നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
07:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിപത്ത്


ഇന്ന് ലോകത്തെ കാർന്നുതിന്നുന്ന ഓരു മഹാ വിപത്ത് ആയി മറിരിക്കുകയാണ് കോവിഡ്‌19 .ഈ കാലഘട്ടത്തിൽ മനുഷ്യരാശിയെ ഇതുപോലെ അപ്പാടെ നിശ്ചലമാക്കിയ ഒരു വിപത്ത് ഉണ്ടായിട്ടില്ല .നേടിയ ശാസ്ത്ര നേട്ടങ്ങളെ എല്ലാം പിന്നിലാക്കി കോവിഡ്‌ ലോകത്തെ ആകെ പിടിച്ചുലക്കുകയാണ്.1918മുതൽ 1920വരെ നീണ്ടുനിന്ന ,500 ദശലക്ഷം മനുഷ്യരെ ബാധിക്കുകയും,50ദശലക്ഷം മനുഷ്യരുടെ ജീവൻ എടുക്കുകയും ചെയ്ത സ്പാനിഷ് ഫ്ലൂ എന്ന പകർച്ച വ്യാധി ആണ് ചരിത്രത്തിൽ ഇതേപോലെ ദുരിതം വിതറിയ വിപത്ത്.
കൊറോണ എന്ന വൈറസിന് ഇന്നേ വരെ ലോക രാഷ്ട്രങ്ങൾ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിനെ പ്രതിരോധിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് .ഇതിനെ തടയാൻ പല മാർഗങ്ങളും ഉണ്ട്. പ്രധനമായും സാമൂഹിക അകലം പാലിക്കണം. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം .ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ വൈദ്യ സഹായം നേടണം .തുമ്മുമ്പോളോ ചുമക്കുമ്പോളോ ടിഷ്യു ഉപയോഗിക്കുക .അതുപോലെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഓരോ 30 mint ഇടയിലും സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച് കൈകൾ കഴുകണം.പൊതുജനകളുമായ ഇടപഴകുന്നവർ ഹാൻഡ് സാനിറ്റൈസർ ഇടക്കിടെ ഉപയോഗിക്കുക .നമ്മൾ താമസിക്കുന്ന സ്ഥാലത്തുനിന്നും മറ്റൊരു സ്ഥാലത്തേക്ക് മാറാതെ അവിടെ തന്നെ തുടരുക.വിദേശത്തു നിന്ന് വരുന്നവർ ഉണ്ടെങ്കിൽ അവർ ഉടനെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക .പരമാവധി അവരുമായി സമ്പർക്കം ഒഴിവാക്കുക. പ്രായമായവരോ കൊച്ച്കുട്ടികളോ ഉണ്ടെങ്കിൽ അവരെ പ്രത്യേകം സൂക്ഷിക്കണം.ഇതുപോലെ ഉള്ള പ്രതിധിരോധ പ്രവർത്തനത്തിലൂടെ മാത്രമേ നമുക്ക് കോവിഡ്‌ എന്ന മഹാമാരിയെ തടയാൻ ആകുൂ .നമ്മൾ ഒറ്റക്കെട്ടായ്‌ തന്നെ നിന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഇതിനെ പ്രതിരോധിക്കുക .


അഞ്ജലി. ആർ. ദാസ്
9 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം