പാറിപ്പറക്കുന്ന പറവകളല്ല നാം
പാരിലെ പാറാവുകാരുമല്ല
കേവലം ഭൂമിയിൽ പാർക്കുവാൻ വന്നൊരു
അതിഥികളാകുന്നു നമ്മളെല്ലാം
ഇനിയുമെൻ തലമുറ വരുവാനുണ്ടാകയാൽ
വേണം അവർക്കൊരു ശുദ്ധഭൂമി
കാക്കുക നിന്നെയും നിൻ ചുറ്റുപാടും
കൂട്ടുക വ്യക്തി ശുചിത്വ മൊപ്പം
കാക്കാം നമുക്കീ സുന്ദര ഭൂമിയും
അതിലുള്ള സർവ്വ ചരാചരങ്ങളും