സി.ആർ.എച്ച്.എസ് വലിയതോവാള/അക്കാദമികം

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക പ്രവർത്തനങ്ങൾ

*അക്ഷരക്കളരികൾ

* ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ  സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി  അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.
  1. * സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
*  'എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം  നടത്തുന്ന  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു 


  1. * ഹലോ ഇംഗ്ലീഷ്
 *  ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.'
  1. *പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ
 *  എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.''  
  1. *മാസാന്ത്യപരീക്ഷകൾ
 *  എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി  പങ്കുവയ്ക്കുകയും ചെയ്യുന്നു.'' 
  1. *ടാലന്റ് ഡിസ്പേ ബോർഡുകൾ
* * * കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.