പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/2019-20

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം
മദ്ധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ 6ന് സ്ക്കൂൾ തുറന്നു. പ്രവേശനോത്സവം നന്നായി ആഖോഷിച്ചു. യോഗം ബഹു. മാനേജർ വെ. റവ. ഫാദർ കുര്യാക്കോസ് ഇരവിമംഗലം ഉദ്ഘാടനം ചെയ്തു. ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോ സ്വാഗതം പറഞ്ഞു. പി റ്റി എ പ്രസിഡന്റ് ശ്രീ തോമസ്ജി പള്ളിപ്പാടൻ കൈക്കാരൻ ശ്രീ ജോയി പള്ളിപ്പാടൻ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മേരി ജേക്കബ് സോഫി കൃതജ്ഞത പറഞ്ഞു. യോഗത്തിനുശേഷം പുതിയതായി ചേർന്ന കുട്ടികളെ ക്ലാസ് ടീച്ചേഴ്സ് അവരവരുടെ ക്ലാസിലേക്ക് കൊണ്ടുപോയി. മധുരപലഹാര വിതരണത്തോടെ കൂടി പരിപാടികൾ അവസാനിച്ചു.
ഉച്ച ഭക്ഷണോദ്ഘാടനം
ഉച്ചക്ക് 12.45ന് ഈ വർഷത്തെ ഉച്ചഭക്ഷണ പരിപാടി ഹെഡ്മിസ്ട്രസ് ജില്ലി പി ജിയോ ഉത്ഘാടനം ചെയ്തു. വിഭവ സമൃദ്ധമായതും സ്വാദിഷ്ടമായതും ആയ ഭക്ഷണം അധ്യാപകർ കുട്ടികൾക്ക് വിളമ്പി കൊടുത്തു.
വായന്ക്കളരിയുടെ ഉദ്ഘാടനം
ഹോട്ടൽ ഉഡുപ്പി ഭവന്റെ സഹകരണത്തോടെ ആരംഭിച്ച വായനക്കളരിയുടെ ഉത്ഘാടനം ഉഡുപ്പി മാനേജിങ്ങ് ഡയറക്ടർ വി വി രാജീവ് വിദ്യാർത്ഥിക്ക് മനോരമ പത്രം നല്കി നിർവഹിച്ചു.
വായനാദിനം
ബാഹാഹോട്ടൽ ഇടപ്പിള്ളിയുടെ മനേജിങ്ങ് ഡയറക്ടർ പി റഷീദ് പുറക്കാട്ട് മാധ്യമം പത്രം വിദ്യാർത്ഥികൾക്ക് കൈമാറി നിർവഹിച്ചു. എല്ലാദിവസവും കുട്ടികൾ പ്രശസ്തസാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ അസംബ്ലിയിൽ വായിച്ചു.
യോഗാദിനം
അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 യോഗാദിനമായി ആചരിച്ചു. അന്നേ ദിവസം അസംബ്ലിയിൽ യോഗാ സന്ദേശമായി യോഗയുടെ മാഹാല്മ്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. തുടർന്ന് ആൻസി ടീച്ചറുടെ നേതൃത്വത്തിൽ യോഗ പ്രാക്ടീസ് നടത്തി. കുട്ടികൾ യോഗാ ഡാൻസ് നടത്തി.
അഖിലകേരള ബാലജനസഖ്യം
ഡോ. ഷാഹിനയെ അഖിലകേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം ജൂൺ 25ന് നടന്നു. അഖിലകേരള ബാലജനസഖ്യം, വിവധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സിനി ആർടിസ്റ്റ് ശ്രീ കുമരകം രഘുനാഥ് നിർവഹിച്ചു. ഗായിക ശ്രീമതി ശ്രീപ്രിയാ മേനോൻ ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഗാനം ആലപിച്ചു. അധ്യാപിക ശ്രീമതി രമ്യ യോഗത്തിന് നന്ദി പറഞ്ഞു.
വായനാവാര സമാപനം
വിവിധക്ലബുകളുടെ ഉദ്ഘാടന ദിവസം തന്നെ വായനാവാര സമാപനവും നടത്തി. അന്നേ ദിവസം ഗായകനും ചിത്രാകാരനുമായ ശ്രീ സൽക്കല വിജയൻ ചിത്രരചന നടത്തിയും നാടൻ പാട്ടുകൾ ചൊല്ലിയും കുട്ടികളുമായി സംവദിച്ചു. ന്യൂസ് റീഡർ ജി വേണുഗോപാൽ കുട്ടികളോടൊപ്പം നാടൻ പാട്ടുകൾ ചൊല്ലി പ്രോത്സാഹിപ്പിച്ചു.
തിരുഹൃദയ പ്രതിഷ്ഠ
രാവിലെെ 10.30ന് ബഹു. മാനേജർ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം സ്ക്കൂളിൽ തിരുഹൃദയപ്രതിഷ്ഠയും വെഞ്ചിരിപ്പും നടത്തി.
'പിറ്റിഎ യോഗം
ജൂലൈ 6-ാം തിയതി 9.45ന് ക്ലസ് പിറ്റിഎ യോഗം നടന്നു. 10.05ന് 2019-20 അദ്ധ്യന വർഷത്തെ അദ്ധാപക രക്ഷാകർത്തൃ സംഘടനയുടെ പ്രഥമ ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ അദ്ധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ് എല്ലാവരേയും സ്വഗതം ചെയ്തു. യോഗം ബഹുമാനപ്പെട്ട മാനേജർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അവർക്ക് പിറ്റിഎ , മാനേജ്‍മെന്റ് സ്റ്റാഫ് റിട്ടയേർഡ് മാനേജർ, അദ്ധ്യാപകർ, പോസ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ വക ക്യഷ് അവാർഡും പുരസ്ക്കാര വിതരണവും നടത്തി. ഉന്നത വിജയം നേടിയ കായികതാരങ്ങൾക്കായി ഹോക്കി പരിശീലകൻ ശ്രീ ആർ ശ്രീധര ഷേണായിയുടെ വക ക്യഷ് അവാർഡും നൽകി. ശ്രീ സബേഷ് എം എ ഓഡിറ്റ് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി ജെ മേരി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസ അർപ്പിച്ച് ശ്രീ തോമസ്ജി പള്ളിപ്പാടൻ സംസാരിച്ചു. മുൻവിദ്യാർത്ഥിനി പ്രതിനിധി കുമാരി അനഘ ഗണേശ് മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ജിജി ടീച്ചർ കൃതജ്ഞത പറഞ്ഞു. യോഗം 1.00 പിഎം ന് അവസാനിച്ചു. പിറ്റിഎ പ്രസിഡന്റായി തോമസ് ജി പള്ളിപ്പാടനേയും വൈസ്പ്രസിഡന്റായി സ്മിത സൈമണും, ഓഡിറ്ററായി ജയകുമാറും പിറ്റിഎ ആയി ലത കെ മേനോനും തിരഞ്ഞടുക്കപ്പെട്ടു.
വായനാക്കളരി
എറണാകുളം ലയൺസ് ക്ലബിന്റെ സഹകരണത്തോടെ ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം 11.30ന് ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ജോസ് അല്ലേഷ് വിദ്യാർത്ഥിനി പ്രതിനിധിക്ക് പത്രം നൽകികൊണ്ട് നിർവഹിച്ചു. ലയൺസ് ക്ലബ് അംഗങ്ങളായ ശശിധരമേനോൻ, സി എ പ്രദീപ്, കെ ഒ ജോണി, പ്രശാന്ത് ദാസ് മങ്കിടി, ജീവൻ കെ ആർ, ജിത ജീവൻ റാണി ദാസ്, റോജ ആന്റണി, ഹെ‍ഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.
ചാന്ദ്രദിനം
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ബഹിരാകാശവിജാഞാനം ഉണർത്തുന്നതിനുമായി ചാന്ദ്രദിന ക്വിസ് 2019 സംഘടിപ്പിച്ചു. യു പി വിഭാഗത്തിൽ നന്ദന സി എസ് , മിഫീദ മുഹമ്മദ്, ഫാാത്തിമ എം എൻ എന്നിവരും ഹൈസ്ക്കൂളവിഭാഗത്തിൽ ലിനെറ്റ് റ്റി എം, മേഘ സിനിൽ, സുൽത്താന തസ്നീം, ഏയ്ഞ്ചൽ ട്രീസ എന്നിവർ വിജയിച്ചു.
കേരള ചരിത്ര ക്വിസ്
ചരിത്രാവബോധം വളർത്തുന്നതിനും ചരിത്ര രചനയിൽ ആർക്കൈവൽ രേഖകൾ വഹിക്കുന്ന പങ്കിനെകുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിന് കേരള ചരിത്ര ക്വിസ് 2019 സംഘടിപ്പിച്ചു. സഫീന റഹീം, മുഫീദ മുഹമ്മദ് ആൻമരിയ ബെൻ എന്നിവർ യു പി വിഭാഗത്തിലും ലിനെറ്റ് എഫ് എ, മറീന സജി , കൃഷ്ണവേണി എന്നിവർ എച്ച് എസ് വിഭാഗത്തിലും വിജയികളായി.
സ്മാർട്ട് ക്ലാസ് ഉദ്ഘാടനം
പുതിയ സ്മാർട്ട് ക്ലാസിന്റെ ഉദ്ഘാടനവുംസ്വിച്ച് ഓൺ കർമ്മവും ബഹു. മാനേജർ വെ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം , എം പി ശ്രീ ഹൈബി ഈഡൻ എം എൽ എ ശ്രീ പി ടി തോമസ്, ഹെഡ്മിസ്ട്രസ് , ശ്രീമതി ജില്ലി പി ജിയോ , ട്രസ്റ്റിമാർ ശ്രീ ജോയ് പള്ളിപ്പാടൻ, ശ്രീ ജോസ് നീരാക്കൽ, റിട്ടയർ ചെയ്ത ഹെഡ്മിസ്ട്രസ് ശ്ീമതി തേശമ്മ ടീച്ചർ എന്നിവർ ചേർന്നു നിർവഹിച്ചു. തുടർന്ന് സിസിടിവി ക്യാമറയുടെ ഉദ്ഘാടനവും നടന്നു. അതിനുശേഷം മഹാത്മ യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു
സ്വാതന്ത്ര്യദിന ആഘോഷം
ശക്തമായ മഴയും പ്രളയ ഭീഷണിയും ഉണ്ടായിരുന്നതിനാൽ സ്വാതന്ത്ര്യദിനം വളരെ ലളിതമായാണ് ആചരിച്ചത്. ഹെഡ്മിസ്ട്രസ് ജില്ലി പി ജിയോ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു
പയസ് ദിനാഘോഷം
പയസ് ദിനാഘോഷപരിപാടികൾ സമചിതമായി കൊണ്ടാടി. സ്വാഗതം നേർന്നുകൊണ്ട് ശ്രീമതി ജില്ലി പി ജിയോ സംസാരിച്ചു. അദ്ധ്യക്ഷപദം അലങ്കരിച്ച ബഹു മാനേജർ പെ. റവ ഫാദർ കുര്യാക്കോസ് ഇരവിമംഗലം പയസ് ദിന സന്ദേശം നൽകി. സ്വന്തം പരിമിതികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മറ്റുള്ളവർക്ക് മാതൃകയായിത്തീർന്ന പൂർവ്വ വിദ്യാർത്ഥിനി ഡോ. ഷാഹിനയെ അഭിനൻ്ദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ട്രസ്റ്റിമാരായ ശ്രീ ജോയി പള്ളിപ്പാടൻ, ശ്രീ ജോസ് നീരാക്കൽ സ്റ്റാഫഅ പ്രതിനിധി സി. സീന എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോ. ഷാഹിന മറുപടിപ്രസംഗത്തിൽ എല്ലാവർക്കും പയസ്ദിനാശംസകൾ നേർനേനു. പയസ് സ്റ്റാർ ആയി 10എ യിലെ കുമാരി ശ്രീചിത്രയേയും പയസ് പേൾ ആയി ശ്രീമതി ആൻസി ടീച്ചറിനേയും തിരഞ്ഞെടുത്തു. യോഗത്തിന് കൃതജ്ഞത അർപ്പിച്ച് ശ്രീമതി മരിയ ടീച്ചർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം പുതിയ ജനറേറ്ററിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു. മാനേജർ വെ റവ. ഫാദർ കുര്യാക്കോസ് ഇരവിമംഗലം നിർവഹിച്ചു.
ക്രിസ്തുമസ് ദിനാഘോഷം
ഞങ്ങളുടെ സ്ക്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 4-ാം തീയതി ആഘോഷിച്ചു. അന്നേ ദിവസം സാന്താക്ലോസ് മത്സരം നടത്തി. ഏറ്റവും നല്ല സാന്താക്ലോസിന് ക്ലാസടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി. കരോൾ ഗാനം ,ഡാൻസ് തുടങ്ങിയ കുട്ടിളുടെ വിവിധ കലാപരിപാടികൾ അന്നേ ദിവസത്തിന്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അധിമനോഹരമായ ഒരു പുൽക്കൂടും നിർമ്മിച്ചു.