"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
! ക്രമനമ്പർ !! ക്ലബ്ബുകൾ/ഓർഗനൈസേഷൻ !! ടീച്ചർ-ഇൻചാർജ്
! ക്രമനമ്പർ !! ക്ലബ്ബുകൾ/ഓർഗനൈസേഷൻ !! ടീച്ചർ-ഇൻചാർജ്
|-
|-
| 01 || ഐ.ടി കോർഡിനേറ്റർ(H.S) || രജനി രാജ്
| 01 || നാഷണൽ സർവ്വീസ് സ്കീം || എൻസി മത്തായി
|-
|-
| 02 || എൻ.സി.സി (Girls) || രശ്മി ചന്ദ്രൻ
| 02 || എൻ.സി.സി (Girls) || രശ്മി ചന്ദ്രൻ

11:50, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ക്രമനമ്പർ ക്ലബ്ബുകൾ/ഓർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
01 നാഷണൽ സർവ്വീസ് സ്കീം എൻസി മത്തായി
02 എൻ.സി.സി (Girls) രശ്മി ചന്ദ്രൻ

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ 

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ  പ്രവർത്തനങ്ങൾ 2023-2024

നവീനം  2023

യർ സെക്കന്ററി     (വൊക്കേഷണൽ) ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുന്നതി നോടനുബന്ധമായി പുതിയ NSQF കോഴ്സുകളുടെ സവിശേഷതകൾ, പ്രാധാന്യം, തൊഴിൽ സാധ്യത എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 05/07/2023 ന് രാവിലെ 10മണിക്ക് നവീനം 2023 സ്വാഗത സെമിനാർ  നടത്തപ്പെട്ടു കരിയർ മാസ്റ്റർ ശ്രീലേഖ ആർ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡന്റ്  ശ്രീ ആർ രമേശ് അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ ശ്രീ പി കെ ഗോപിനാഥൻ നായർ നവീനം 2023 ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ  S രമാദേവി ആമുഖ പ്രഭാഷണം നടത്തി

NSQF കോഴ്സുകളുടെ പ്രാധാന്യവും  തൊഴിൽ സാധ്യതകളും

NSQF കോഴ്സുകളുടെ പ്രാധാന്യവും  തൊഴിൽ സാധ്യതകളും  - മോഡ്യൂൾ അവതരണം ശ്രീ സലിൽ കുമാർ PPT സഹായത്തോടെ നിർവഹിച്ചു കോഴ്സുകളെ സംബന്ധിച്ച് രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളു ടെയും  സംശയങ്ങൾക്ക് കരിയർ മാസ്റ്റർ ശ്രീലേഖ ആർ മറുപടി നൽകി വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം170 പേർ ഈ സ്വാഗത സെമിനാറിൽ പങ്കെടുത്തു

കരിയർ പ്ലാനിങ്

ഹയർ സെക്കൻഡറിക്ക് (വൊക്കേഷണൽ) ശേഷമുള്ള ഉപരിപഠന സാധ്യതകൾ, തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 26/06/2023 രാവിലെ 11 മണിക്ക് കരിയർ പ്ലാനിങ് ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.കേരള യൂണിവേഴ്സിറ്റി,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി,ഹയർസെക്കന്ററി, ST ഡെവലപ്മെന്റ് ബോർഡ്, SPC തുടങ്ങിയവയുടെ കരിയർ ഗൈഡൻസ് ഫാക്കൽറ്റിയും KILE ജോബ് ഡയറക്ടറി എഡിറ്ററുമായ പ്രശസ്ത കരിയർ വിദഗ്ധൻ  ശ്രീ രതീഷ് കുമാർ എസ് ആണ് ക്ലാസ് നയിച്ചത്.

         മികച്ച ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരങ്ങൾ, വിവിധ പ്രവേശന പരീക്ഷകൾ, വിദേശ പഠനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്  കുട്ടികളുടെ മുഴുവൻ സംശയങ്ങളും ദൂരീകരിക്കാൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു.  അഭിരുചികൾക്കും ചുറ്റുപാടുകൾക്കും അനുസൃതമായി എങ്ങനെ തൊഴിൽ മേഖല കണ്ടെത്താം  എന്നതിനെ സംബന്ധിച്ച് കുട്ടികൾക്ക് വ്യക്തമായ അവബോധം ലഭിച്ചു

ഷീ ക്യാമ്പ്

        കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 11/08/2023, 2 മണിക്ക് വിഎച്ച്എസ്ഇ വിഭാഗത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടി ഷി ക്യാമ്പ് സംഘടിപ്പിച്ചു. Dr വന്ദന U, (ഋഷി ഹോസ്പിറ്റൽ, തിരുവനന്തപുരം) ആയിരുന്നു ഫാക്കൽറ്റി

             പെൺകുട്ടികളുടെ ആരോഗ്യം, ശാരീരിക വളർച്ചയിൽ ഉള്ള വ്യതിയാനങ്ങൾ, ശരിയായ വിവാഹപ്രായം, അവർ ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു. കുട്ടികളുടെ വ്യക്തിപരമായ ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടറുമായി പങ്കുവയ്ക്കുകയും അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു. പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും സാമൂഹിക സുരക്ഷ ,വനിതാ വിദ്യാഭ്യാസം,എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനും ഈ പ്രോഗ്രാം വളരെ സഹായകരമായിരുന്നു.

പോക്സോ ബോധവൽക്കരണ ക്ലാസുകൾ

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒന്ന് രണ്ട്  തീയതികളിൽ പോക്സോ ബോധവൽക്കരണ ക്ലാസുകൾ നടന്നു

പോസിറ്റീവ് പേരന്റിംഗ്

         കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ  പ്രവർത്തനങ്ങളുടെ ഭാഗമായി 03/10/2023, 2.30 ന് രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള കൗൺസിലിംഗ് പ്രോഗ്രാം പോസിറ്റീവ് പാരന്റിങ് സംഘടിപ്പിച്ചു. കൗൺസിലിംഗ് രംഗത്ത്  വർഷങ്ങളുടെ പരിചയസമ്പത്തുള്ള IMG ഫാക്കൽറ്റി അഡ്വക്കേറ്റ് എ കെ രാജശ്രീ , ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്‌വർക്ക്, ആലപ്പുഴ ആണ് ക്ലാസ് നയിച്ചത്

               രക്ഷകർത്താക്കൾക്കായി നടത്തിയ ഈ പ്രോഗ്രാമിലൂടെ കൗമാര പ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കൗൺസിലറുമായി  സംസാരിക്കാൻ രക്ഷകർത്താക്കൾക്ക് അവസരം ലഭിച്ചു. കുട്ടികളുമായി തുറന്നു സംസാരിക്കേണ്ടതിന്റെയും, അവരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കേണ്ടതിന്റെയും  പ്രാധാന്യം

രക്ഷകർത്താക്കൾക്ക് മനസ്സിലാക്കി കൊടുത്തു. നല്ല പെരുമാറ്റ മര്യാദകൾ കുട്ടികളെ പഠിപ്പിക്കണമെന്നും  അവരുടെ വ്യക്തിത്വത്തെ മാനിക്കണമെന്നും രക്ഷകർത്താക്കളുടെ സമയോചിതമായ ഇടപെടലുകളിലൂടെ കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ സാധിക്കുമെന്നും അഡ്വക്കേറ്റ് എ കെ രാജശ്രീ അഭിപ്രായപ്പെട്ടു


ഹാപ്പി ലേണിങ്

            കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ16/10/2023, 10.30 ന്  ഹാപ്പി ലേണിങ് പ്രോഗ്രാം നടത്തപ്പെട്ടു. ഫാക്കൽറ്റി  Dr Hemand Aravind, Research Scientist, Agro Research Lab, Kottayam.

          കുട്ടികളുടെ പഠനവിരസത അകറ്റി പഠനം രസകരവും ആയാസരഹിതവും പ്രയോജനപ്രദവു മാക്കുന്നതിനുള്ള ലളിതമായ മാർഗങ്ങൾകുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ, ടൈം മാനേജ്മെന്റ് ടെക്നിക്സ്, മൈൻഡ് റിലാക്സേഷൻ ടിപ്സ് മുതലായവ വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികളുടെ പഠനവിരസതയും പരീക്ഷാഭീതിയും അകറ്റി ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെ അഭിമുഖീകരിക്കാൻ  കുട്ടികളെ പ്രാപ്തരാക്കാൻ ഈ പ്രോഗ്രാം വളരെ സഹായകരമായി. പഠനകാര്യങ്ങളിൽ പുതിയ ദിശാബോധം കൈവരിക്കാൻ കുട്ടികൾക്ക്ഈ പ്രോഗ്രാമിലൂടെ സാധിച്ചു.

മൈൻഡ് ഫുൾനെസ്സ് കൗൺസിലിംഗ്

              CGCC പ്രവർത്തനങ്ങളുടെ ഭാഗമായി19/10/2023,11am ന് മൈൻഡ് ഫുൾനെസ് കൗൺസിലിംഗ് നടത്തപ്പെട്ടു. ഫാക്കൽറ്റി  :  G ഉത്തര കുട്ടൻ , സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ശക്തികുളങ്ങര. കൗൺസിലിംഗ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ശ്രീ ഉത്തര കുട്ടൻ  self awareness, empathy, critical thinking, decision making, problem solving മുതലായ ജീവിത നൈപുണികൾ  പൊതുവായും stress/emotions management വളരെ വിശദമായും  ചർച്ച ചെയ്തു കുട്ടികളിൽ ആത്മവിശ്വാസം വിമർശന ചിന്ത എന്നിവ വളർത്താനും കൂടുതൽ കാര്യക്ഷമമായി emotions മാനേജ് ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കാൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു. ദൈനംദിന ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ ഫലപ്രദമായി എങ്ങനെ മാനേജ് ചെയ്യണമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പ്രോഗ്രാമിലൂടെ സാധിച്ചു

സൈബർ വെൽനസ് പ്രോഗ്രാം

          02/02/2024  11 am ന് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ  സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. .ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ SI, ശ്രീ സജികുമാർ ആണ് ക്ലാസ് നയിച്ചത്. സോഷ്യൽ മീഡിയ ഉപയോഗത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി ചർച്ച ചെയ്തു. സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന സൈബർ പ്രവർത്തനങ്ങളും അവയ്ക്കുള്ള ശിക്ഷാവിധികളും വളരെ ലളിതമായി വിശദീകരിച്ചു.  സൈബർ കുറ്റകൃത്യങ്ങൾക്ക് തെളിവുകൾ പൂർണ്ണമായി നശിപ്പിക്കുവാൻ സാധ്യമല്ലാത്തതിനാൽ തീർച്ചയായും ശിക്ഷിക്കപ്പെടും എന്ന് അവബോധം ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് ലഭിച്ചു

സ്കിൽ ഡേ 2023

              CGCC യുടെ ആഭിമുഖ്യത്തിൽ 03/11/2023 ന് സ്കിൽ ഡേ സംഘടിപ്പിച്ചു. OFE വിഭാഗം കുട്ടികൾ നടത്തിയ പവർ പോയിന്റ് പ്രസന്റേഷൻ എംപ്ലോയബിലിറ്റി സ്കിൽ, ഗ്രീൻ സ്കിൽ, അനുബന്ധ വിഷയങ്ങളെ സംബന്ധിച്ച് വ്യക്തമായ അവബോധം നൽകി. കോഴ്സുമായി ബന്ധപ്പെട്ട മോഡലുകളും ചാർട്ടുകളും സവിശേഷ ശ്രദ്ധയാകർഷിച്ചു.

ORG വിഭാഗം കുട്ടികൾ നിർമ്മിച്ച  ജൈവവളങ്ങൾ, കീടനാശിനികൾ, അവയുടെ നിർമ്മാണ രീതി വിവരിക്കുന്ന ചാർട്ടുകൾ, ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം സ്റ്റിൽ മോഡൽ, കോഴ്സുമായി ബന്ധപ്പെട്ട ചാർട്ടുകൾ മുതലായവ പ്രദർശിപ്പിച്ചു

LTR വിഭാഗത്തിന്റെ ഹെൽത്ത് ക്ലിനിക്കിൽBlood group, BMI നിർണയം, പ്രമേഹ രക്തസമ്മർദ്ദ പരിശോധനകൾ  എന്നിവ നടത്തപ്പെട്ടു. കൂടാതെ കോഴ്സുമായി ബന്ധപ്പെട്ട ചാർട്ടുകൾ, മോഡലുകൾ,വിവിധ മെഡിക്കൽലാബ് ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.

റീഡിങ് കോർണർ

      കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ റീഡിങ് കോർണർ സജ്ജീകരിച്ചിട്ടുണ്ട് ദിനപത്രങ്ങളും അനുകാലികപ്രസിദ്ധീകരണങ്ങളും, പി എസ് സി ബുള്ളറ്റിനും റീഡിങ് കോർണറിൽ ലഭ്യമാണ്

നേർവഴി

         26/07/2023,2 pm ന് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ CPO ശ്രീ  ഷിഹാബ് ഇസാക്ക് ആണ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തിയത്

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ