"വെള്ളം (സംഖ്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(++)
 
(ചെ.) (1 പതിപ്പ്)
(വ്യത്യാസം ഇല്ല)

16:55, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ToDiasmbig സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയില്‍ എണ്ണിത്തീര്‍ക്കുവാന്‍ പ്രയാസവുമുള്ളതുമായ സംഖ്യകള്‍ക്ക് മലയാളത്തില്‍ വെള്ളം എന്നു പറഞ്ഞിരുന്നു. ഭാസ്കരാചാര്യന്റെ ലീലാവതിയിലെ ജലധിയില്‍ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്നത്) നിന്നാ‍കാം ഈ വിവര്‍ത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.

വലിയ സംഖ്യകള്‍ക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകള്‍ :

  • നൂറു പത്ത് - ആയിരം 103
  • നൂറു ആയിരം - ഒരു ലക്ഷം 105
  • നൂറു നൂറായിരം - ഒരു കോടി 107
  • നൂറു നൂറായിരം കോടി - ഒരു മഹാകോടി
  • നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
  • നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
  • നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം
  • നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
  • നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
  • നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
  • നൂറു നൂറായിരം മഹാപത്മം - ഒരു ഖര്‍വം
  • നൂറു നൂറായിരം ഖര്‍വം - ഒരു മഹാഖര്‍വം
  • നൂറു നൂറായിരം മഹാഖര്‍വം - ഒരു സമുദ്രം
  • നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
  • നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
  • നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം
"https://schoolwiki.in/index.php?title=വെള്ളം_(സംഖ്യ)&oldid=239" എന്ന താളിൽനിന്ന് ശേഖരിച്ചത്