മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിഥി

 
പാറിപ്പറക്കുന്ന പറവകളല്ല നാം

പാരിലെ പാറാവുകാരുമല്ല

കേവലം ഭൂമിയിൽ പാർക്കുവാൻ വന്നൊരു

 അതിഥികളാകുന്നു നമ്മളെല്ലാം

ഇനിയുമെൻ തലമുറ വരുവാനുണ്ടാകയാൽ

വേണം അവർക്കൊരു ശുദ്ധഭൂമി

കാക്കുക നിന്നെയും നിൻ ചുറ്റുപാടും

കൂട്ടുക വ്യക്തി ശുചിത്വ മൊപ്പം

കാക്കാം നമുക്കീ സുന്ദര ഭൂമിയും

അതിലുള്ള സർവ്വ ചരാചരങ്ങളും

സഫ .പി
3 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത