ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ)
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
വിലാസം
ഫാറൂഖ് കോളേജ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
25-01-2017Aysha Rehna



		കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍.  ഫാറൂഖ് കോളേജ്  സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1942-ല്‍ സ്ഥാപിതമായ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളെജിന്റെ പിന്‍മുറയില്‍ സ്ഥാപിതമായ സ്കൂള്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കി 1954 ല്‍ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റല്‍ സ്കൂള്‍ ആണ് 1957 ല്‍ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷല്‍ ഓ‍ഡര്‍ പ്രകാരം ഫാറൂഖ് ഹൈസ്കൂള്‍ ആയും, 1998ല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും അംഗീകാരം നേടിയത്.

വള൪ച്ചയുടെ പടവുകള്‍

     1954 :     ഓറിയന്റല്‍ സ്കൂള്‍ 
     1957 :     ഫാറൂഖ് ഹൈസ്കൂള്‍
     1965 :     രാജാ ഹോസ്റ്റല്‍
     1998 :     ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
     2005 :     അണ്‍ എയ്ഡഡ് വിഭാഗം
     2012 :     ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംങ്

ദാര്‍ശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം പ്രാരംഭകാലം മുതല്‍തന്നെ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ലഭ്യമാണ്. യു.പി., ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു. യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ English medium divisionഉം Malayalam medium divisionഉം ഉണ്ട്. ഹയ൪സെക്കണ്ടറി വിഭാഗത്തില്‍ വ്യത്യസ്ഥ Combinations ലായി 6 സയന്‍സ് ബാച്ചും ( 4 aided batch + 2 unaided batch ) 4 commerce batch ഉം ( 3 aided batch + 1 unaided batch ) 2 humanities batch ( 1 aided + 1 unaided batch ) ഉം ഉണ്ട്. സ്കൂളിന് യു. പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുമാണുള്ളത്. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ മൂന്നു നില കെട്ടിടത്തോടൊപ്പം പുരാതനവും പ്രൗ‍വുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 300ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ സെമിനാര്‍ ഹാളുകള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂ മോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി, language room, sports room, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, അതിവിശാലമായ ഒരു stage, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്. സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോരഡിംങ്ങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ Raja hostel സ്ഥാപിതസായതോടെയാ​ണ് hostel സംവിധാനത്തിന് പൂര്‍ണ്ണമായ രൂപം കൈവന്നത്. കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള ഈ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി യോടുകൂടിയ അതിവിശാലമായ കളിസ്ഥലമാണുള്ളത്. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.


സെപ്റ്റ് സെന്റര്‍


കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.


രാജാ ഹോസ്റ്റല്‍ : നാനാത്വത്തിന്റെ മേളനതീരം


വടക്ക് കാസ൪ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ ഒരുമേളന സ്ഥലമാണ് രാജാ ഹോസ്റ്റല്‍. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കുന്നതിനുവേണ്ടി 1965 ല്‍ ആരംഭിത്തതാണ് രാജാ ഹോസ്റ്റല്‍. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്. 3 വിഭാഗം കുട്ടികളാണ് ഇവിടെയുള്ളത്. 1. Farook college old student association dubai chapter-ന്റെ ആഭിമുഖ്യത്തില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടകുട്ടികള്‍. ഇവര്‍ക്ക് പൂര്‍ണമായും ഭക്ഷണം,താമസം,വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ് . IAS, IPS Etc ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള special coaching ഇവര്‍ക്ക് ഹോസ്റ്റലില്‍ നല്‍കിവരുന്നു. 2. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും Football ല്‍ talented ആയിട്ടുള്ള കുട്ടികളെ തെരഞ്ഞെടുത്ത് SEPT (സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) നേത്രത്വത്തില്‍ special coaching നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാനതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. 3. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും Residential സൗകര്യത്തില്‍ പഠനത്തിന് വരുന്ന കുട്ടികള്‍.

മൂന്ന് വിഭാഗങ്ങളിലുമായി ഇപ്പോള്‍ 90ഓളം കുട്ടികള്‍ admission നേടിയിട്ടുണ്ട്. ഇതില്‍ 10 കുട്ടികള്‍ക്ക് തിരുവനന്തപുരത്തെ SAI (Sports Authority Of India) യിലേക്ക് ഈ വ൪ഷം selection ലഭിച്ചു. 

വ്യത്യസ്ഥ ഭാഷകളും ആചാരങ്ങളുമായി വ്യത്യസ്ഥ ജില്ലകളില്‍ നിന്നെത്തിയ വിദ്യാ൪ത്ഥികള്‍ സ്വരചേ൪ച്ചയില്‍ കഴിയുന്നു എന്നത് രാജാ ഹോസ്റ്റലിന്റെ പുണ്യം തന്നെ.


എഡ്യൂകെയര്‍


നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ് , അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിച്ച് നടത്തപ്പെടുന്ന ഈ ഫണ്ട് ഉപയോഗിച്ച് പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കും പരിസരവാസികള്‍ക്കും ചികില്‍സാ സഹായം നല്‍കുന്നു. കുട്ടികള്‍ക്ക് ബുക്ക് ബാഗ്, കുട, ബോക്സ് തുടങ്ങിയ പഠനോപകരണങ്ങള്‍ നല്‍കിവരുന്നു. കൂടാതെ നിര്‍ധനരായ കുട്ടികള്‍ക്ക് യൂണിഫോം തയ് ച്ചുനല്‍കുന്നു. വൈദ്യുതി എത്താത്ത പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതി എത്തിച്ചു നല്‍കിയത് എഡ്യൂകെയര്‍ ചെയ്ത എടുത്തുപറയാവുന്ന പ്രവൃത്തിയാണ്. പഠന സ്കോളര്‍ഷിപ്പും ഫ്രീ ഹോസ്റ്റല്‍ സൗകര്യവും കുട്ടികള്‍ക്ക് എഡ്യൂകെയറിന് കീഴില്‍ നല്‍കിവരുന്നുണ്ട്. എഡ്യൂകെയറിന് കീഴില്‍ തന്നെയാണ് സ്കൂള്‍ ടൈലറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ തയ്യല്‍ പരിശീലനം നല്‍കിവരുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍ ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി ഒരാളെ എഡ്യൂകെയറിന്റെ സഹായത്തോടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയിഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ Hiba Fathimma എന്ന കുട്ടിക്കായിരുന്നു. വര്‍ഷത്തില്‍ വസ്ത്ര നിര്‍മ്മാണം, കുട നിര്‍മ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിനിര്‍മ്മാ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളിലായി 250 കുടകള്‍ നിര്‍മ്മിച്ചു നല്‍കി. ഇതിനെല്ലാം ആവശ്യമായ ഫണ്ട് എഡ്യൂകെയറാണ് നല്‍കിവരുന്നത്. എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ളബ്ബിന്റെടും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.


ഗ്രൗണ്ട്


6 ഏക്കറിലുള്ള അതിവിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട്. അതില്‍ 105മീറ്റര്‍ നീളം 75 മീറ്റര്‍ വീതി വലിപ്പത്തില്‍ ഉള്ള ഫുട്ബോള്‍ ഗ്രൗണ്ട് കെ.ഡി.എഫ്.ഏ യുടെ സഹായത്തോടെ പുല്‍ത്തകിടി വച്ചുപിടിപ്പിച്ചിട്ടുണ്ട്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ ഒരു വശത്തായി നിര്‍മ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേര്‍ന്ന് സ്പോട്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഹാളും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണല്‍മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്.


സ്പോട്സ് രംഗത്തെ മികച്ച നേട്ടങ്ങള്‍


പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോകപ്പ് football മല്‍സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ Farook HSS ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് football-ല്‍ ജൂനിയര്‍ വിഭാഗത്തില്‍ Farook HSS കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.

ബാഗ്ലൂരില്‍ നടന്ന ഈവര്‍ഷത്തെ ഒാള്‍ ഇന്ത്യാ school football ടൂര്‍ണമെന്റില്‍ Farook HSS ആയിരുന്നു ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തു.

സംസ്ഥാന സ്‌കൂള്‍ gamesമത്സരങ്ങള്‍ക്കുള്ള കോഴിക്കോട് ജില്ലാ ടീമില്‍ farook HSS ലെ 13 കുട്ടികള്‍ ഇടംനേടി. Calicut യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംബില്‍ ഗിരീഷ് രാജു പങ്കെടുത്തു.

കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് football മത്സരത്തിലും ഫറോക്ക് സബ്‌ജില്ലാ സുബ്രതോകപ്പ് football മത്സരത്തിലും under-14 വിഭാഗത്തിലും, under-17 വിഭാഗത്തിലും Farook HSS ആണ് ചാമ്പ്യന്‍മാര്‍.

ഫറോക്ക് സബ്‌ജില്ല games മത്സരങ്ങളില്‍ Farook HSS ഒാവറോള്‍ ചാമ്പ്യന്‍മാരായി. ജില്ലമത്സരങ്ങള്‍ക്കുള്ള ടീമില്‍ നമ്മുടെ 39 കുട്ടികള്‍ ഇടംനേടി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന സബ്‌ജില്ലാ കായികമേളയില്‍ നമ്മള്‍ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി. സ്കൂളിന്റെ മുന്‍ മാനേജ൪ കെ.സി ഹസ്സന്‍കുട്ടി സാഹിബിന്റെ ഓ൪മ്മക്കായി കെ.സി ഹസ്സന്‍കുട്ടി സാഹിബ് മെമ്മോറിയല്‍ ഇന്റ൪ സ്കൂള്‍ ഫുട്ബോള്‍ മത്സരം എല്ലാ വ൪ഷവും നടത്തി വരുന്നു.


സെമിനാര്‍ ഹാള്‍:


വിശാലമായൊരു സെമിനാര്‍ ഹാള്‍ സ്ക്കൂളില്‍ ഉള്ള മറ്റൊരു സകര്യമാണ്. സ്ക്കൂളിലെ മുന്‍കാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ക്ക് അദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ (school old students) compliment ആയി നിര്‍മ്മിച്ചു ന ല്‍കിയതാ‍ണ് ഈ ഹാള്‍. ൩300ല്‍ അധികം പേര്‍ക്കിരിക്കാവുന്ന സെമിനാര്‍ ഹാള്‍ ടൈല്‍ പാകി നല്ല interior decoration ലാണ് നിര്‍മ്മിച്ചിരിക്കുന്നത്.


ലൈബ്രറി:


റീഡിംഗ് റൂ മോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികഴാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂള്‍ലൈബ്രറി സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുകയും ചെയ്യുന്നന്നുണ്ട്.


കമ്പ്യൂട്ടര്‍ ലാബ്:


ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


സ്മാര്‍ട്ട് ക്ലാസ് റൂം:


ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകളുണ്ട്. രണ്ടിലും ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എല്‍ സി ഡി പ്രോജെക്ടര്‍, ലാപ്ടോപ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്.


ഉച്ചഭക്ഷണ പദ്ധതി:


ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്.


ഹെല്‍പ്പ് ഡസ്‌ക്


കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെയും കൗണ്‍സിലിങ്ങിലൂടെയും വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.


കാന്റീന്‍:


വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.


കോ-ഓപ്പറേറ്റീവ് സൊസൈറ്റി:


കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.‌സി.
  • ക്ലാസ് മാഗസിന്‍.
  • എന്‍.എസ്.എസ് (HSS)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജനാധിപത്യ വേദി.

സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബുകള്‍

  • മലയാളം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക്ക് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • എെ. ടി. ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗല്‍ഭരായ സമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബര്‍മാര്‍.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജര്‍.1972 മുതല്‍ 1998 വരെ കെ.സി ഹസ്സന്‍ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സന്‍ കുട്ടി സാഹിബും മാനേജര്‍ പദവി അലങ്കരിച്ചു. ഇപ്പോള്‍ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജര്‍ പദവി അലങ്കരിച്ചു വരുന്നത്.

മുന്‍ സാരഥികള്‍

1957 മുതല്‍ 1986 വരെ നീണ 29 വര്‍ഷം ഹെഡമാസ്റ്റര്‍ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളില്‍ പ്രമുഖന്‍.1972 പി.എം അബ്ദുല്‍ അസീസ് ,കെ.എം സുഹറ,പി.ആലിക്കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുന്‍ സാരഥികള്‍ ആണ്.

പ്രധാനാദ്ധ്യാപകര്‍ :

11954-1956 ഈ.കെ. മൊയ്തീന്‍ കുട്ടി.

ഒ. മുഹമ്മദ് ഈ.പി. ജോണ്‍. പി.പി. പീറ്റര്‍. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി.

1957-1986 പി.ഏ. ലത്തീഫ്.
1986-1991 പി.എം. അബ്ദുല്‍ അസീസ്.
1991-1999 കെ.എം. സുഹറ.
1999-2004 പി. ആലിക്കോയ.
2004-2015 കെ. കോയ.
2015- എം.എ. നജീബ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ അടക്കം നിരവധി രാഷ്ട്റീയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സ്ഥാപനത്തിലെ പൂര്‍ വ്വ വിദ്യാര്‍ത്ഥികളാണ്.സി.പി കുഞ്ഞുമുഹമ്മദ് ,കള്ളിയത്ത് അബ്ദുല്‍ ഗഫൂര്‍,എന്‍.കെ മുഹമ്മദലി,വി.പി ശ്രീമതി തുടങ്ങിയ പ്രമുഖ വ്യവസായികളും ഈ സ്കൂളില്‍ നിന്നും വിദ്യഭ്യാസം പൂര്‍ത്തിയക്കിയവരാണ്.

വഴികാട്ടി

{{#multimaps: 11.2457893, 75.7867003 | width=800px | zoom=16 }}

<googlemap version="0.9" lat="11.197973" lon="75.854276" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.198126, 75.854212 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.