പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 17 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandeep (സംവാദം | സംഭാവനകൾ) (' നമ്മുടെ വിദ്യാലയത്തില്‍ അഞ്ച് വര്‍ഷത്തോളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  നമ്മുടെ വിദ്യാലയത്തില്‍ അഞ്ച് വര്‍ഷത്തോളമായി ഒരു സ്കൗട്ട് യൂണിറ്റും മൂന്ന് ഗൈഡ് യൂണിറ്റും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സ്കൗട്ടിന് അബ്ദുല്‍ വാഹിദ് മാസ്റ്ററും, ഗൈഡ്സിന് സബ്‌ന ടീച്ചര്‍, ശമീന ടീച്ചര്‍, റൈഹാന ടീച്ചര്‍ എന്നിവരും നേതൃത്വം നല്‍കുന്നു.
   കഴിഞ്ഞ വര്‍ഷങ്ങളില്‍ 25 ല്‍ പരം സ്കൗട്ടുകള്‍ ഗവര്‍ണ്ണറുടെ രാജ്യപുരസ്കാര്‍ പുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 
    2017-വര്‍ഷത്തെ കൊണ്ടോട്ടി L.A. പട്രോള്‍ ലീഡേര്‍സ് മീറ്റിന് വേദിയായത് നമ്മുടെ സ്കൂളായിരുന്നു. സാമൂഹ്യ സേവന രംഗങ്ങളില്‍ വലിയ പങ്കാണ് സ്കൗട്ട് ഗൈഡുകള്‍ വഹിക്കുന്നത്.