വിജയോദയം യു പി എസ്സ് ചെമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

സ്കൂളിനെക്കുറിച്ച് == കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് എന്ന മനോഹര ഗ്രാമത്തിൽ 1964 മുതൽ അക്ഷര വെളിച്ചമേകുന്ന വിദ്യാലയം - വിജയോദയം യു പി സ്കൂൾ .

ചരിത്രമുറങ്ങുന്ന അക്ഷര നഗരിയുടെ തിലകക്കുറിയായ വൈക്കത്തിന്റെ വിദ്യാഭ്യാസ സംസ്ക്കാരിക സാമൂഹിക മേഖലകളിൽ ചിരസ്ഥായിയായ മഹത്വം തുളുമ്പുന്ന കലാകാരൻമാരെയും സാംസ്കാരിക , സാമൂഹിക പ്രതിബന്ധത യുള്ളവരേയും വാർത്തെട്ടുക്കുന്ന അറിവിൻ്റെ ,കളികളുടെ, വിനോദത്തിൻ്റെ ലോകം.

വിജയോദയം യു പി എസ്സ് ചെമ്പ്
വിലാസം
ചെമ്പ്

ചെമ്പ് പി.ഒ.
,
686608
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽvijayodayamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45267 (സമേതം)
യുഡൈസ് കോഡ്32101300105
വിക്കിഡാറ്റQ87661336
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ .മീനാറാണി
പി.ടി.എ. പ്രസിഡണ്ട്സുധീർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ഷാജി
അവസാനം തിരുത്തിയത്
28-01-202245267


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമത്തിൻ്റെ വശ്യതയും നന്മതിന്മകളും  സ്വീകരിച്ച്  തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിൻ്റെ വികസനന്തിൻ്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം

അങ്ങനെ ഒരു സുദിനത്തിൽ   1964  ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി '' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു  താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്..

അതിനു ശേഷം 1967 ൽ  ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ  ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.

സ്കൂളിൻ്റെ പ്രഥമ മാനേജർ കെ ജി രാമ പണിക്കർ ആയിരുന്നു...അതിനുശേഷം മണ്ണാമ്പിൽ കെ നാരായണ പണിക്കർ മാളേയ്ക്കൽ ജി ഗോപാലകൃഷ്ണ പണിക്കർ മുതലായ നിരവധി പ്രശസ്ത  വ്യക്തിത്വങ്ങൾ സ്കൂളിൻ്റെ മാനേജർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.


ഭൗതികസൗകര്യങ്ങൾ

ഒന്നരയേക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.... 10 ക്ലാസ്സ് മുറികളും, വിശാലമായ കളിസ്ഥലവും, വിവിധ പരിപാടികൾ നടത്തുന്നതിനായി സ്റ്റേജും, ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എന്റെ നാട്

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്പ്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം.മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

വഴികാട്ടി

{{#multimaps:9.810774,76.893801| width=500px | zoom=10 }}