നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 7 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19031 (സംവാദം | സംഭാവനകൾ)
നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
വിലാസം
തിരുനാവായ
സ്ഥാപിതം17 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-12-201619031



തിരുന്നാവായ നിളാതീരത്ത് ചരിത്രപ്രാധാന്യമുള്ള ചങ്ങമ്പള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാവാമുകുന്ദ ഹയര്‍ സെക്കണ്ടറി സ്കൂള്‍.1946 ജൂണ്‍ 17-ന് പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946-ല്‍ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ആദ്യപേര് "'കേരളവിദ്യാപീഠം"' എന്നാണ്. ശ്രീ. കെ.ശങ്കുണ്ണിമേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.വി.ബാലകൃഷ്ണന്‍ നായര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടക്കത്തില്‍ ഫസ്റ്റ് ഫോം സെക്കന്‍റ് ഫോം തേഡ്ഫോം എന്നീ ക്ളാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.തിരുന്നാവായ നാവാമുകുന്ദക്ഷേത്രം സത്രം കെട്ടിടത്തിലായിരുന്നു ആദ്യം സ്ക്കൂളാരംഭിച്ചത്. 1947 -ല്‍ ആണ് നിളാതീരത്തെ ചങ്ങമ്പള്ളിക്കുന്നില്‍ പണിത കെട്ടിടത്തിലേക്ക് സ്ക്കൂള്‍ മാറ്റിയത്. 1950 മാര്‍ച്ചിലാണ് ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷ എഴുതിയത്.1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രത്യേകം സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സ്പോര്‍ട്സ് അക്കാദമി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

. സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ.പി.പദ്മനാഭന്‍ നായരാണ്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ഗോപകുമാര്‍ എം കെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍വിജി വിശ്വനുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വശ്രീ "കെ.വി.ബാലകൃഷ്ണന്‍ നായര്‍, പി.എം.സേതുമാധവന്‍ നായര്‍,ടി.ദാമോദരന്‍ മൂസ്സത്, വി.ബാലകൃഷ്ണമേനോന്‍, വി.എ.ചാക്കോ,പി.ലക്ഷ്മി, സി.കൊച്ചുകാര്‍ത്ത്യായനി, കെ.ശശിധരന്‍, എസ്.രമാദേവി, ഏ.പി.കൃഷ്ണന്‍ നമ്പൂതിരി, പി. ഗീത, ടി വി അച്ച്യുതന്‍ കുട്ടി പി ശ്യാമള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സുരാസു - നാടകകൃത്ത്, സിനിമാനടന്‍"
  • ഡോ. വെളുത്താട്ട് കേശവന്‍-ചരിത്രകാരന്‍"
  • സി.അച്ചുതന്‍ - മുന്‍ സെബി അപ്പലെറ്റ്ട്രിബ്യൂണല്‍ ചെയര്മാന്‍"
  • ശ്രീമതി പി.പി. സരോജിനി-പ്രശസ്തകവി ശ്രീ ഓ.എന്‍.വി.കുറുപ്പിന്റെ പത്നി.
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

വഴികാട്ടി

<googlemap version="0.9" lat="10.866751" lon="75.991691" zoom="16" width="350" height="350" selector="no" controls="none">10.866751,75.991691, NMHSS THIRUNAVAYA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.