"സി.ആർ.എച്ച്.എസ് വലിയതോവാള/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
പ്രപഞ്ചശില്പി  കനിഞ്ഞനുഗ്രഹിച്ച  ഒരു  കുടിയേറ്റഗ്രാമമാണ്    ഇടുക്കിജില്ലയിലെ പാമ്പാടുംപാറ‍ പഞ്ചായത്തിലെ  വലിയതോവാള .  ആ  ഗ്രാമഹ്യദയത്തിൽ വജ്രജൂബിലിയും  കടന്ന്  അറിവിന്റെ  അക്ഷയഖനിയുമേന്തി    ജൈത്രയാത്ര  തുടരുകയാണ്    വലിയതോവാള  ക്രിസ്തുരാജ്  ഹൈസ്കൂൾ. രണ്ടാം    ലോകമഹായുദ്ധത്തിന്റെ    ബാക്കിപത്രമായി      അനുഭവപ്പെട്ട    ഭക്ഷ‍്യക്ഷാമത്തിന്  പ്രതിവിധിയായി  ആവിഷ്ക്കരിക്കപ്പെട്ട  ഗ്രോ  മോർ  ഫുഡ് പദ്ധതിയുടെഭാഗമായി  വലിയതോവാളയിലേക്കു    കുടിയേറിയ പൂർവികരുടെ  സ്വപ്നസാഫല്യമാണീ  വിദ്യാലയം. വലിയ  താഴ്വാരം  എന്ന൪ത്ഥമുള്ള  വലിയതോളമോ  മലയോരപാതകളുടെ  ശില്പിയായ  ആങ്കൂർറാവുത്തറുടെ പോത്തിൻവണ്ടികൾ  വിശ്രമിച്ച  വലിയതാവളമോ    ഈ  സ്ഥലനാമത്തിന്റെ  നിഷ്പത്തിക്കു നിദാനമായി  ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.  അലക്സാണ്ടർ  വയലുങ്കലച്ചന്റെ  ധീരമായ  നേത്യത്വത്തിൽ  ഇവിടുത്തെകുടിയേറ്റ  ജനത    നടത്തിയ    സാഹസിക  പരിശ്രമമാണ്  1957സെപ്റ്റംബ൪  25ന് വിദ്യാലയ  സ്ഥാപനത്തിലെത്തിച്ചത്.വ‍ടക്കേത്ത്  തോമസ്    എന്ന  മനുഷ്യസ്നേഹി  ദാനമായിനൽകിയ  ഒരേക്കർ  സ്ഥലത്താണ്  ഇന്നത്തെ  വിദ്യാലയം  സ്ഥിതി    ചെയ്യുന്നത് .  ശ്രീ  കെ.സി.  വർഗീസ്    പ്രഥമാധ്യാപകനും  ശ്രീ.  എം  മാത്യു  മാനാന്തടം  ആദ്യ  അധ്യാപകനുമായിരുന്നു.1962ല്  യു.പി. സ്കൂളായും 1968ൽ‍ ഹൈസ്കൂളായും  ഉയർത്തപ്പെട്ടു      ഫാ. മാത്യു  നെല്ലരി , യശ്ശശരീരനായ  ജേക്കബ്  ഐമനംകുഴിയച്ചൻ    എന്നിവർ    വിദ്യാലയ നിർമ്മാണത്തിന്        വിവിധ    ഘട്ടങ്ങളിൽ‍ നേത്യത്വം  നൽകി. സമൂഹത്തിന്റെ  വിവിധ    മണ്ഡലങ്ങളിൽ    ശോഭിക്കുന്ന    അനേകം  പ്രഗത്ഭരെ  സംഭാവന  ചെയ്യാൻ  ഈസരസ്വതീ ക്ഷേത്രത്തിനു  കഴിഞ്ഞിട്ടുണ്ട്.  അമേരിക്കയിലെ  കെന്നഡി  റിസേർച്ച്  സെന്ററിലെ  സയന്റിസ്റ്റ  എം. ജെ  ചാക്കോച്ചൻ ,  സുപ്രസിദ്ധ  ധ്യാനഗുരു റവ. ഫാ  ജോസഫ്  പുത്തൻപുര  ,  പ്ളാനിംഗ്  ബോ൪‍ഡിലെ  കോശി  തുടങ്ങിയവർ  അവരിൽ  ചിലർ മാത്രമാണ് .  2006ലെ    ദേശീയ  അധ്യാപക  അവാർഡ്  ഈ  വിദ്യാലയത്തിന്റെ    പ്രഥാമാധ്യാപിക ശ്രീമതി  കെ.ജെ  അന്നമ്മയ്ക്കു  ലഭിച്ചത്  വിദ്യാലയത്തിലെ  സുവർണ്ണനേട്ടമാണ്.  ശ്രീമതി എലിസബത്ത് തോമസ് പ്രഥമാധ്യാപികയും  ഫാ. തോമസ് തെക്കേമുറി മാനേജരുമായി  24 അധ്യാപകർ  ഇപ്പോൾ സേവനമനുഷ്ടിച്ചു  വരുന്നു.കുട്ടികളുടെബഹുമുഖമായ കഴിവുകളെ    വികസിപ്പിക്കുവാൻ  നിരവധി  ക്ലബ്ബുകൾ സജീവമായി  പ്രവർത്തിച്ചു  വരുന്നു.  ഗണിതശാസ്ത്ര,ശാസ്ത്ര,  സാമൂഹ്യശാസ്ത്ര  ക്ലബ്ബുകൾ‍,  വിദ്യാരംഗം,  നേച്ചർക്ലബ്ബുകൾ,  സ്കൗട്ട് & ഗൈഡ്  യൂണിറ്റുകൾ, ആർട്ട്സ്  ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ  സജീവവും  വ്യത്യസ്തവുമായ  പ്രവർത്തനങ്ങൾ കുട്ടികളെ  കർമ്മോത്സുകരും  ഉത്തമപൗരന്മാരുമാക്കി  മാറ്റുന്നു.  സംസ്ഥാന  സ്കൂൾ കലോത്സവത്തിൽ‍  എ  ഗ്രേഡും  രണ്ടാം  സ്ഥാനവും  നേടാൻ‍  പരിചമുട്ട്  ടീമിനു    കഴിഞ്ഞത്  സുവർണ്ണത്തിളക്കമാണ്.  പൂർവികസ്വപ്നങ്ങൾക്കു നിറപ്പകിട്ടേകി    പുരോഗതിയുടെ  പാതയിലൂടെ അതിശീഘ്രം    മുന്നേറുകയാണ്    ക്രിസ്തുരാജ്  ഹൈസ്കൂൾ.വജ്രജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ പെരിയ ബഹു.ജസ്റിറിൻ  പഴയപറമ്പിൽ നിർവഹിച്ചു. അധികം വൈകാതെ പുതിയ വിദ്യാലയ മന്ദിരത്തിന്റെ പണി പൂർത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്തവണ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റു മാനേജുമെന്റിന്റെ മികച്ച വിദ്യാലയത്തിനുള്ള മാനേജേഴ്സ് ട്രോഫിയും നമ്മുടെ വിദ്യാലയത്തിനാണെന്നുള്ളത് ചാരിതാർഥ്യജനകമാണ്. 2018ജൂലൈ 3 ൈം തീയതി പുതിയ സ്കൂൾ മന്ദിരം ബഹു.കോർപ്പറേറ്റ് മാനേജർ റവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ  വെഞ്ചിരിപ്പുകർമ്മം നിർവ്വഹിച്ചു

[[പ്രമാണം:School 1 30014.jpg|ലഘുചിത്രം|ഇടത്ത്‌|old school]]

[[പ്രമാണം:School2 30014 .jpg|ലഘുചിത്രം|വലത്ത്‌|school]]

12:11, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

old school
പ്രമാണം:School2 30014 .jpg
school