വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 14 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ്ക്രോസ്

സേവനം,ആരോഗ്യം,സൗഹൃദം എന്ന മുദ്രാവാക്യവുമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന അന്തർദേശീയപ്രസ്ഥാനമാണ് ജൂനിയർ റെഡ്ക്രോസ്.യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 200കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണം, പാവപ്പെട്ട രോഗികളുടെ വീടുകളിൽസഹായമെത്തിക്കൽ, സ്ഥിര രോഗികളായ കുട്ടികൾക്ക് മരുന്നിനുള്ള സഹായം നൽകൽ, എന്നിവ ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ പെട്ടതാണ്.നമ്മുടെ നാടിനെ പിടിച്ചുലച്ച കോവിഡ് മഹാമാരിയിൽ പൾസ് ഓക്സീമീററർ ചലഞ്ചിന്റെ ഭാഗമാവാൻ ജൂനിയർ റെഡ്ക്രോസ് കേഡററുകൾക്ക് സാധിച്ചു. ആഗസ്ററ് 15 ന് നടത്തിയ പ്രസംഗമൽസരത്തിൽ സബ്ജില്ലാതലത്തിൽ യു പി വിഭാഗത്തിൽ ഗൗരി അഭിലാഷിനും ഹൈസ്കൂൾ വിഭാഗത്തിൽ നിഹാൽ എം പി ക്കും ഓന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ശരത് സർ, രതീഷ് സർ, ഉമ്മുൽ ഹസനത്ത് ടീച്ചർ , യു പി വിഭാഗത്തിൽ ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു.

ജൂനിയർ റെഡ്ക്രോസ് 2023-24

ഹൈസ്കൂൾ വിഭാഗത്തിൽ 2 യൂണിറ്റും യു പി വിഭാഗത്തിൽ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ വിദ്യ ടീച്ചർ, ബൈജു സർ, മേരി ദീപ ടീച്ചർ , യു പി വിഭാഗത്തിൽ ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു.ഈ വർഷത്തെ ജൂനിയർ റെഡ്ക്രോസ് തെരഞ്ഞടുപ്പ് 27/06/2023 ൽ ന‍ടന്നു.എട്ടാം ക്ലാസിൽ നിന്നും 60 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചത്.

ജൂനിയർ റെഡ്ക്രോസ് 2023-24 ബാച്ചിൻെറ നേതൃത്വത്തിൽ 14/07/23 ന് ബോധവൽകരണ ക്ലാസ് നടത്തി.മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ പ്രമോദ് കുമാർ എ പി ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, താലൂക്ക് ആശുപത്രി വണ്ടൂർ) ആണ് ക്ലാസ് നയിച്ചത്.ബോധവൽകരണ ക്ലാസ് നിർമ്മല (എച്ച് എം വി എം സി ) ഉദ്ഘാടനം ചെയ്തു.