"ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=  ജോണി തോമസ്   
| പ്രധാന അദ്ധ്യാപകന്‍=  ജോണി തോമസ്   
| പി.ടി.ഏ. പ്രസിഡണ്ട്=  വില്‍സണ്‍ കന്നുകെട്ടിയില്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ജോസഫ് തോമസ് ശൗര്യംതൊട്ടി
| സ്കൂള്‍ ചിത്രം= Miki.jpeg ‎|  
| സ്കൂള്‍ ചിത്രം= Miki.jpeg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

20:20, 19 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

DEVAMATHA H.S PAISAKARY

ദേവമാതാ ഹൈസ്കൂൾ പൈസക്കരി
വിലാസം
പൈസക്കരി
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2012DEVAMATHAHS



കണ്ണൂര്‍ ജില്ലയുടെ വടക്ക് - കിഴക്കേ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യന്‍ മാനേജുമെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

== [[

'ചരിത്രവഴികളിലൂടെ

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരത്ത്, കുടക് ഗിരി നിരകളുടെ നിഴലിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുകുടിയേറ്റ ഗ്രാമമാണ് പൈസക്കരി. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളർച്ച, വിദ്യാഭ്യാസത്തിലൂടെ മാത്രമേ കരഗതമാകൂ എന്ന് ബോദ്യമുണ്ടായിരുന്ന കുടിയേറ്റ പിതാക്കന്മാർ പളളിയും പളളിക്കൂടവും സ്വായത്തമാക്കാനാണ് പ്രഥമത ശ്രമിച്ചത്.സംഘടിത കുടിയേറ്റം ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞ് 1952 -ൽ പ്രൈമറി സ്ക്കൂളിനുവേണ്ട അംഗീകാരം നേടി പ്രവർത്തനം തുടങ്ങി.ഇതിനായി അന്നത്തെ ജനത അനുഭവിച്ച ക്ലേശങ്ങൾ വിവരണാതീതമാണ്. അപ്പോഴും ഹൈസ്ക്കുൾ വിദ്യാഭ്യാസം വിദൂരസ്വപ്നമായി അവശേഷിച്ചു.

വളരെ ചുരുക്കം കുട്ടികൾ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ൽ ചെമ്പേരിയിൽ ഹൈസ്ക്കുൾ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയിൽ പോയി വരാൻ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ൽ പയ്യാവൂരിൽ ഹൈസ്ക്കുൾ അനുവദിച്ചെങ്കിലും അവിടെ പ്രവേശനം കിട്ടാൻ പ്രയാസം നേരിട്ടു. അതിനാൽ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തിൽ തന്നെ അവസാനിച്ചു.

ഹൈസ്ക്കുളിനു വേണ്ടിയുളള അർത്ഥപൂർണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വർഷങ്ങൾ കടന്ന് പോയി. 1971 -ൽ ഹൈസ്ക്കൂൾ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിർഭാഗ്യവശാൽ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുവാൻ കഴിഞ്ഞില്ല. ഈ കാലയളവിൽ ഹൈസ്ക്കുളിന് കെട്ടിടം പോലും നിർമ്മിക്കപ്പെട്ടിരുന്നു. 1975 -ൽ സർക്കാർ വീണ്ടും എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ വികാരി ഫാദർ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തിൽ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു. ബഹുമാന്യനായ ഫാദർ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച് ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.

നിലവിലുളള അദ്ധ്യാപകർ

* ശ്രീ. ജോണി തോമസ് * ശ്രീമതി . ബ്രജിറ്റ് ടി . ഇ
* ശ്രീ. പയസ് യൂ. ജെ * ശ്രീ. തോമസ് കെ. എ
* ശ്രിമതി . ജാൻസി പി. ജോർജ്ജ് * ശ്രീമതി .മോളിക്കുട്ടി മാത്യു
* ശ്ര . രാജു പി . സെബാസ്റ്റ്യൻ * ശ്രമതി . സോഫിയാമ്മ ജോസഫ്
1ശ്രിമതി . ഡെയ്സി ജോസഫ് ‍* ശ്രീമതി . ബീന അഗസ്റ്റ്യൻ
* ശ്രി. ജെയ് ൻ വി ആന്റണി * മായ . കെ . ജോർജ്
* ശ്രീ . ബനോയി സെബാസ്റ്റ്യൻ * ശ്രിമതി . മജി മാത്യു

വഴി തെളിച്ചവർ

1974-1980 ഫാ. അബ്രാഹം പൊരുന്നോലി (സ്ഥാപക മാനേജർ)
1980-1981 ഫാ. ജോൺ നിലക്കപ്പളളി
1981 - 85 ഫാ.മാത്യു മുതിരചിന്തിയിൽ
1985 - 88 ഫാ. ജോർജ്ജ് തെക്കുംചരി
1988 - 91 ഫാ. സെബാസ്റ്റ്യൻ പുളിക്കൽ
1991 - 93 ഫാ. കുര്യാക്കോസ് കവളക്കാട്ട്
1993 - 95 ഫാ.ജോസഫ് മാമ്പളളിക്കുന്നേൽ
1995- 98 ഫാ. ജോർജ്ജ് എളുക്കുന്നേൽ
1998 - 05 ഫാ. ജോൺ മുല്ലക്കര
2005 - 10 ഫാ. ആന്റണി പുരയിടം
2010 - 12 ഫാ. മാണി ആട്ടേൽ
2012- 16 ഫാ. തോമസ് മേൽവട്ടം
2016- --- ഫാ. ജോസ് വെട്ടിക്കൽ

വിഭവസമാഹരണം

സ്ക്കൂൾ കെട്ടിട നിർമ്മാണത്തിനും അനുബന്ധ ചെലവുൾക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്. നിശ്ചയധാർഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതൽ. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങൾ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വൻതോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല . 1976 ജൂൺ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചർ ഇൻ ചാർജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി ടി . എം മേരി എന്നിവർ സഹാദ്ധ്യപകരായും സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി ശ്രീ . സി. ഡി തോമസ് നിയമിതനായി. ഒരു വർഷത്തെ സേവനത്തെ തുടർന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോൾ ശ്രീ ജേക്കബ്ബ് അബ്രാഹം തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വർഷക്കാലം തുടർന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂൾ പ്രധാനാദ്ധ്യാപക നായിരുന്ന ശ്രി . എം . എസ് തോമസ് ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതൽ 16 വർഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ൽ സർവീസിൽ നിന്ന് വിരമിച്ചു. - സ്മരണാഞ്ജലി - ഈ സ്ക്കൂളിൽ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന സർവീസിലായിരിക്കേ 15-10- 1992 -ൽ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട് വിട ചൊല്ലി. അവരുടെ സ്മരണയ്ക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു. പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദർ ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയർമാർ, ഡോക്ടർമാർ , വ്യവസായ പ്രമുഖർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടനവധി പേർ ഈ ഗണത്തിൽ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയിൽ ഉത്സുകരായ ഇവർ നല്കന്ന പിൻതുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ നിർമാണത്തിൽ ഇവർ കാണിച്ച സഹകരണം സ്തുത്യർഹമാണ്.

]] == 1976-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ല്‍ തലശ്ശേരി അതിരൂപത എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1975 -ല്‍ സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു. ബഹുമാന്യനായ ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച് ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ ജെയിംസ് ചെല്ലംങ്കോട്ട് കോര്‍പ്പറേറ്റ് മാനേജറും, ശ്രി വി എല്‍ അബ്രാഹം ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. സി.ഡി തോമസ്
  • ശ്രീ. എം.എസ് തോമസ്
  • ശ്രീ. വി.ടി ജെയിംസ്
  • ശ്രീ. ജെക്കബ് അബ്രാഹം
  • ശ്രീ. ജോണ്‍സണ്‍‌ മാത്യു
  • ശ്രീ. അബ്രാഹം വി . എല്‍
  • ശ്രീ. ജോണി തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.085191" lon="75.607481" zoom="15" width="400" height="300" selector="no"> 12.082443, 75.608211, Deva Matha HS Paisakkari ദേവമാത ഹൈസ്ക്കൂള്‍ പൈസക്കരി </googlemap> |}

  • NH 17- ല്‍ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയില്‍ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂര്‍- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം.
  • ഇരിട്ടിയില്‍ നിന്ന് പയ്യാവൂര്‍ വന്ന് പയ്യാവൂര്‍- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം

|}

"https://schoolwiki.in/index.php?title=ദേവമാതാ_ഹൈസ്കൂൾ_പൈസക്കരി&oldid=125053" എന്ന താളിൽനിന്ന് ശേഖരിച്ചത്