മിടായിക്കുന്നം എൽ പി എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ മിടായിക്കുന്നം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മിഡായിക്കുന്നം എൽ പി സ്കൂൾ .


മിടായിക്കുന്നം എൽ പി എസ്സ്
വിലാസം
മിഠായിക്കുന്നം തലയോലപ്പറബ്

മിഠായിക്കുന്നം പി.ഒ പി.ഒ.
,
686605
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0482 9291003
ഇമെയിൽmidayikunnamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45222 (സമേതം)
യുഡൈസ് കോഡ്32101300402
വിക്കിഡാറ്റQ87661266
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജോ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷെഫീക്ക് പി. എം
എം.പി.ടി.എ. പ്രസിഡണ്ട്അരുണിമ ജയേഷ്
അവസാനം തിരുത്തിയത്
01-02-2022Admin45222


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് മിടായിക്കുന്നം എൽ പി സ്കൂൾ .മിടായിക്കുന്നം എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തലയോലപ്പറമ്പ് പഞ്ചായത്തിൽ പ്രസിദ്ധമായ പുണ്ഡരീകപുര ക്ഷേത്ര സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വേലിമാംകോവിൽ ഇല്ലം കുടുംബാംഗങ്ങൾ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .പ്രദേശത്തെ കുടുംബാഗങ്ങളിൽ ഒരാൾ സൗജന്യമായി പണിയെടുത്തും അല്ലെങ്കിൽ സംഭാവന നൽകിയും നിർമ്മാണ സാമഗ്രികൾ നൽകിയും പണിതെടുത്ത പ്രസ്ഥാനമാണ് ഈ വിദ്യാലയം .ആയതിനാൽ തന്നെ ഈ നാടിന്റെ പേരായ മിടായിക്കുന്നം എന്ന് ചേർത്തുകൊണ്ട് മിടായിക്കുന്നം എൽ പി സ്കൂൾ എന്ന പേര് നൽകി .ഒന്നാം ക്ലാസ്സിൽ 107 കുട്ടികളുമായി വിദ്യാലയം ആരംഭിച്ചു .പ്രഥമ മാനേജർ ഇ കെ പദ്മനാഭൻ ഇട്ടിമറ്റത്തിൽ ആയിരുന്നു .ശ്രീ കെ ഗുണശീലൻ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയിരുന്നു .അറബിക് പഠനവും ആരംഭിച്ചു .നാളിതുവരെ 9  അദ്ധ്യാപകർ സേവനം ചെയ്തു വിരമിച്ചു .നിലവിൽ 6 അദ്ധ്യാപകർ സേവനം ചെയ്തു വരുന്നു .ഇപ്പോൾ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് ,കൂടാതെ കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉണ്ട് .പ്രവർത്തന സജജമായ പാചകപ്പുരയും ഉണ്ട് .3 ടോയ്‌ലെറ്റുകളും ,ആൺകുട്ടികൾക്കും ,പെണ്കുട്ടികൾക്കുമായി 15 യൂറിൻ ഷെഡ്ഡുകളും ഉണ്ട് .അനുയോജ്യമായ കളിസ്ഥലവും ഉണ്ട് .ഭാഗികമായി പൂർത്തിയായ ചുറ്റുമതിൽ ആണ് ഉള്ളത് .ചെറിയ ഹാൾ സൗകര്യവും ഉണ്ട് .പൂർണമായും ഓട് ഇട്ട കെട്ടിടമാണ് .പൂന്തോട്ടം ,കൃഷിത്തോട്ടം ,ജൈവവൈവിധ്യ പാർക്ക് ,തണൽ മരങ്ങൾ എന്നിവയും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര രംഗം ,വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിത ക്ലബ് ,അറബിക് ക്ലബ് ,വായനമൂല ,സുരക്ഷാ ക്ലബ് തുടങ്ങിയ ക്ലബ്ബ്കളിലൂടെ പഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി ചെയ്തു വരുന്നു .

വഴികാട്ടി

{{#multimaps: 9.799856, 76.45458 | width=500px | zoom=10 }}