സി.ആർ.എച്ച്.എസ് വലിയതോവാള/കുട്ടികളുടെ താൾ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 25 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('==<strong><font color="#A633AC"> ഉള്ളടക്കം </font>== ==<strong><font color="#55ff00">പുതുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉള്ളടക്കം

പുതുചിന്ത പുതുകേരളം

കഥ

പുതുചിന്ത പുതുകേരളം

            മഴ ഒരു മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന‌‌ു എന്ന വ്യക്തമായ കാഴ്ചപ്പാട് നൽകിയ ദിനങ്ങൾ.പ്രകൃതിയായ അമ്മയുടെ വരദാനമായ മഴ പ്രകൃതിയെ ഒന്നായി ശുചീകരിച്ച് കടന്നുപോകും, ഓരോ വർഷവും ഒരു കാലവർഷമായി വന്ന്.ഈ കൊല്ലം ശുചീകരണം ഒരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളുവരെ കഴുകിയിറക്കി,ചിന്തയെ,ചിത്രീകരണത്തെ.മദ്യപാനിയുടെ തലച്ചോറ് തീരുന്നതുപോലെ കേരളം ഇടുക്കിയിൽനിന്ന് പതിയെ ഇടിഞ്ഞ് തീരാൻ തുടങ്ങി.പഴയ കേരളത്തെ മുഴുവനായി തൂത്തിറക്കി കഴുകി വൃത്തിയാക്കി ഇറങ്ങി.അപ്പോൾ തീർന്നിടുത്തുനിന്ന് തുടങ്ങണം.
                                പുതിയ കേരളം പുതുതായി പടുത്തുയർത്താൻ പതുക്കെ പണിതുടങ്ങാം. പ്രളയത്തിൽ മുങ്ങിത്താണ് തിരികെ പൊക്കി എടുക്കാൻ പുതിയ ചിന്തകളുമായി നമ്മുക്ക് ഒന്നായി കൈകോർക്കാം . സമ്പാദ്യം മുഴുവൻ ദാനം ചെയ്തതുകൊണ്ട് ഇത് തിരികെ പൊങ്ങില്ല. നാം കൈകോർത്ത് ഒന്നായി വലിച്ചു ഒന്നായി കൈകോർത്തു, ആയിരക്കണക്കിന് ജീവനുകൾ മരണത്തിൻ മടിത്തട്ടിൽനിന്ന്  ജീവിതത്തിൻ ചില്ലകളിലേറി. ഒരു ജാതി ,ഒരു മതം മനുഷ്യന് എന്ന് പണ്ട് ശ്രീനാരായണഗുരു പറഞ്ഞു പഠിപ്പിച്ചു,പഠിച്ചവ പരീക്ഷിക്കപ്പെട്ടു, പരീക്ഷണം വിജയിക്കുകയും ചെയ്തു നാം ഒന്നായി കൈകോർത്തതിനാൽ.ഒത്തുപിടിച്ചാൽ മല പോരും, കെട്ടുപിരിഞ്ഞാൽ തലപോരും .പുതുകേരളത്തിനായി  പുതു കൈകോർക്കൽ നടത്താം.
            ഇനി ഒരു ആപത്ത് അത് താങ്ങാൻ കേരളത്തിന് കഴിവില്ല എന്നു പറയുന്നവരുടെ മുമ്പിൽ നെഞ്ചു വിരിച്ച് പറയാം അതിന് കഴിവ് തീരുകയല്ല കൂടുകയാണ്എന്ന്. ഏതു പ്രതിസന്ധി വന്നാലും അതിനെ ഒന്നായി നേരിടാനുള്ള കഴിവ് കേരളം കേരളീയർക്കായി നൽകി .കേരളത്തെ സ്നേഹിച്ച് അമ്മയായി കണ്ട് ഇത് ഞാൻ പിറന്ന മണ്ണ്,ഞാൻ വലിഞ്ഞ മണ്ണ്, ഞാൻ നടന്ന മണ്ണ് ഇതിനായി ഞാൻ പോരാടും .ആഒരു ചിന്ത ഒരു പക്ഷേ നവകേരളത്തെ വാർത്തെടുക്കും. 
                  നമ്മളാൽ കഴിയും കാര്യം നമ്മൾചെയ്താൽ നാമെല്ലാവരും നവോത്ഥാനത്തിൽ പങ്കാളികളാകും. അതിനാൽ ഒന്നിച്ച് ഒരുമയോടെ ഒരു ലക്ഷ്യത്തിനായി ഒരുങ്ങാം. പുതുകേരളത്തിനായി കുറച്ച് പുതു ചിന്തകളുമായി ,മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് മാതാപിതാക്കളായി ,സഹോദരങ്ങളെ നഷ്ടപ്പെട്ടവർക്ക് സഹോദരങ്ങളായി ,മക്കൾ നഷ്ടപ്പെട്ടവർക്ക് മക്കളായി, കൂട്ടുകാരേ നഷ്ടപ്പെട്ടവർക്ക് കൂട്ടുകാരായി.ഒന്നായി ഒരുമിച്ച് നവകേരളത്തെ പടുത്തുയർത്താം......

അലൻ ഷിജു