ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മികച്ച നേട്ടങ്ങൾ

.

സംസ്ഥാന-ദേശീയ,-അന്തർദേശീയ മേഖലകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സ്കൂളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ജില്ല, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.


2018 – 19

.

                                                                                   ദേശീയതലം


നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നന്ദകിഷോർ, ആൽഫിൻ, ജാസിം ജബ്ബാർ എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. ആഗസ്റ്റ് 16ന് ഹൈദ്രാബാദിൽ വച്ച് നടക്കുന്ന ദേശീയ മത്സരങ്ങളിൽ ഇവർ കേരളത്തെ പ്രതിനിതീകരിച്ച് കളത്തിലിറങ്ങും.

             



സ്പെയിനിൽ നടക്കുന്ന അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ്.

      



                                                                                 സംസ്ഥാനതലം


എറണാകുത്ത് വച്ച് നടക്കുന്ന ഈ വർഷത്തെ സംസ്ഥാന അമേച്ചർ തൈക്കാഡോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അറുപത് കിലോ വിഭാഗത്തിൽ പങ്കെടുക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് ഉസാമ.

       



ആഗസ്റ്റ് 10 (വെള്ളി) ന് കോഴിക്കോട് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഈ വർഷത്തെ മാതൃഭ‌ൂമി ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടിം ചാമ്പ്യൻമാരായി

        



ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.

   

2017 – 18

.

                                                                                   ദേശീയതലം


ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.

                                        


തെലുങ്കാനയിൽ വച്ച് നടന്ന ജൂനിയർ വിഭാഗം ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ശെർഷ ബക്കറിന് ദേശീയ തലത്തിൽ നാലാം സ്ഥാനം ലഭിച്ചു. കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ശെർഷ ബക്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ശെർഷ ബക്കർ ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുന്നത്.

                                              


നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മേഘ്ഷാൻ സോമൻ (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ രണ്ട് പ്രതിഭകൾ കളത്തിലിറങ്ങി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി. ടീമിന്റെ ഫൈനൽ സെലക്ഷൻവരെ അക്ഷയ്. പി. ടി. യും ടീമിലുണ്ടായിരുന്നു.'


                                            സച്ചിൻ സുരേഷ്                                   മേഘ്ഷാൻ സോമൻ                          
                                                                       


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം കൊമേഴ്‌സ് അദ്ധ്യാപകൻ കെ. ഷഹർ സാറിന് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഈ വർഷം പി. എച്ച്. ഡി. ബിരുദം ലഭിച്ചു.

                                                                  


ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അജിൻ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി. അജിൻ ടോം ഇപ്പോൾ ഗോവയിൽ ഇന്ത്യൻ ടീം ക്യാമ്പിലാണുള്ളത്.


                                                                  


ഈ വർഷത്തെ നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സച്ചിൻ എ സുരേഷ്, ഫവാദ്. കെ, ഫസീൻ. കെ എന്നീ  3 പ്രതിഭകൾ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി. 
                                                                 


                          സച്ചിൻ സുരേഷ്                                             ഫസീൻ                                                ഫവാദ്. കെ   
                                                                                              


                                                                                 സംസ്ഥാനതലം


406 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി. 25 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു.



                                                  ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ 
                                                                         


                                                                         


                                                                         


                                                                         


                                                                         


                                                                          


                                                                         


                                                                          


                                                                                                                                        




ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) സുഹാനി. എ എന്ന വിദ്യാർത്ഥിനി മുഴുവൻ മാർക്കും (1200 ൽ 1200) നേടി സ്കൂളിന്റെ അഭിമാനമായി മാറി. പ്ലസ് വൺ പരീക്ഷയിലും സുഹാനി മുഴുവൻ മാർക്കും (540 ൽ 540) നേടിയിരുന്നു.

   


ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു.

        


ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ രണ്ട് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.

              


എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ആറ് വിദ്യാർത്ഥികൾ അർഹത നേടി. '

                                             


                                        


ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി.

                                             


ജൂനിയർ റെഡ്ക്രോസ് സി ലെവൽ പരീക്ഷയിൽ 32 വിദ്യാർത്ഥികൾ അർഹത നേടി.


സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന് ഈ വർഷം നമ്മുടെ സ്കൂളിലെ ആറ് വിദ്ധ്യാർത്ഥികൾ അർഹരായി.

                                          



കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ടീമിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ – അക്ഷയ്. പി. ടി.

      


കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫസ്റ്റ് റണ്ണേഴ്സ് ആയി. മികച്ച കളിക്കാരനായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു.

                  


കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മേഘ്ഷാൻ സോമൻ, അഭിഷേക് (സീനിയർ വിഭാഗം - അണ്ടർ 19) സച്ചിൻ എ സുരേഷ്, അക്ഷയ് (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ നാല് പ്രതിഭകൾ കളത്തിലിറങ്ങി.


           സച്ചിൻ സുരേഷ്                         മേഘ്ഷാൻ സോമൻ                         അക്ഷയ്.പി ടി.                             അഭിഷേക്                                              
                                                                        അഭിഷേക് 


സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ പനയോലകൊണ്ടുള്ള ഉൽപന്നത്തിൽ ഇ. എം. അനന്യ (ഹയർ സെക്കണ്ടറി വിഭാഗം) എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

           ഇ. എം. അനന്യ
         ഇ. എം. അനന്യ


പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ആതിഥേയരായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ് ആയി.

                                  


സംസ്ഥാന ഗണിത മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ സുഹാനി. എ. എ ഗ്രേഡ് കരസ്ഥമാക്കി.

               സുഹാനി. എ.  
              


സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ പ്രൈമറി വിഭാഗം വുഡ് കാർവ്വിങ്ങിൽ മേഘ അജിത്ത് ബി ഗ്രേഡ് കരസ്ഥമാക്കി.

              മേഘ അജിത്ത്                                          
                   


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫിൽ നിന്ന‌ും  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ  പ്രിൻസിപ്പാൾ കെ. ഹാഷിം ഏറ്റു വാങ്ങുന്നു. 
                                                              


കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ ന‌ുഹ ബിൻത് അനസ് പ്രൈമറി വിഭാഗം അറബി പദ്യം, അറബി ഗാനം, എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി.

           ന‌ുഹ ബിൻത് അനസ് 
              


കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി. എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡും നേടി.

            രജ റെനിൻ. വി. സി.                          
            


കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ  അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ. 
                                                          


കോഴിക്കോട് ജില്ല ഫൂട്ബോൾ ടൂർണ്ണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിലും, ജൂനിയർ ബോയ്സ് വിഭാഗത്തിലും ഫറോക്ക് സബ്‌ജില്ലാ ടീം ചാമ്പ്യൻമാരായി. ജൂനിയർ ബോയ്സ് ടീമിലെ 10 കളിക്കാരും സീനിയർ ബോയ്സ് ടീമിലെ 8കളിക്കാരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാർത്ഥികളാണ്.

                                                      


കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് അദർവ്വ്, നിതിൻ ലാൽ, അനജ് കൃഷ്ണ, അഭിനന്ദ്, അക്ഷയ്. പി. ടി, നവായിസ്, നസീഫ്, ഫായിസ് എന്നീ എട്ട് പ്രതിഭകൾ കളത്തിലിറങ്ങി.


കോഴിക്കോട് ജില്ല ഫുട്ബോൾ ടീം അണ്ടർ 14 വിഭാഗത്തിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ബിച്ചു ബിജു (9 എ), വിജയ കുമാർ (9 എ) എന്നീ രണ്ട് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു.


                                                                                         
                                                ബിച്ചു ബിജു                                                        വിജയ കുമാർ


ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ പ്രവൃത്തിപരിചയ മേളയിൽ 4570 പോയിൻറുമായി ഹൈസ്കൂൾ വിഭാഗത്തിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.

                                              


സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-14 വിഭാഗത്തിലും, അണ്ടർ-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.


ഫറോക്ക് സബ‌്‌ജില്ല തല ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.

                                                            


ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.


                                                              


ഫറോക്ക് സബ‌്‌ജില്ല വോളിബാൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.


ഫറോക്ക് സബ‌്‌ജില്ല ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി.


സബ‌്‌ജില്ല ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.

2016 – 17

.

                                                                                  ദേശീയതലം


ബാംഗ്ലൂരിൽ നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ആയിരുന്നു  ചാമ്പ്യൻമാർ. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവർഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.
                                                                  


                                                                         മുഹമമദ് ഇനായത്ത്
                                                                        


ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  ജൂനിയർ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
                                                    


ഈ വർഷത്തെ ജൂനിയർ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഷേർഷാ ബക്കർ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദിൽ നടന്ന നാഷണൽ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. 
                                                                        ഷേർഷാ ബക്കർ 
                                                                   


2015 ലെ സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-14 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോകപ്പ് മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
                                                              


പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ  ജൂനിയർ വിഭാഗത്തിൽഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ  കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. 

                                                      


                                                                             സംസ്ഥാനതലം


സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരങ്ങൾക്കുള്ള കോഴിക്കോട് ജില്ലാ ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികൾ ഇടംനേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വച്ച് നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾജംബിൽ ഗിരീഷ് രാജു പങ്കെടുത്തു. 
                                                                        ഗിരീശ് രാജു
                                                                   


ഇരി‍ഞ്ഞാലക്കുടയിൽ വച്ച് നടന്ന ഈ വർഷത്തെ ഫാദർ ഗബ്രിയേൽ ഇന്റർസ്കൂൾ ഫൂട്ബോൾ-സംസ്ഥാനതല റണ്ണർ അപ്പ് ഞങ്ങൾ ആണ്.
                                                      


കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയതും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ആണ്.
                                                           


കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിലും ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിലും അണ്ടർ-14 വിഭാഗത്തിലും, അണ്ടർ-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.


                                                                   ഈ വർഷത്തെ നാഷനൽ & സ്റ്റേറ്റ് പ്ലയേഴ്സ്
           മുഹമമദ് ഇനായത്ത്                       സച്ചിൻ സുരേഷ്                         അൽക്കേശ് രാജ്                            ശാറോൺ   
                                                                    


             മെഗ്ഷാൻ സോമൻ                             ഫസീൻ                                   മുബശ്ശിർ                                    മിനീഷ്       
                                                                             


                                അഖിൽ                                         മുഹമമദ് ഇഹ്‌സൽ                                         ജവാദ്              
                                                                                           


ഫറോക്ക് ഉപജില്ല ഗെയിംസ് മത്സരങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.ജില്ലമത്സരങ്ങൾക്കുള്ള ടീമിൽ നമ്മുടെ 39 കുട്ടികൾ ഇടംനേടി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഉപജില്ല കായികമേളയിൽ നമ്മൾ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.


                                      മുഹമ്മദ് ഫൈസൽ - 2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                                                    


                 ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ 
                 അബൂ എൈമൻ                              അനഖ. സി                               അനഖ. എം                                അർച്ചന. പി   
                                                                              


                ആയിഷ അൻജല                          ജിബിൻ. പി.പി                         ജിഷ ജാസ്‌മിൻ. പി                 ജുനൈദ് ഇബ്രാഹീം കരീം   
                                                                              


                      നവ്യ. എം                              നിഹാൽ സോനു                             ഫസ. കെ                           ഫർഹാൻ അഹമ്മദ് 
                                                                              


              ഫാത്തിമ ദിൻഷ. കെ                    ഫാത്തിമ നിദ. പി.ടി                         ഫിദ ജെബിൻ                                ഫിമിസ്. പി   
                                                                              


              ബിൻഷാദ് അഹമ്മദ്                    മുഹമ്മദ് ബാസിത്ത്                      ഷറഫുദ്ദീൻ. ഇ.പി                        ഷാഹിദ് സുബൈർ
                                                                              


                 സന്ദേഷ്. എസ്സ്                    സമിയ ടി അനീസ്‌ബാബു                   സമീൽ. എം.എം                       സുഹാന സഫൽ. ടി  
                                                                              


                 ഹരികൃഷ്ണൻ. കെ                           ഹരികൃഷ്ണൻ. ടി                           അബ്ദുൽ ഷബീർ                           കാവ്യ. എം. എ  
                                                                                  


                 ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ 


                അക്ഷയ വിജയൻ                            അനശ്വര. കെ.പി                           അനാമിക. കെ                           ആദിത്ത്  
                                                                                


                     ആദിൽ                                      ഉമൈറ പർവി                          ഖാലിസ ബിൻത്ത്                   ജന്നാത്തുൽ ഷെറിൻ  
                                                                          


                ജാസിം മുഹമ്മദ്                           ഡേവിഡ് ജോണി                           ഫാത്തിമ ഫസ്‌ന                       ഫാത്തിമ ഫർവ 
                                                                                  


                ഫാത്തിമ റസ്‌ന                           ഫഹിം തൻസീൽ                           മാജിത നസ്റീൻ                         മുഹമ്മദ് അമീൻ 
                                                                                   


               മുഹമ്മദ് അർഫാബ്                        മുഹമ്മദ് ജവാദ്                         മുഹമ്മദ് ഫാസിൽ                         മുഹമ്മദ് റിഫാൽ 
                                                                                 


                       യശ്വന്ദ്                                    വിവേക്                                  വൈശാഖ്                              സഹ്‌ല. എ 
                                                                          


                  സഹീദ. കെ                           സിജിൻ. എം.കെ                           സിയാദ്. കെ                              ഹർഷ. കെ
                                                                           


                            ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
                                                             


                                                              പ്ലസ് വൺ പരീക്ഷയിലെ ഉന്നത വിജയികൾ
                               സുഹാനി. എ                                      ആയിഷ ലിയാന                                      സച്ചിൻ സുരേഷ് 
                                                                                             


                                                              ഈ വർഷത്തെ രാജപുരസ്കാർ ജേതാക്കൾ
     
                     അഖില. സി. കെ                                            അനീഷ. പി                                               ആരതി. പി 
                                        


                      ദേവിക. ടി എസ്സ്                                            ഫഹ്മിത. കെ. ടി                                            മഞ്ജിത. കെ     
                                           


                   നസ്ന പർവീൻ. കെ. പി                                   നിഹാദ ജദ് വ. എ. കെ                                          റിജിത. സി     
                                                



                             സ്നേഹ. വി                                                 കരിഷ്മ. വി                                                 അപർണ്ണ. എം
                                              

|


                                                                  ഈ വർഷത്തെ എൻ. എം. എം. എസ് വിജയികൾ
                         അദ്‌നാൻ. കെ. ടി                                         അഭിനവ്. പി                                        അമൽ അൽ ഹമർ              
                                                                                               


                                                 അലൻ നോബിൾ                                                  സ്വാതി. ടി. കെ   
                                                                                            

പ്രധാന സബ്‌ജില്ലാതല നേട്ടങ്ങൾ

.

2018 – 19

..

ആഗസ്റ്റ് 10 (വെള്ളി) ന് ചാലിയത്ത് വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല തൈക്കാഡോ മത്സരത്തിൽ പങ്കെടുത്ത പതിനൊന്ന് വിഭാഗങ്ങളിൽ എട്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ്‌ജില്ല ചാമ്പ്യൻമാരായി.

                                                                                                            


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആണ് ചാമ്പ്യന്മാർ.

     


ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് പരീക്ഷയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദഹീൻ ഒന്നാം സ്ഥാനം ലഭിച്ചു.


കടലുണ്ടി ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.


.

2017 – 18

..

ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചരിത്ര വിജയം നേടി.

                                


                                             


പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു വിവിധ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രോൽസാഹന സമ്മാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു

                  


ഒക്ടോബർ 21, 23, 24 (ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് എന്നീ സ്കൂളുകളിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ പ്രവൃത്തിപരിചയ മേളയിൽ 4570 പോയിൻറുമായി ഹൈസ്കൂൾ വിഭാഗത്തിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 2526 പോയിൻറുമായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ് ആണ്.

              


ഹയർ സെക്കണ്ടറി വിഭാഗം ഗണിത മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ് ആണ്.


ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

                                


ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ഗെയിംസിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആണ് ചാമ്പ്യന്മാർ


                              


സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂളിൽ (രാമനാട്ടുകര) വച്ച് സെപ്റ്റംബർ 22 (വെള്ളി) ന് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ‌്‌ജില്ല തല ചെസ്സ് മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.


             


വോളിബാൾ ടൂർണ്ണമെൻറിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.


             


ഖൊ-ഖൊ ടൂർണ്ണമെൻറിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേ‍ഡിയത്തിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരും, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ്അപ്പും ആയി.


             


'ഫറോക്ക് സബ്‌ജില്ല ജൂനിയർ ഫുട്ബോൾ ടീമിലെ 18 കളിക്കാരിൽ 10പേരും സീനിയർ ഫുട്ബോൾ ടീമിലെ 18 കളിക്കാരിൽ 8പേരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്.


കടലുണ്ടി ബാ‍ഡ് മിന്റൺ കോർട്ടിൽ വച്ച് സെപ്റ്റംബർ 22 (ശനി) ന് നടന്ന ബാ‍ഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സ്, സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.


             


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേ‍ഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.



ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ വിഭാഗത്തിലും, (അണ്ടർ-17 ), സബ്‌‌ജൂനിയർ വിഭാഗത്തിലും (അണ്ടർ-14 ) ചാമ്പ്യന്മാരായി.

                                     

.

2016 – 17

.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു വിവിധ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു.

          


ഈ വർഷത്തെ കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് എച്ച്. എസ്. എസ് ചാമ്പ്യന്മാരായി

                                              


ഇ വർഷത്തെ കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾചാമ്പ്യന്മാരായി.

    


ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ. ടി എന്നീ വിഷയങ്ങളിൽ ഒാവറോൾ രണ്ടാം സ്ഥാനവും, പ്രൈമറി വിഭാഗത്തിൽ എെ. ടി മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനവും നേടി

                                          


കലോൽസവത്തിലും കായികമേഖലയിലും പ്രൈമറി ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ധാരാളം സബ്‌ജില്ല നേട്ടങ്ങൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.