പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/2019-20

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 12 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)

പ്രവേശനോത്സവം
മദ്ധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ 6ന് സ്ക്കൂൾ തുറന്നു. പ്രവേശനോത്സവം നന്നായി ആഖോഷിച്ചു. യോഗം ബഹു. മാനേജർ വെ. റവ. ഫാദർ കുര്യാക്കോസ് ഇരവിമംഗലം ഉദ്ഘാടനം ചെയ്തു. ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോ സ്വാഗതം പറഞ്ഞു. പി റ്റി എ പ്രസിഡന്റ് ശ്രീ തോമസ്ജി പള്ളിപ്പാടൻ കൈക്കാരൻ ശ്രീ ജോയി പള്ളിപ്പാടൻ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മേരി ജേക്കബ് സോഫി കൃതജ്ഞത പറഞ്ഞു. യോഗത്തിനുശേഷം പുതിയതായി ചേർന്ന കുട്ടികളെ ക്ലാസ് ടീച്ചേഴ്സ് അവരവരുടെ ക്ലാസിലേക്ക് കൊണ്ടുപോയി. മധുരപലഹാര വിതരണത്തോടെ കൂടി പരിപാടികൾ അവസാനിച്ചു.
ഉച്ച ഭക്ഷണോദ്ഘാടനം
ഉച്ചക്ക് 12.45ന് ഈ വർഷത്തെ ഉച്ചഭക്ഷണ പരിപാടി ഹെഡ്മിസ്ട്രസ് ജില്ലി പി ജിയോ ഉത്ഘാടനം ചെയ്തു. വിഭവ സമൃദ്ധമായതും സ്വാദിഷ്ടമായതും ആയ ഭക്ഷണം അധ്യാപകർ കുട്ടികൾക്ക് വിളമ്പി കൊടുത്തു.
വായന്ക്കളരിയുടെ ഉദ്ഘാടനം
ഹോട്ടൽ ഉഡുപ്പി ഭവന്റെ സഹകരണത്തോടെ ആരംഭിച്ച വായനക്കളരിയുടെ ഉത്ഘാടനം ഉഡുപ്പി മാനേജിങ്ങ് ഡയറക്ടർ വി വി രാജീവ് വിദ്യാർത്ഥിക്ക് മനോരമ പത്രം നല്കി നിർവഹിച്ചു.
വായനാദിനം
ബാഹാഹോട്ടൽ ഇടപ്പിള്ളിയുടെ മനേജിങ്ങ് ഡയറക്ടർ പി റഷീദ് പുറക്കാട്ട് മാധ്യമം പത്രം വിദ്യാർത്ഥികൾക്ക് കൈമാറി നിർവഹിച്ചു. എല്ലാദിവസവും കുട്ടികൾ പ്രശസ്തസാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ അസംബ്ലിയിൽ വായിച്ചു.
യോഗാദിനം
അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 യോഗാദിനമായി ആചരിച്ചു. അന്നേ ദിവസം അസംബ്ലിയിൽ യോഗാ സന്ദേശമായി യോഗയുടെ മാഹാല്മ്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. തുടർന്ന് ആൻസി ടീച്ചറുടെ നേതൃത്വത്തിൽ യോഗ പ്രാക്ടീസ് നടത്തി. കുട്ടികൾ യോഗാ ഡാൻസ് നടത്തി.
അഖിലകേരള ബാലജനസഖ്യം
അഖിലകേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം ജൂൺ 25ന് നടന്നു. അഖിലകേരള ബാലജനസഖ്യം, വിവധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സിനി ആർടിസ്റ്റ് ശ്രീ കുമരകം രഘുനാഥ് നിർവഹിച്ചു. ഗായിക ശ്രീമതി ശ്രീപ്രിയാ മേനോൻ ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഗാനം ആലപിച്ചു. അധ്യാപിക ശ്രീമതി രമ്യ യോഗത്തിന് നന്ദി പറഞ്ഞു.
വായനാവാര സമാപനം
വിവിധക്ലബുകളുടെ ഉദ്ഘാടന ദിവസം തന്നെ വായനാവാര സമാപനവും നടത്തി. അന്നേ ദിവസം ഗായകനും ചിത്രാകാരനുമായ ശ്രീ സൽക്കല വിജയൻ ചിത്രരചന നടത്തിയും നാടൻ പാട്ടുകൾ ചൊല്ലിയും കുട്ടികളുമായി സംവദിച്ചു. ന്യൂസ് റീഡർ ജി വേണുഗോപാൽ കുട്ടികളോടൊപ്പം നാടൻ പാട്ടുകൾ ചൊല്ലി പ്രോത്സാഹിപ്പിച്ചു.
തിരുഹൃദയ പ്രതിഷ്ഠ
രാവിലെെ 10.30ന് ബഹു. മാനേജർ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം സ്ക്കൂളിൽ തിരുഹൃദയപ്രതിഷ്ഠയും വെഞ്ചിരിപ്പും നടത്തി.
'പിറ്റിഎ യോഗം
ജൂലൈ 6-ാം തിയതി 9.45ന് ക്ലസ് പിറ്റിഎ യോഗം നടന്നു. 10.05ന് 2019-20 അദ്ധ്യന വർഷത്തെ അദ്ധാപക രക്ഷാകർത്തൃ സംഘടനയുടെ പ്രഥമ ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ അദ്ധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ് എല്ലാവരേയും സ്വഗതം ചെയ്തു. യോഗം ബഹുമാനപ്പെട്ട മാനേജർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അവർക്ക് പിറ്റിഎ , മാനേജ്‍മെന്റ് സ്റ്റാഫ് റിട്ടയേർഡ് മാനേജർ, അദ്ധ്യാപകർ, പോസ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ വക ക്യഷ് അവാർഡും പുരസ്ക്കാര വിതരണവും നടത്തി. ഉന്നത വിജയം നേടിയ കായികതാരങ്ങൾക്കായി ഹോക്കി പരിശീലകൻ ശ്രീ ആർ ശ്രീധര ഷേണായിയുടെ വക ക്യഷ് അവാർഡും നൽകി. ശ്രീ സബേഷ് എം എ ഓഡിറ്റ് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി ജെ മേരി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസ അർപ്പിച്ച് ശ്രീ തോമസ്ജി പള്ളിപ്പാടൻ സംസാരിച്ചു. മുൻവിദ്യാർത്ഥിനി പ്രതിനിധി കുമാരി അനഘ ഗണേശ് മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ജിജി ടീച്ചർ കൃതജ്ഞത പറഞ്ഞു. യോഗം 1.00 പിഎം ന് അവസാനിച്ചു. പിറ്റിഎ പ്രസിഡന്റായി തോമസ് ജി പള്ളിപ്പാടനേയും വൈസ്പ്രസിഡന്റായി സ്മിത സൈമണും, ഓഡിറ്ററായി ജയകുമാറും പിറ്റിഎ ആയി ലത കെ മേനോനും തിരഞ്ഞടുക്കപ്പെട്ടു. ക്രിസ്തുമസ് ദിനാഘോഷം
ഞങ്ങളുടെ സ്ക്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 4-ാം തീയതി ആഘോഷിച്ചു. അന്നേ ദിവസം സാന്താക്ലോസ് മത്സരം നടത്തി. ഏറ്റവും നല്ല സാന്താക്ലോസിന് ക്ലാസടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി. കരോൾ ഗാനം ,ഡാൻസ് തുടങ്ങിയ കുട്ടിളുടെ വിവിധ കലാപരിപാടികൾ അന്നേ ദിവസത്തിന്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അധിമനോഹരമായ ഒരു പുൽക്കൂടും നിർമ്മിച്ചു.