ഡി.എച്ച്.എസ് കുഴിത്തൊളു/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണത്തേ വരവേറ്റ് ദീപാ ഹൈസ്കൂള്‍

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .

കുഴിത്തൊളു:ഒാണത്തോടനുബദ്ധിച്ച് കുഴിത്തൊളു ദീപാ ഹൈസ്കൂളില്‍ നടന്ന ഒാര്‍മ്മകളുടെ മണിചെപ്പുതുറക്കാന്‍ സഹായിച്ച ഗംഭീരമായ ഒാണാഘോഷംസ്കൂള്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പൂക്കളാല്‍ നിറഞ്ഞ പ്രകൃതിയു‌ടെ സൗന്ദര്യം ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ അത്തപ്പൂക്കളങ്ങള്‍ സഹായിച്ചു. ആവേശകരമായ വടംവലി മത്സരം ഏവരേയും ആകര്‍ഷിച്ചു.സാഹോദര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ആഘോഷമായ ഒാണത്തിന് മാധുര്യം നല്‍കുന്നവയായിരുന്നു ഒാണപ്പാട്ടുകള്‍. മധുരം നിറഞ്ഞ ഒാര്‍മ്മകള്‍ നല്‍കിയ അനുഭവമായിരുന്നു എന്ന് വിദ്ധ്യാര്‍ത്ഥികള്‍ പറ‍ഞ്ഞു. കേരളീയരുടെ ദേശീയ ഉത്സവമായ ഒാണം ദീപാ ഹൈസ്കൂള്‍ മനോഹരമായി ആഘോഷിച്ചു.വിദ്ധ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയുംവിവിധ മത്സരങ്ങള്‍ ഒാണാഘോഷത്തിന് ചാരുത ഏകുന്നവയായിരുന്നു.വിഭവ സമൃദ്ധമായ ഒാണസദ്യ ഒരിക്കിയിരുന്നു.ഈ ആഘോഷങ്ങള്‍ ഒാണം സമൃദ്ധിയുടേയും സന്തോഷത്തിന്റെയും പ്രതീകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.