സഹായം Reading Problems? Click here


സംഖ്യ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് സംഖ്യ. അതിനായി സാധാരണ അക്കങ്ങളെ ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തിൽ പലകാര്യങ്ങളേയും സംഖ്യകൾ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് ടെലിഫോൺ നമ്പരുകൾ, വാഹനങ്ങളുടെ നമ്പരുകൾ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഗുണനം, ഹരണം, സങ്കലനം, വ്യവകലനം മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകൾ. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകൾ എന്നും പോസിറ്റീവ് സംഖ്യകൾ എന്നും വേർതിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ എണ്ണൽ സംഖ്യകൾ എന്നും വിളിക്കുന്നു. ഒറ്റസംഖ്യകൾ എന്നും ഇരട്ട സംഖ്യകൾ എന്നും സംഖ്യകളെ വേർതിരിച്ചിട്ടുണ്ട്.


"https://schoolwiki.in/index.php?title=സംഖ്യ&oldid=395011" എന്ന താളിൽനിന്ന് ശേഖരിച്ചത്