വിദ്യാർത്ഥികളുടെ രചനകൾ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 10 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25036s (സംവാദം | സംഭാവനകൾ) ('<font size = 6 color="green"><u>'''സര്‍ഗസൃഷ്ടി'''</u></font><br> <big><big><u>'''സ്വാഗത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സര്‍ഗസൃഷ്ടി
സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും
പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന
കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്-
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

            അക്ഷരത്തില്‍ മധുവടങ്ങി-
             അറിവിന്‍ സുഗന്ധം പരത്തിടും
             മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
             അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു-
             മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി-
            മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

ജാതിമതഭേദമന്യേ ഒരുപാടു-
സഹോദരങ്ങളെ സഹപാഠികളായി-
ലഭിച്ചിടുമിവിടെ
കുഞ്ഞുങ്ങളെ നിങ്ങള്‍‍ക്ക് സ്വാഗതം

             ഒരുപാട് പേര്‍ തന്‍ ചരിത്രം-
             രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും 
             ഭാവിയില്‍ നിങ്ങള്‍ തന്‍ ചരിത്രം 
             രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ 
             കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം

പേര് - ആയിഷ ഫൗസീക്ക്
ക്ലാസ്സ് പത്ത്

            .