"ദിനാചരണങ്ങളിലൂടെ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<ref></ref>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<ref></ref>
കേരള ഗ്രന്ഥശാല ദിനം | Kerala's Library Day | September 14
[[പ്രമാണം:No 14 - 22.jpg|ലഘുചിത്രം]]
 
തിരുവനന്തപുരത്ത് 1829-ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടു.
 
കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1937 ജൂൺ 14-ന് കോഴിക്കോട്ട് ഒന്നാം മലബാർ വായനശാലാ സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ ‘മലബാർ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു.
 
തിരുവിതാംകൂറിൽ 1945 സപ്തംബർ 14-ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ കൂടിയ പുസ്തക പ്രേമികൾ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപീകരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാലാ സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗൺസിലായി മാറിയത്. കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനമായും ആചരിക്കുന്നു.

15:32, 14 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ദിനാചരണങ്ങളിലൂടെ......&oldid=1847126" എന്ന താളിൽനിന്ന് ശേഖരിച്ചത്