാരം ശുചിത്വമാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും. കൊതുകു പരത്തുന്ന രോഗങ്ങളാണിവ. അതുകൊണ്ട് അവ വളരാൻ അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, പരിസരം മലിനമാകാതെ സൂക്ഷിക്കുക. ശുചിത്വം ശീലമാക്കിയാൽ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം....

'Prevention is betterthan care'

ആതിര പി
5 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം