പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ പ്രകൃതിയുടെ Covid-19

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ Covid-19

കോവിഡ് എന്ന മഹാമാരിയിൽ ലോകമെമ്പാടും വിറങ്ങലിച്ചു നിൽക്കുകയാണ്.ഈ വേനൽക്കാലം ഒരു ഉത്സവമാക്കി മാറ്റാമെന്ന ഞങ്ങളെപ്പോലെയുള്ള കൂട്ടുകാർക്ക് ഇത് ഒരു അടി തന്നെയാണ്. പുറത്തോട്ടി റങ്ങാൻ കഴിയില്ല. പുറത്തോട്ടിറങ്ങിയാൽ അമ്മയുടെ വിളിവരും. "അസുഖമായാൽ ആശുപത്രിയിലേയ്ക്ക് പഴയതുപോലെ പോകാൻ കഴിയില്ല എന്നാണ് അമ്മ പറയുന്നത് .സമ്പർക്കത്തിലൂടെ വരുന്ന കോവിഡ് എന്ന വൈറസിനെ ചെറുക്കാൻ നാം ചെയ്യേണ്ടത് ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുക എന്നതാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനത്തിന് നാം ഇപ്പോൾ ഒരു ബിഗ് സല്യൂട്ട് നൽകേണ്ടതാണ്. എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് അവർ ഈ ലോകത്തെ രക്ഷിക്കുന്നത്.ഈ ലോക് ഡൗൺ കാലം എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഈ വൈറസിനെ ഈ ലോകത്തിൽ നിന്നും തുരത്തി ഓടിക്കാൻ പറ്റുകയുള്ളൂ .അത്യാവശ്യത്തിനു മാത്രം പുറത്തു പോകാൻ ശീലിക്കണം .മറ്റുള്ളവരുമായി അകലം സൂക്ഷിക്കുവാനും, മാസ്ക് ധരിക്കാനും നാം തയ്യാറാകണം.ഈ വൈറസിനെ തുരത്തി ഓടിച്ചിട്ടു വേണം അടുത്ത അദ്ധ്യായന വർഷത്തേക്ക് കടക്കാൻ .പരിഭ്രാന്തിയല്ല ജാത്ര തയാണ വേണ്ടത്

ആദിത്യൻ ബി
6 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം