സഹായം:എഡിറ്റിംഗ് സൂചകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:55, 15 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

നിലവിലുള്ള താള്‍ തിരുത്തുന്ന വിധം

  1. മാറ്റം വരുത്തേണ്ട താളില്‍ ചെല്ലുക
  2. മുകളിലുള്ള മാറ്റിയെഴുതുക യില്‍ ഞെക്കുക.
  3. ആവശ്യമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ വരുത്താവുന്നതാണ്.
  4. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക.
  5. മാറ്റങ്ങള്‍ തൃപ്തിപരമെങ്കില്‍ 'സേവ്‌ ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക.

(അനാവശ്യമായ മാറ്റം വരുത്തലുകള്‍, മറ്റ് ദുരുപയോഗം, മറ്റുള്ളവരെ അപകീത്തിപ്പെടുത്തുക, മാനനഷ്‌ ടം വരുത്തുക എന്നിവ ചെയ്യരുത്‌.)

എഡിറ്റിംഗ്

വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുമ്പോള്‍ അല്ലെങ്കില്‍ സംശോധനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോര്‍മാറ്റിംങ്‌ രീതികള്‍ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള ബോക്സില്‍ ഫോര്‍മാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോര്‍മാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോള്‍ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.

അടിസ്ഥാന വിവരങ്ങള്‍

ദൃശ്യമാവുന്നത് ടൈപ്പ്ചെയ്യേണ്ടത്

ഏതെങ്കിലും വാക്കുകള്‍ ഇറ്റാലിക്സില്‍ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കില്‍ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. മൂന്നെണ്ണം വീതം നല്‍കിയാല്‍ ബോള്‍ഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നല്‍കിയാല്‍ ബോള്‍ഡ്‌ ഇറ്റാലിക്സിലാവും.

ഏതെങ്കിലും വാക്കുകള്‍ ''ഇറ്റലിക്സില്‍'' ആക്കണമെങ്കില്‍ വാക്കിന്റെ ഇരുവശത്തും 
2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. 
മൂന്നെണ്ണം വീതം നല്‍കിയാല്‍ '''ബോള്‍ഡാകും'''. 
അഞ്ചെണ്ണം വീതം ഇരുവശത്തും 
നല്‍കിയാല്‍ '''''ബോള്‍ഡ്‌ ഇറ്റാലിക്സിലാവും'''''.

ഇടവിടാതെ എഴുതിയാല്‍ ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല.

എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)

ഇടവിടാതെ എഴുതിയാല്‍ 
ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല. 

എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ 
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികള്‍ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ ധാരാളമായി ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> 
വരികള്‍ മുറിക്കാം.<br> 
പക്ഷേ,ഈ ടാഗ്‌ 
ധാരാളമായി 
ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താന്‍ മറക്കരുത്‌:

മൂന്ന് ടൈല്‍ഡേ (ടില്‍ഡെ)) ചിഹ്നങ്ങള്‍ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:Vssun
നാലെണ്ണമാണെങ്കില്‍, യൂസര്‍ നെയിമും, തീയതിയും, സമയവും നല്‍കും:Vssun 22:18, 20 നവംബര്‍ 2006 (UTC)
അഞ്ചെണ്ണമുപയോഗിച്ചാല്‍ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബര്‍ 2006 (UTC)
സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താന്‍ മറക്കരുത്‌:
:മൂന്ന് ടൈല്‍ഡേ ചിഹ്നങ്ങള്‍ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കില്‍, യൂസര്‍ നെയിമും, തീയതിയും, സമയവും നല്‍കും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാല്‍ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങള്‍ ഫോര്‍മാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോള്‍ഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പര്‍ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

HTML ടാഗുകളുപയോഗിച്ചും 
ലേഖനങ്ങള്‍ ഫോര്‍മാറ്റ്‌ ചെയ്യാം. 
ഉദാഹരണത്തിന്‌ <b>ബോള്‍ഡ്‌</b> ആക്കുക.

<u>അടിവരയിടുക.</u>

<strike>വെട്ടിത്തിരുത്തുക.</strike>

സൂപ്പര്‍ സ്ക്രിപ്റ്റ്‌ <sup> 2</sup>

സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>

എഴുത്തു പുര

വിക്കി പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനായി എഴുത്തു പുര പ്രയോജനപ്പെടുത്താം.വിക്കി ഉപയോഗിക്കുന്നതിനും, ഈ സംരഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനും താങ്കള്‍‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകള്‍). വലത്തുവശത്തു കാണുന്ന പട്ടികയില്‍ (മെനു) നിന്നും താങ്കള്‍‌ക്കു സഹായകരമാവുന്ന കണ്ണികള്‍ തിരഞ്ഞെടുക്കുക.