മേമുണ്ട എച്ച്.എസ്സ്.എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 30 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16010 (സംവാദം | സംഭാവനകൾ)
മേമുണ്ട എച്ച്.എസ്സ്.എസ്സ്.
വിലാസം
മേമുണ്ട
സ്ഥാപിതം10 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-201616010





ചരിത്രം

          അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂള്‍ വിദ്യാഭ്യാസം നാട്ടിന്‍പുറങ്ങളിലെ സാധാരണ കുട്ടികള്‍ക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുര്‍ബലജനവിഭാഗങ്ങള്‍ക്കും ഒരു പരിധിവരെ പെണ്‍കുട്ടികള്‍ക്കും ഹൈസ്കൂള്‍ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീര്‍ത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകള്‍തോറും ഹൈസ്കൂളുകള്‍ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവണ്‍മെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകള്‍ എന്ന ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപി‌ടിച്ചാണ് മേമുണ്ടയില്‍ സ്വകാര്യമാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചിറവട്ടം ഹയര്‍ എലിമെന്റെറി സ്കൂള്‍ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേമുണ്ട ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.
         1957 ഒക്ടോബര്‍ 19 ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം 1958 ജൂലൈ 10 ന് മേമുണ്ട ഹൈസ്കൂളിന് തുടക്കമായി. ഈ സ്ഥാപനത്തിന്റെ പഴയ നാമധേയം ചിറവട്ടം സ്കൂള്‍ എന്നായിരുന്നു.ചിറവട്ടം എല്‍.പി പിന്നീട് ചിറവ‌്‌ട്ടം ഹയര്‍ എലിമെന്ററി ആയിത്തീര്‍ന്നു; 1 മുതല്‍ 8 വരെ ക്ലാസുകളുള്ള ഇ.എസ്.എല്‍.സി പരീക്ഷയോടെ പഠനം പൂര്‍ത്തിയാക്കുന്ന സ്കൂള്‍. ഈ യു.പി സ്കൂളിന്റെ ആദ്യ മാനേജര്‍ കെ. കുഞ്ഞിക്കണാരക്കുറുപ്പ് ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മാനേജർ - T. V. ബാലകൃഷ്ണൻ നമ്പ്യാർ

പ്രസിഡൻറ് - M.നാരായണൻ

സെക്രട്ടറി - പ്രഭാകരൻ

ട്രഷറർ - E. നാരായണൻ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : C. N. ബാലകൃഷ്ണക്കുറുപ്പ്

M. ശങ്കുണ്ണിക്കുറുപ്പ്

തത്തോത്ത് ബാലകൃഷ്ണൻ

K. നളിനി

K. N. മീനാക്ഷി

M. K. അച്യുതൻ

K. ബാലകൃഷ്ണൻ നമ്പൂതിരി

M. ധർമാംഗദൻ

P. K. വിശാലാക്ഷി

K. രാധ

K.T. ശാന്തകുമാരി

നളിനി കുന്നത്ത്

T. V. രമേശൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി





{{#multimaps: 11.6014847,75.628959| width=800px | zoom=18 }}11.6014847,75.628959