പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anitha ammathil (സംവാദം | സംഭാവനകൾ)


പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
വിലാസം
കാരമ്പത്തൂർ

കാരമ്പത്തൂർ പി.ഒ,
പള്ളിപ്പുറം
,
679 305
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0466 2238430
ഇമെയിൽparudurhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശങ്കരനാരായണൻ പി
പ്രധാന അദ്ധ്യാപകൻഅര‌ുണ പി ‍ഡി
അവസാനം തിരുത്തിയത്
07-08-2018Anitha ammathil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായഗ്രാമമാണ് പരുതൂർ. ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്. പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ് 1976 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 8.9.10 ക്ലാസ്സുകളിലായി 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.

54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ. ഹയർസെക്കന്ററി  സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ, വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  3 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. 
'28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് 
പ്രവർത്തിക്കുന്നത്.2005 ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം 
രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ 
ശ്രീ. കെ.ഒ. വിൻസെന്റിനെ കമ്മീഷന്റ് ഓഫീസറായി നിയമീച്ചു. അതിനുവേണ്ട 
എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, 
Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു 
കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 *  വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.
  • എസ് പി സി.
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വി.സി.അച്യുതൻ നമ്പൂതിരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

അധ്യാപകൻ വർഷം
പരമേശ്വരൻമാസ്റ്റർ 1976 - 1987
ഒ. രാജഗോപാലൻ 1988- 2001
എ. രവീന്ദ്രനാഥ് 2001-2008
ബി. രത്നകുമാരീ 2007-2008
അച്യുതൻ .വി.ആർ 2008 -2009
ഭാസ്കരൻ പി.വി 2009 - 2011
ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്)
2011 മുതൽ
അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ)
അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ )
അലി കെ കെ. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

       * പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ വളാഞ്ചേരി റോഡിൽ നിന്ന് 2 കിലോമീറ്റർ പോരുക,
       * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ നിന്ന് പള്ളിപ്പുറം റോഡിൽ 5 കിലോമീറ്റർ പോരുക.