സഹായം Reading Problems? Click here


വിദ്യാർത്ഥികളുടെ രചനകൾ‍‍

Schoolwiki സംരംഭത്തിൽ നിന്ന്

സർഗസൃഷ്ടി
സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാൽപ്പാടുകൾ കൊണ്ടും
പുണ്യമാം പെരിയാർപുഴ തഴുകിയുണർത്തുന്ന
കാലടി ഗ്രാമത്തിലെ തലമുറകൾക്ക് അറിവ്-
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്
കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം

      അക്ഷരത്തിൽ മധുവടങ്ങി-
       അറിവിൻ സുഗന്ധം പരത്തിടും
       മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
       അദ്ധ്യാപകമുല്ലപ്പൂക്കളിൽ നിന്നു-
       മധു നുകർന്നിടാൻ പൂമ്പാറ്റകളായി-
      മാറാൻ കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം

ജാതിമതഭേദമന്യേ ഒരുപാടു-
സഹോദരങ്ങളെ സഹപാഠികളായി-
ലഭിച്ചിടുമിവിടെ
കുഞ്ഞുങ്ങളെ നിങ്ങൾ‍ക്ക് സ്വാഗതം

       ഒരുപാട് പേർ തൻ ചരിത്രം-
       രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും 
       ഭാവിയിൽ നിങ്ങൾ തൻ ചരിത്രം 
       രചിച്ചിടാൻ ഭാഗ്യമുണ്ടായിടട്ടെ 
       കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം
 പേര് - ആയിഷ ഫൗസീക്ക് 

ക്ലാസ്സ് പത്ത്

      .


"https://schoolwiki.in/index.php?title=വിദ്യാർത്ഥികളുടെ_രചനകൾ‍‍&oldid=406194" എന്ന താളിൽനിന്നു ശേഖരിച്ചത്