സി.ആർ.എച്ച്.എസ് വലിയതോവാള/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാവബോധവും നിരീക്ഷണത്വരയും ഉണർത്താൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രയോജനപ്പടുന്നു.ഉപജില്ലാമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.ശാസ്ത്രോത്സവ് എന്ന പേരിൽ സ്കൂൾ തല മേളനടത്തി.

     ഈ അധ്യയന വർഷത്തെ ആദ്യത്തെ ക്ലബ്ബ് മീറ്റിംഗ് ജൂൺ മാസം 28 ന് നടന്നു.ഈ മീറ്റിംഗിൽ 31 അംഗങ്ങൾ പങ്കെടുത്തു.ക്ലബ്ബ് ഭാരവാഹികളായി ഹാരിസ് ജോസഫ് (പ്രസിഡന്റ്),ആതിര നോബി(വൈസ് പ്രയിഡന്റ് ),ടോണി ആന്റണി(സെക്രട്ടറി),ആതിരആന്റണി(ജോയിന്റെ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി സ്പോൺസർ ക്ലാസ്സ് നയിച്ചു.ജൂലൈ 2 -ാംതിയതി ചാന്ദ്രയാൻ- 2വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം എല്ലാ കുട്ടികൾക്കുമായി നടത്തി.ഊർജ്ജ സംരക്ഷണം ,ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വത്തിന്റെ പ്രാധാന്യം,പ്ലാസ്റ്റിക് എന്ന വിപത്ത് തുടങ്ങിയ വിഷയങ്ങളിൽ വിവിധ മീറ്റിംഗുകളിൽ സെമിനാറുകൾ നടത്തി. സി വി രാമൻ ഉപന്യാസ മത്സരം,ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ മത്സരം എന്നിവയിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.ശാസ്ത്രപ

ഥം മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത‍ു.പഠനോപകരണങ്ങൾ കുട്ടികൾ നിർമ്മിച്ചു.ജനുവരിയിൽ ഒര‍ു ശാസ്ത്ര പ്രദർശനം നടത്തുന്നു.