വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ജൂനിയർ റെഡ് ക്രോസ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വര്ഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയര്റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീന് ഹെന്റി ഡുനാന്റിന് സോള്ഫെറിനോയുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തില് മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം. രണ്ടായിരത്തി പതിനഞ്ചിലാണ് അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് നമ്മുടെ സ്ക്കൂളിലെ200 കുട്ടികളാണ് ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നത്.

ജൂനിയർ റെഡ്ക്രോസ്

സേവനം,ആരോഗ്യം,സൗഹൃദം എന്ന മുദ്രാവാക്യവുമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന അന്തർദേശീയപ്രസ്ഥാനമാണ് ജൂനിയർ റെഡ്ക്രോസ്.യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 200കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണം, പാവപ്പെട്ട രോഗികളുടെ വീടുകളിൽസഹായമെത്തിക്കൽ, സ്ഥിര രോഗികളായ കുട്ടികൾക്ക് മരുന്നിനുള്ള സഹായം നൽകൽ, എന്നിവ ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ പെട്ടതാണ്.നമ്മുടെ നാടിനെ പിടിച്ചുലച്ച കോവിഡ് മഹാമാരിയിൽ പൾസ് ഓക്സീമീററർ ചലഞ്ചിന്റെ ഭാഗമാവാൻ ജൂനിയർ റെഡ്ക്രോസ് കേഡററുകൾക്ക് സാധിച്ചു. ആഗസ്ററ് 15 ന് നടത്തിയ പ്രസംഗമൽസരത്തിൽ സബ്ജില്ലാതലത്തിൽ യു പി വിഭാഗത്തിൽ ഗൗരി അഭിലാഷിനും ഹൈസ്കൂൾ വിഭാഗത്തിൽ നിഹാൽ എം പി ക്കും ഓന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ശരത് സർ, രതീഷ് സർ, ഉമ്മുൽ ഹസനത്ത് ടീച്ചർ , യു പി വിഭാഗത്തിൽ ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു.

ജൂനിയർ റെഡ്ക്രോസ് 2023-24

ഹൈസ്കൂൾ വിഭാഗത്തിൽ 2 യൂണിറ്റും യു പി വിഭാഗത്തിൽ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ വിദ്യ ടീച്ചർ, ബൈജു സർ, മേരി ദീപ ടീച്ചർ , യു പി വിഭാഗത്തിൽ ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു.ഈ വർഷത്തെ ജൂനിയർ റെഡ്ക്രോസ് തെരഞ്ഞടുപ്പ് 27/06/2023 ൽ ന‍ടന്നു.എട്ടാം ക്ലാസിൽ നിന്നും 60 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചത്.

ജൂനിയർ റെഡ്ക്രോസ് 2023-24 ബാച്ചിൻെറ നേതൃത്വത്തിൽ 14/07/23 ന് ബോധവൽകരണ ക്ലാസ് നടത്തി.മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ പ്രമോദ് കുമാർ എ പി ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, താലൂക്ക് ആശുപത്രി വണ്ടൂർ) ആണ് ക്ലാസ് നയിച്ചത്.ബോധവൽകരണ ക്ലാസ് നിർമ്മല (എച്ച് എം വി എം സി ) ഉദ്ഘാടനം ചെയ്തു.