ഗുണനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Three by Four.svg
3 × 4 = 12, ഇവിടെ 12 കുത്തുകൾ 4എണ്ണമുള്ള 3വരികളിലായോ മൂന്നെണ്ണമുള്ള 4നിരകളിലായോ വിന്യസിച്ചിരിക്കുന്നു.

സംഖ്യകളുടെ ഗുണനം എന്നത് ഒരേ സംഖ്യയെത്തന്നെ ആവർത്തിച്ച് കൂട്ടുന്നതിന് തുല്യമാണ്. ഉദാഹരണത്തിന് 4നെ 3 കൊണ്ട് ഗുണിച്ചാൽ 12 കിട്ടുന്നു. ഇത് 4+4+4=12 ന് തുല്യമാണ്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ് ഗുണനം. ഗുണനത്തിന്റെ വിപരീതമാണ് ഹരണം. ഗുണനം സംഖ്യകൾക്കുപരിയായി മാട്രിക്സുകൾക്കും പ്രയോഗിക്കാറുണ്ട്.

ചിഹ്നം,പദവ്യുല്പ്പത്തി

പ്രമാണം:Multiplication Sign.svg
ഒരു ഗുണനപ്രതീകം

പദങ്ങൾക്കിടയിൽ <math>\times</math>എന്ന ചിഹ്നമുപയോഗിച്ചാണ് ഗുണനസംക്രിയയെ സൂചിപ്പിക്കുന്നത്.ഉത്തരത്തെ സമചിഹ്നമുപയോഗിച്ച് യോജിപ്പിക്കുന്നു.

<math>2\times 3 = 6</math> ("മൂന്നിന്റെ രണ്ട് മടങ്ങ് സമം 6")
<math>3\times 4 = 12</math>
<math>2\times 3\times 5 = 6\times 5 = 30</math>
<math>2\times 2\times 2\times 2\times 2 = 32</math>

ഈ ചിഹ്നം കൂടാതെ താഴേ പറയുന്ന പലചിഹ്നങ്ങളും ഗുണനത്തിന് ഉപയോഗിച്ചുവരുന്നു.

  • ഒരു കുത്ത് ഗുണനചിഹ്നത്തെ സൂചിപ്പിക്കാറുണ്ട്.ഉദാഹരണമായി
<math>5 \cdot 2 \quad\text {അഥവാ} \quad 5\,.\,2</math>

പാശ്ചാത്യരാജ്യങ്ങളിൽ ഗുണനത്തെ സൂചിപ്പിക്കാൻ ഈ ചിഹ്നമാണുപയോഗിക്കുന്നത്.

ഏതുസംഖ്യകളേയാണോ ഗുണിക്കേണ്ടത് അവയെ ഘടകങ്ങളെന്ന് പറയാം.ബീജഗണിതത്തിൽ ചരത്തിന്റെ ഗുണിതമായി ഏതുസംഖ്യയാണോ വരുന്നത് അതിനെ ഗുണോത്തരം എന്ന് പറയുന്നു.സംഖ്യകൾ തമ്മിൽ ഗുണിച്ച് കിട്ടുന്ന ഉത്തരത്തെ ഉല്പന്നം എന്ന് പറയുന്നു.

"https://schoolwiki.in/index.php?title=ഗുണനം&oldid=2539247" എന്ന താളിൽനിന്ന് ശേഖരിച്ചത്